തനി തൃശ്ശൂർക്കാരി, കേരളം വിട്ടു പോവാൻ തരി ഇഷ്ടല്യ
കാര്യാന്വേഷി , എല്ലാം അറിയുമെന്ന ഭാവം , ആമ്പിവേർട്ട്
കണ്ടാ ഒരു ജാതി സാധനാന്ന് തോന്നുമെങ്കിലും ഒടുക്കത്തെ പേടിത്തൊണ്ടി
എപ്പോഴും എല്ലാത്തിനും കൂടെയുള്ളത് അച്ഛൻ അമ്മ അഞ്ചു 🥰
വണ്ടികൾ, ഡ്രൈവിംഗ്, യാത്ര, കമ്പനി അടിക്യാ, കത്തിയടിക്യാ, ചളിയടിക്യ ഒക്കെ ഇഷ്ടം
രാഷ്ട്രീയം ഇഷ്ടം, സിനിമകൾ ഇഷ്ടം, വരക്കാൻ ഇഷ്ടം, കുട്ട്യോളെ പഠിപ്പിക്കാൻ ഇഷ്ടം
വായന ഇഷ്ടം, എഴുത്ത് ഇഷ്ടം, മാധവിക്കുട്ടി-പത്മരാജൻ ലൈൻ, അമീഷ് ത്രിപാഠി-ആനന്ദ് നീലകണ്ഠൻ ഇഷ്ടം
കമ്പ്യൂട്ടർ എഞ്ചിനീയർ, പ്രോഗ്രാമിങ് ഇഷ്ടം, വഴീക്കൂടെ പോണ കോഴ്സ് മൊത്തം ചെയ്യും
പക്വത ലവലേശമില്ല, വിവരവും ..
Still I LOVE ME ❤️