💎 അടിമപ്പെടാതിരിക്കാം...

Описание к видео 💎 അടിമപ്പെടാതിരിക്കാം...

നിങ്ങൾക്ക് ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ല" "സകല ദ്രവ്യാഗ്രഹവും വിട്ടൊഴിഞ്ഞു കൊൾവിൻ " എന്നീ സത്യങ്ങൾ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ അവരുടെ കൂട്ടത്തിൽ യൂദാസും ഉണ്ടായിരുന്നു. എന്നാൽ അവന് മാത്രം ഈ കല്പനകൾ അനുസരിക്കാനായില്ല. കാരണം അവൻ ദ്രവ്യാഗ്രഹത്തിന് അടിമപ്പെട്ടിരുന്നു.... പിന്നീട് അവൻ അത്യധികം മാനസികമായ സംഘർഷങ്ങൾ അനുഭവിച്ചു. ഒടുവിൽ, "നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത് ഞാൻ പാപം ചെയ്തിരിക്കുന്നു" എന്നു പറഞ്ഞു കൊണ്ട് അവൻ ആത്മഹത്യ ചെയ്തു ...ഇന്ന് ഗിരിപ്രഭാഷണത്തിലൂടെ കർത്താവ് നമുക്ക് നല്കിയ കല്പനകൾ എന്തെല്ലാമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിട്ടും സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുള്ള ആഗ്രഹത്തിന് അടിമപ്പെട്ട് നമ്മൾ അതെല്ലാം മന:പൂർവ്വം ലംഘിക്കുകയാണെങ്കിൽ, യൂദാസിന്റെ അന്ത്യത്തെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.... സ്നേഹിതാ, അന്ന് ധനികനായ യൗവനക്കാരൻ "നല്ല ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം?"എന്നു ചോദിച്ചപ്പോൾ....
"ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക" മത്തായി 19:17 എന്ന് യേശു പറഞ്ഞു. അതുപോലെ ഇന്ന് നമുക്കും കല്പനകൾ പാലിക്കാം ..ലോക മോഹങ്ങൾക്ക് അടിമപ്പെടാതിരിക്കാം... ഇനി അതിനു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥനകൾ ......


#വിശ്വാസജീവിതയാത്ര

Комментарии

Информация по комментариям в разработке