Malayalam Tutorials

ചിത്രം വരച്ച് പഠിക്കാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ?
പ്രോഗ്രാമിങ്ങ്? 3ഡി സോഫ്റ്റ്‌വെയറുകള്‍? ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകള്‍?

ചിത്രങ്ങള്‍ വരക്കുന്നതെങ്ങനെയെന്നും ആ മേഖലയില്‍ നിങ്ങളുടെ കഴിവുകളെ എങ്ങനെ വളര്‍ത്താമെന്നും വളരെ ലളിതമായി വളരെ കാര്യക്ഷമമായി നിങ്ങളെ പഠിപ്പിക്കാന്‍ Learn Drawing Malayalam എന്ന ചിത്ര പഠന പരമ്പര നിങ്ങളെ സഹായിക്കും.


സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിങ് ലോകത്തേക്ക് കടന്ന് വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?.
എങ്കില്‍ നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല സഹായിയും ഗൈഡുമാണ്‌ പൈതണ്‍ മലയാളം.
കോഡിംഗിനെക്കുറിച്ച് ഒന്നുമറിയാത്ത ആള്‍ക്കു പോലും ഈ വീഡിയോകള്‍ കണ്ട് കോഡിംഗ് ലോകത്തേക്ക് കാലെടുത്തുവെക്കാവുന്നതാണ്‌.
വളരെ ലളിതമായി കോഡിംഗ് എങ്ങനെയെന്ന് വിശദീകരിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നു.
ബട്ടണുകളും ടേബിളുകളുമെല്ലാം ഉള്ള യൂസര്‍ ഇന്റര്‍ഫേസുകളോട് കൂടിയ സോഫ്റ്റ്‌വെയറുകള്‍ വരെ എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിരിക്കും.

ഇപ്പോള്‍ തന്നെ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്സില്‍ എഴുതുമല്ലോ..