VADAKARA THANGAL Al Mashhoor Mala | അൽ മശ്ഹൂർ മാല

Описание к видео VADAKARA THANGAL Al Mashhoor Mala | അൽ മശ്ഹൂർ മാല

കേരളത്തിനകത്തും പുറത്തുമായി ആത്മീയ രംഗത്തും ആതുര സേവന മേഖലയിലും നിത്യസ്മരണീയ മുദ്ര ചാർത്തിയ മഹത് വ്യക്തിത്വമാണ് വടകര ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ ബുറൈരി അൽഖാദിരി (ഖ.സി) 1948-2017.
ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങളുടേയും (ഖ.സി), സയ്യിദത്ത് ആയിശ ആറ്റബീവി(റ)യുടേയും പുത്രനായി 1948 ആഗസ്റ്റ് 8 (ഹി: 1367 ശവ്വാൽ 2)ന് ഞായറാഴ്ച വടകര താഴങ്ങാടിയിലെ ആനേന്റവിട തറവാട്ടിലായിരുന്നു ജനനം.

വന്ദ്യപിതാവും , സൂഫിവര്യനുമായ ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങളിൽ (ഖ.സി) നിന്നാണ്, മഹാനവർകൾ ത്വരീഖത്ത്
(ശിഷ്യത്വം)സ്വീകരിച്ചിട്ടുള്ളത്. തുടർന്ന് ഈ ആത്മീയ സരണികളുടെ ഉന്നതിപൂണ്ട് മുറബ്ബിയായ ശൈഖായി (ആത്മീയ ഗുരു) തീരുകയും ചെയ്തു.

2017 ജൂൺ 10 (ഹി: 1438 റംസാൻ 15)ന് ശനിയാഴ്ച വിടപറഞ്ഞ മഹാനവർകൾ, വടകര കരിമ്പനപ്പാലം സ്വവസതിക്കു സമീപം ഇരുപത്തഞ്ച് വർഷം മുൻപ്‌ നിർമിച്ചിരുന്ന മഖാമുൽ വസീലയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതകാലത്തെന്നപോലെ വിയോഗാനന്തരവും നിരവധി ആളുകൾ നിത്യവും മഖാം സന്ദർശിച്ചുവരുന്നു.

പതിനായിരങ്ങളുടെ ആത്മീയ ഗുരുവായ ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങളുടെ (ഖ.സി) ജീവചരിത്രവും, അത്ഭുതസിദ്ധികളും അനുഭവങ്ങളും ഉൾപ്പെടുത്തികൊണ്ടാണ്, വടകര സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ ഈ കൃതിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Комментарии

Информация по комментариям в разработке