നിള പോലെയാണിന്നു ഞാൻ.. " അഹം"| ലൂയിസ് പീറ്റർ

Описание к видео നിള പോലെയാണിന്നു ഞാൻ.. " അഹം"| ലൂയിസ് പീറ്റർ

_________"അഹം"_________

നിള പോലെയാണിന്നു ഞാൻ
ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു
നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാവുന്നില്ല
ഒരു നിലാവ്‌ എന്റെ മിഴികളിൽ
അണയാതെ നിൽക്കുന്നു
ചതിയനാണിന്നെന്റെ ദൈവം
അതിരാവിലെ
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട
തൊട്ടുകൂട്ടാൻപോലും അല്പം
വിഷം തന്നില്ലയൊപ്പം
ഹേ, ബാംസുരി
നിന്റെ ഇടറിയ ജപശ്രുതി
ഇനിയുമെന്റെ കാതിൽ പകരരുത്‌

വസന്തമിങ്ങനെയാണെങ്കിൽ
പൂക്കളോടുപോലും
ഞാൻ കലഹിച്ചുപോകും.
(ലൂയിസ് പീറ്റര്‍)✒️

Instagram ::   / acharya_ami  

©video source : unknown

Комментарии

Информация по комментариям в разработке