Nizhalkoothu | Part 3 | Malayalam Story |

Описание к видео Nizhalkoothu | Part 3 | Malayalam Story |

പ്രകാശന്റെ ബസ് പോലീസ് സ്റ്റേഷൻ ലക്ഷം ആക്കി കുതിച്ചു ...വികാര ഭരിതൻ ആയി വേലായുധൻ വണ്ടിയിൽ ഇരുന്നു ...ആകാശത്തു നല്ല നിലാവ് ഉണ്ട് .ചന്ദ്രൻ തങ്ങളെ അനുഗമിക്കുന്നതായി വേലായുധന് തോന്നി .ഒരു വഴികാട്ടി എന്ന പോലെ അത് മുന്നേ നീങ്ങി കൊണ്ട് ഇരുന്നു ..

പാറാവുകാരൻ പറഞ്ഞ അടയാളങ്ങൾ കണ്ടു തുടങ്ങി .പോലീസ് സ്റ്റേഷൻ എത്താറായി .വേലായുധൻ പാതി മരച്ചു കഴിഞ്ഞിരിക്കുന്നു .ഉള്ളംകൈയിൽ ചേർത്ത് വച്ച തന്റെ കുഞ്ഞിന്റെ ആദ്യമുഖം തൊട്ടു രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ ഉള്ള മുഖം വേലായുധന്റെ മനസ്സിൽ വന്നു .വണ്ടി പതിയെ പാതയോരത്തേക്കു അടുക്കുന്നു ...പ്രീതീഷയുടെ നാളം എവിടെ എന്ന് വേലായുധന് നിശ്ചയം ഇല്ല .

ഉത്തമൻ വിളിച്ചു " വേലായുധാ വാ പോലീസ് സ്റ്റേഷൻ ആയി "

ഉത്തമന്റെ ചോദ്യത്തിന് വേലായുധന് മറുപടി ഇല്ലാരുന്നു .ആ മുഖം വിതുമ്പലിലേക്കു വഴിമാറിയിരുന്നു .
ഉത്തമൻ വേലായുധന്റെ കൈ ചേർത്ത് പിടിച്ചു .പോലീസ് സ്റ്റേഷന്റെ മുൻപിൽ ഉള്ള പടവുകൾ കയറി .പാറാവുകാരനെ പോലെ തന്നെമീശപിരിച്ച ഒരു പോലീസുകാരൻ .തന്റെ വിഷമം നിയന്ത്രിക്കാൻ ആകാതെ വേലായുധന്റെ കണ്ണുകൾ നിണം പൊഴിച്ച് കൊണ്ടേ ഇരുന്നു .

ഒരു രീതിയിൽ ഉള്ള മുഖചലനവും ആ പോലീസ് കാരനിൽ ഉണ്ടായിരുന്നില്ല .

അകത്തു മുതിർന്ന പോലീസുകാരനെ കയറി കണ്ടു
"സാർ "
ഉത്തമൻ പോലീസുകാരനെ വിളിച്ചു.

ഒരു പരുക്കൻ സ്വഭാവത്തിൽ ...ആരാ എന്താ വേണ്ടേ എന്ന ചോദ്യം

"സാർ ഞങ്ങളുടെ കുട്ടിയെ ഇന്ന് വൈകിട്ട് മുതൽ കാണാൻ ഇല്ല ."

"നിങ്ങളുടെ കുട്ടിയോ ...എന്താ പേര്" പോലീസുകാരൻ ചോദിച്ചു .

രാധാമണി
കുട്ടിക്ക് എത്ര വയസായി .
ഈ ചിങ്ങത്തിൽ പതിനെട്ടു കഴിഞ്ഞു..."

നിറഞ്ഞ കണ്ണുകളാൽ വേലായുധൻ മറുപടി പറഞ്ഞു
"നിങ്ങൾ വിഷമിക്കാതെ കുട്ടി ഒരിടത്തും പോകില്ല ഒന്നും പറ്റില്ല .ഞങ്ങൾ ഇവിടെ ഇല്ലേ "
വേലായുധന്റെ നിറഞ്ഞ കണ്ണ് കണ്ടു മുതിർന്ന പോലീസുകാരൻ മറുപടി പറഞ്ഞു .
"സാറെ എന്റെ മകള് ....അവളെക്കുറിച്ചു പെട്ടന്ന് അന്നേഷിക്കാൻ മറക്കല്ലേ "



