ആയത്തുല്‍ ഖുര്‍സി ചരിത്രം - Ayat Al-Kursi [2:255] Malayalam

Описание к видео ആയത്തുല്‍ ഖുര്‍സി ചരിത്രം - Ayat Al-Kursi [2:255] Malayalam

#ISLAMICHISTORYMALAYALAM

പ്രാധാന്യം

അല്ലാഹുവിന്‍റെ 'കുര്‍സിയ്യി'നെപ്പറ്റി പ്രസ്താവിക്കുന്നതു കൊണ്ട് 'ആയത്തുല്‍ കുര്‍സിയ്യ് (آيَة الكُرسى) ' എന്ന പേരില്‍ ഈ വചനം അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ വചനത്തിന്‍റെ ശ്രേഷ്ഠതയും പ്രാധാന്യവും കുറിക്കുന്ന പല ഹദീഥുകളും കാണാം. ഉബയ്യുബ്‌നു കഅ്ബ് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില്‍ അല്ലാഹുവിന്‍റെ കിതാബിലുള്ള ഏറ്റവും മഹത്തായ ആയത്ത് (اعظم آية في كتاب الله ) എന്നു നബി (സ) ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു (മു). രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍, ഈ ആയത്ത് ഓതുന്നപക്ഷം, നേരം പുലരുന്നതുവരെ പിശാചിന്‍റെ ദോഷം ബാധിക്കുകയില്ലെന്ന് ബുഖാരി (റ) മുതലായവര്‍ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളില്‍ വന്നിട്ടുണ്ട്. ചില ഹദീഥുകളില്‍, നമസ്‌കാരത്തിനു ശേഷവും മറ്റും ഈ വചനം ഓതുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നതായും കാണാം. പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്നുള്ള ഒരു കാവലാണ് ആയത്തുല്‍ കുര്‍സിയ്യ് എന്നുള്ളത് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമത്രെ. അതിലെ ഉള്ളടക്കവും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയം സ്പര്‍ശിച്ചു കൊണ്ടുമായിരിക്കണം ഓതുവാന്‍. 

Narrators:

Simsarul Haq Hudavi

Abu Shammas Moulavi

Kodampuzha Bava Musliyar

Abdul Jabbar Madhni

അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും
അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ ...

Комментарии

Информация по комментариям в разработке