ഹദീസ് നിഷേധം മതനിരാസത്തിലേക്ക് | മുജാഹിദ് ആദർശ സമ്മേളനം | Parappanangadi | Hadees Nishedam | Wisdom

Описание к видео ഹദീസ് നിഷേധം മതനിരാസത്തിലേക്ക് | മുജാഹിദ് ആദർശ സമ്മേളനം | Parappanangadi | Hadees Nishedam | Wisdom

ഹദീസ് നിഷേധം മതനിരാസത്തിലേക്ക് | മുജാഹിദ് ആദർശ സമ്മേളനം | സെപ്റ്റംബർ 23 തിങ്കൾ 7 PM | പരപ്പനങ്ങാടി

ക്വുർആനും സ്വഹീഹായ ഹദീഥുകളുമാണ് ഇസ്‌ലാമിക പ്രമാണങ്ങളെന്നത് ഇസ്‌ലാമിൻ്റെ തുടക്കകാലം മുതൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ക്വുർആനിലെ പല കാര്യങ്ങളുടെയും വ്യാഖ്യാനവും വിശദീകരണവും ഹദീസുകളിലാണ് വന്നിട്ടുള്ളത്. സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ പൂർണമനസ്സോടെ അംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്.

ഹദീസുകളെ സംശയത്തിൻ്റെ നിഴലിലാക്കി മെല്ലെ മെല്ലെ ഹദീസ് നിഷേധത്തിലേക്ക് തള്ളിവിടുന്നവരുടെ വലയിൽ ശുദ്ധമനസ്കർ പോലും അകപ്പെടുമ്പോൾ ഹദീസിൻ്റെ പ്രാധാന്യവും ഹദീസ് നിഷേധത്തിൻ്റെ അപകടവും മനസ്സിലാക്കൽ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എന്ന തലക്കെട്ടിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം നാളെ (തിങ്കൾ) വൈകുന്നേരം 7 മണി മുതൽ നടക്കുകയാണ്. പ്രഗൽഭ പണ്ഡിതരും പ്രഭാഷകരും നേതൃത്വം കൊടുക്കുന്ന വൈജ്ഞാനിക വിരുന്നിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

#wisdomislam #wisdomyouth #wisdomstudents #hadees

Комментарии

Информация по комментариям в разработке