പേടിക്കണ്ട വേലായുധ ...ധൈര്യമായി ഇരിക്ക് .
നിങ്ങൾ വീട്ടിലേക്കു പൊക്കൊളു ...നിങ്ങൾകൂടെ അന്നേഷിക്കു ...ഞാൻ ഈ സന്ദേശം ഇപ്പോ തന്നെ എല്ലാവർക്കും കൈ മാറാം .
"സാർ ......." വേലായുധന്റെ ആ ഒരു നിശ്വാസം നിറഞ്ഞ വിളി .....ഉത്തമൻ വേലായുധന്റെ കൈ ചേർത്ത് പിടിച്ചു .ബെന്നി ഒരു പരാതി എഴുതി അത് മുന്നിൽ കണ്ട മീശപിരിച്ച പോലീസുകാരന് നൽകി. റേഡിയോ പോലെ എന്തോ ഒരു സാമഗ്രഹി ഉപയോഗിച്ച് മുതിർന്ന പോലീസുകാരൻ സംസാരിക്കുന്നു

അവർ മൂവരും വണ്ടിയിൽ കയറി
"നീ വിഷമിക്കാതെ വേലായുധാ " മോളെ അവർ നിമിഷം പ്രതി കണ്ടെത്തും .

വണ്ടി തിരികെ വീട് ലക്ഷ്യം ആക്കി കുതിച്ചു . തണുത്ത കാറ്റിൽ വേലായുധന് തന്റെ ചോര കട്ട പിടിക്കുന്നതായി തോന്നി .
വണ്ടി മെല്ലെ ആണ് ബെന്നി ഓടിക്കുന്നത് ..പാതയോരത്താണ് ബെന്നിയുടെ കണ്ണ്.വണ്ടിയുടെ മുൻപിൽ പ്രകാശം കൂടിയ ബൾബ് കത്തിച്ചു ഇട്ടു .മോള് അങ്ങനെ എങ്ങാനും വണ്ടി തിരിച്ചു അറിഞ്ഞു വന്നാലോ .അതാണ് ബെന്നിയുടെ ഉദ്ദേശം .വണ്ടി പശുപതി പാലം അടുക്കാറായി .ഗ്രാമാന്തരീഷം വന്നു തുടങ്ങി തികഞ്ഞ നിശബ്ദത പരക്കുന്നു .വഴിയിൽ വെളിച്ചം നന്നേ ഇല്ല .....വണ്ടി മുന്നോട്ടു പോയി ..പശുപതിപ്പാലം കയറി അതിന്റെ നടുഭാഗം എത്താറായി .കുരങ്ങുകൾ വീണ്ടും ബഹളം വച്ച് തുടങ്ങി .
"ഉത്തമാ കുരങ്ങുകൾ വീണ്ടും ബഹളം വയ്കുന്നല്ലോ " ബെന്നി ചോദിച്ചു

"ശരിയാ ..നമ്മൾ അങ്ങോട്ട് പോയപ്പോഴും അവറ്റകൾ ബഹളം വച്ചു. നീ വണ്ടി നിറുത്തു നമ്മുക്ക് പോയി നോക്കാം " ഉത്തമൻ മറുപടി പറഞ്ഞു

വേലായുധൻ അനങ്ങാതെ ഇരിക്കുകയാണ് ,ഏതോ ഓർമകളിൽ ഇരിക്കുന്നു .
"നീ വേലായുധനെ വിളിക്കണ്ട നമ്മുക്ക് പോയി നോക്കാം "
അവർ രണ്ടുപേരും വേലായുധനെ വണ്ടിയിൽ ഇരുത്തി കുരങ്ങുകൾ ഒച്ച ഉണ്ടാക്കിയ സ്ഥലത്തേക്ക് നടന്നു .

ബെന്നി വഴിവക്കിൽ കിടന്ന ഒരു വടിക്കഷ്ണം കയ്യിൽ എടുത്തു പിടിച്ചു .
ചതുപ്പു നിറഞ്ഞ ഒരിടം .അല്പം അകലെ ആയി ഒരു ഞരക്കം കേൾക്കുന്നു .ഉത്തമനും ബെന്നിയും ഓടി അങ്ങോട്ടേക്ക് .
" ബെന്നി നീ നോക്ക് ഒരു തുണികഷ്ണം "

"ഉത്തമാ ഇതു രാധാമണി ധരിച്ച വസ്ത്രത്തിന്റെ അതെ നിറം......"

ഉത്തമനും ബെന്നിയും ഓട്ടം വേഗത്തിൽ ആക്കി .




