Vilatheera Raktham |

Описание к видео Vilatheera Raktham |

Lyrics and Music - Fr. Binoj Mulavarickal
Orchestration - Ebin Pallichan
Singers - Jijo & Megha
Violin - Francis
Video - Bro Jeril
Studio - Geetham
Mixing and Mastering - Jinto Geetham


[Plug in your headphones for an enhanced audio experience]

Karaoke available at the following link:👇

https://drive.google.com/file/d/1dLqF...


Lyrics

ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (2)

മരണനേരത്ത് എല്ലാരും നിന്നെ
കൈവിട്ടതോർത്തിടുന്നു
ആരും ഇല്ലാത്ത നേരത്ത് ആ ഓർമ്മ
അനുഗ്രഹമായിടുന്നു
അപരന്റെ മനസ്സിൻ കോടതിമുറിയിൽ
വിചാരണ നേരിടുമ്പോൾ
വാദിക്കാൻ ആരുമില്ലാത്ത നിൻ സങ്കടം
അനുഗ്രഹമായി വരുന്നു

പ്രലോഭനങ്ങൾക്കെല്ലാം എന്തൊരു സൗന്ദര്യം
പതറുന്നു എൻ മനസ്സ്
ശാശ്വത ആനന്ദലഹരിയിലാഴ്ത്തണെ
അതിലെന്നും ലയിച്ചിടട്ടെ
നോവിനു ശമനമായി പടയാളി നൽകിയ
ലഹരി നീ നിരസിച്ചുവോ
ദുഃഖം മറക്കുവാൻ ഞാനിന്നു തേടുന്ന
നിമിഷസുഖം ത്യജിക്കാൻ

തള്ളിപറഞ്ഞ പത്രോസിൽ നിന്നും
ഞാനേറെ ദൂരെയല്ലാ
ഒറ്റികൊടുത്തൊരാ യൂദാസിൽ നിന്നും
ഞാനേറെ അകലെയല്ലാ
താബോറിൻ തൂവെള്ള വസ്ത്രംപോലെന്നുടെ
ഹൃദയത്തിനു വെണ്മയേകൂ
മാലാഖമാരുടെ ആശ്വാസം എന്നുടെ
ഗെത്സെമനിൽ എന്നുമേകൂ

കന്യാമറിയമേ കാൽവരിയമ്മേ
കൈയ്യിൽ പിടിച്ചിടണേ
എന്റെ കുരിശിന്റെ വഴിയിലേക്കമ്മേ
സുതനെ അയക്കണമേ
കാൽവരി ബലിയിൽ അമ്മയും ശിഷ്യരും പടയാളികളും ചേർന്നു
മാതാവിനൊപ്പം എന്നും തിരുബലി
അർപ്പണ ഭാഗ്യമേകൂ

ചുമലിൽ ചുമന്നൊരാ പാപങ്ങളെല്ലാം
ക്രൂശിൽ നീ തൂക്കിയല്ലോ
മനസ്സിൽ തറച്ചോരാ അണികളെല്ലാം
താതനു നല്കിയല്ലോ
തണുപ്പിക്കുമോ നിന്റെ ദുഃഖാഗ്നിയെയെൻ
അനുതാപ കണ്ണീരിന്ന്
എൻ നന്ദികേടിനു പരിഹാരമാകുമോ
അനുതാപ ഗീതകങ്ങൾ

Комментарии

Информация по комментариям в разработке