ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
അപ്പോത്തിക്കാര്യത്തിലെ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത് പ്രസ്തുതമേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാർ മാത്രമാണ്.
'ഒറ്റമൂലികൾ' നിർദ്ദേശിക്കുന്ന വൈദ്യം,പ്രാഗത്ഭ്യം ഇല്ലാത്ത മേഖലകളിൽ പാതിവെന്ത അറിവുകൾ വിദഗ്ദാഭിപ്രായമെന്നവണ്ണംപങ്കുവെക്കുന്ന പ്രവണത, 'ഇതുകണ്ടാൽ എല്ലാം ശരിയാകും' എന്ന മട്ടിലെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ , ഇങ്ങനെ അശാസ്ത്രീയത നിറഞ്ഞു നിൽക്കുന്ന നമ്മുടെ സൈബറിടങ്ങളിൽ വേറിട്ടൊരു പാത തുറക്കുക എന്നതാണ് അപ്പോത്തിക്കാര്യത്തിന്റെ ലക്ഷ്യം.
ദൈനംദിനജീവിതത്തിൽ ആരോഗ്യ സംബന്ധമായി നമുക്കുണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടികൾ, വ്യത്യസ്ത വൈദ്യശാസ്ത്ര മേഖലകളിലെ നൂതനമായ ചികിത്സാരീതികൾ,സാമൂഹികാരോഗ്യം സംബന്ധിച്ച വിഷയങ്ങൾ,ആരോഗ്യവിഷയങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന തെറ്റിധാരണകൾ, ജീവിതശൈലിയും ആരോഗ്യപ്രശ്നങ്ങളും, മാനസികാരോഗ്യം ഇവയൊക്കെയാവും അപ്പോത്തിക്കാര്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.