" ഉത്തമാ ..നോക്ക് രാധാമണി "
അവളുടെ കാലുകൾ രണ്ടും വലിച്ചു കെട്ടി ഇട്ടിരിക്കുന്നു ..പാതി നഗ്നയാക്കി വച്ചിരിക്കുന്നു .കൈകൾ കൂടി കെട്ടി ശംബ്ദം പുറത്തു വരാതെ ഇരിക്കാൻ വായിൽ തുണി തിരുകി വച്ചിരിക്കുന്നു .

"വേലായുധാ" ഉത്തമൻ നീട്ടി വിളിച്ചു .അപ്പോഴാണ് ബെന്നി കണ്ടത് മൂന്ന് ആണുങ്ങൾ ...മദ്യം കുടിച്ചു ഇരിക്കുന്നത് .അവർ ആണ് മോളെ തട്ടി എടുത്തു എവീടെ കൊണ്ട് കെട്ടിയിട്ടിരിക്കുന്നതു .

ബെന്നിക്ക് ഒന്നും പറയാൻ തോന്നിയില്ല കയ്യിൽ ഇരുന്ന കമ്പെടുത്തു ആദ്യം കണ്ടവന്റെ തലയ്ക്കു ആഞ്ഞു അടിച്ചു .ശബ്ദം കേട്ട വേലായുധൻ ഓടി വന്നു .ഉത്തമം തന്റെ മുണ്ടു അഴിച്ചു രാധാമണിയുടെ നഗ്നത മറച്ചു .അവർ മൂന്നുപേരെയും ഉത്തമനും ബെന്നിയും ശരിക്കും കൈകാര്യം ചെയ്തു.തനിക്ക് ഉണ്ടായ സങ്കടം മകളെ ഈ നിലക്ക് ആകിയവരെ തല്ലി ആണ് വേലായുധൻ തീർത്തത്.രാധാമണിയുടെ ബോധം പാതി മറഞ്ഞിരുന്നു .അവൾക്കു അവർ കള്ളു നൽകിയിരുന്നു .
ബെന്നി അവന്മാരെ കൂട്ടിക്കെട്ടി .



യക്ഷിയുണ്ട് എന്ന് ഭീതി പരത്തി അക്രമം അഴിച്ചു വിട്ടിരുന്നു കവലയിലെ മൂവർ സംഘം ആരുന്നു അവർ .അതിൽ ഒരാൾ തോട്ടുവക്കത്തു താമസിച്ചിരുന്ന കൈമൾ മുതലാളിയുടെ മൂത്തമകൻ.ഉത്തമൻ ആദ്യമേ അവന്റെ നാവി ചവിട്ടി കലക്കിയിരുന്നു.അവനു ശ്വാസം എടുക്കാൻ പോലും പറ്റിയില്ല .ബെന്നി അവരെ ചുരുട്ടിക്കൂട്ടി വണ്ടിയിൽ ഇട്ടു .നാട്ടിൽ ജംഗ്‌ഷനിൽ ചെന്നപാടെ മൂവരെയും അരിച്ചാക്കു എടുത്തു ഇടുന്ന മാതിരി വെളിയിലേക്കു ചവിട്ടി തൊഴിച്ചു .പിടിച്ചു മരത്തിൽ കെട്ടി.

നേരം പത്തു കഴിഞ്ഞിരുന്നു .ആൾക്കാരെ കൂടാൻ ബെന്നി അടുത്തുള്ള പള്ളിയിൽ ചെന്ന് മണി മുഴക്കി .ഉത്തമൻ അപ്പോഴും കലിപ്പ് തീരത്തെ മൂന്ന് പേരെയും തല്ലികൊണ്ടു ഇരുന്നു .പള്ളി മണി മുഴങ്ങി നിന്നു .ആൾക്കാർ ഓടിക്കൂടി .വേലായുധൻ മോളെകൊണ്ട് വീട്ടിലേക്കു നടന്നു.ഇരുട്ടിന്റെ മറവിൽ ഓടിയനെന്നും യക്ഷിയെന്നും പറഞ്ഞു നിഴൽകൂത്തു നടത്തിയവർക്ക് തലകീഴായി ആലിന്റെ ശിഖരത്തിൽ തൂങ്ങി കിടക്കാനേ യോഗം ഉണ്ടാരുന്നോള്ളൂ

അവസാനിച്ചു

Комментарии

Информация по комментариям в разработке