ഇന്ത്യയുടെ ആണവ സേനയായ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിൻ്റെ കഥ|Story of India's Nuke Force |SFC-India

Описание к видео ഇന്ത്യയുടെ ആണവ സേനയായ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിൻ്റെ കഥ|Story of India's Nuke Force |SFC-India

2020 മെയ് 12 ,സമയം വൈകിട്ട് 8 മണി
ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂദില്ലിക്ക് തെക്കു പടിഞ്ഞാറായി കിടക്കുന്ന പാലം എയർ ഫോഴ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യൻ വ്യോമ സേനയുടെ രണ്ടു IL-76 വിമാനങ്ങൾ തങ്ങളിലേക്ക് ആഗതരാവേണ്ട ഒരു മിലിട്ടറി യൂണിറ്റിന് വേണ്ടുന്ന കാത്തിരിപ്പിലായിരുന്നു ,രാജ്യത്തിൻ്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ ആസ്സാമിലെ ചബുവ എയർ ബേസിലേക്കു സൈനികരുമായി ടേക്ക് ഓഫ് ചെയ്യേണ്ട ഈ വിമാനങ്ങൾ അത് കൊണ്ട് തന്നെ അതീവ സുരക്ഷ നിലനിന്നിരുന്ന പാലം ബേസിൻ്റെ .ടെക്‌നിക്കൽ ഏരിയയിൽ ആയിരുന്നു പാർക്ക് ചെയ്തിരുന്നതും. ജമ്മു കശ്മീരിലെ ലഡാക്കിൽ ചൈനയുമായി ഇന്ത്യ ഏറ്റുമുട്ടിയ ഗൽവാൻ സംഘർഷം നടന്നിട്ട് ദിവസങ്ങൾ ഏറെ ആയിരുന്നില്ല എന്നതിനാലും , ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തങ്ങളുടെ അതിർത്തികളിൽ വൻ സൈനിക നീക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നതിനാലും ഈ ഇല്യൂഷ്യൻ വിമാനങ്ങളുടെ ചബുവയിലേക്കുള്ള യാത്രയ്ക്ക് മാനങ്ങൾ ഏറെയായിരുന്നു. നോർത്ത് ഈസ്റ്റ് മേഖലയിൽ വിന്യസിക്കപ്പെട്ടിരുന്ന ഇന്ത്യൻ കരസേനയ്ക്കും ,വ്യോമസേനക്കും ആവശ്യമായ ചില അതിനൂതന ഉപകരണങ്ങളും ,ആയുധങ്ങളുമായിരുന്നു ഈ വിമാനങ്ങളിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിച്ചിരിക്കെ പ്രസ്തുത സാഹചര്യം മുൻനിർത്തി എയർഫോഴ്‌സ് കമാൻഡോ യൂണിറ്റായ ഗരുഡ് കമാൻഡോകൾ ഇവയ്ക്ക് കനത്ത കാവലുമാണ് ഒരുക്കിയിരുന്നതും. പെട്ടെന്ന് ഒലിവ് ഗ്രീൻ നിറമുള്ള നാലോളം മിലിറ്ററി ബസുകളിൽ പാലം എയർ ബേസിലെ ടാർമാർക്കിലേക്ക് കടന്നു വന്ന ഒരു സംഘം സൈനികർ ദ്രുതഗതിയിൽ ഈ വാഹനങ്ങളിൽ നിന്നും ഇറങ്ങുകയും , തങ്ങളുടെ ആയുധങ്ങളുമായി ടാക്സിബേയിൽ പാർക്ക് ചെയ്തിരുന്ന പ്രസ്തുത വിമാനങ്ങളിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു മുഴുവൻ സൈനികരും ഞൊടിയിടയിൽ ഇലുഷിനുകളിൽ ബോർഡ് ചെയ്തതതും മിനിറ്റുകൾക്കുള്ളിൽ ഈ വിമാനങ്ങൾ ചബുവയെ ലക്ഷ്യമാക്കി അതിവേഗത്തിൽ തന്നെ പറന്നുയർന്നു എന്നാൽ ഈ ഇല്യൂഷ്യൻ വിമാനങ്ങളിൽ സാധരണ ആയുധങ്ങളുടെയും,നൂതന ഉപകരണങ്ങളുടെയും മറവിൽ ഇന്ത്യയുടെ ടാക്ടിക്കൽ ആണവ പോർമുനകളും അതിനോടൊപ്പം ഇവയെ കൈകര്യം ചെയ്യുന്ന ഒരു സവിശേഷ സൈന്യത്തെയുമായിരുന്നു തങ്ങൾ യാത്രയാക്കിയതെന്നു പാലം വ്യോമ തവളത്തിലെ ഭൂരിപക്ഷം ഉദോഗസ്ഥരും അപ്പോഴും അറിഞ്ഞിരുന്നില്ല രാജ്യത്തിൻ്റെ സൈനിക ,രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതർക്കും ,വളരെ കുറച്ചു മാത്രം ഓഫീസർമാർക്കും മാത്രം അറിവുണ്ടായിരുന്ന ഈ രഹസ്യ ദൗത്യം,ശത്രു മേഖലകൾക്കടുത്ത് ഇന്ത്യ നടത്താൻ ഉദ്ദേശിച്ച ഒരു പ്രത്യേക സേനയുടെ പൂർണ്ണവിന്യാസത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് അവർ അറിഞ്ഞത് പിന്നീടാണ് . സ്വന്തം വൈരികൾക്കെതിരെയുള്ള ന്യൂ ഡൽഹിയുടെ ആണവ പ്രതിരോധത്തിൻ്റെ കുന്തമുനയും ,ഇന്ത്യയുടെ ന്യൂക്ലിയർ ഫോഴ്‌സുമായ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് അഥവാ സ്ട്രാറ്റജിക് ന്യൂക്ലിയർ കമാൻഡ് എന്ന സൈന്യമായിരുന്നു അത് .ഇന്ത്യൻ ആണവായുധങ്ങളുടെ പരിപാലകരും , രഹസ്യമായി 1000 ലധികം വരുന്ന ഈ ന്യൂക്ലിയർ വെപ്പണുകളുടെ ഒരു വൻ ശേഖരത്തെ കൈകാര്യ ചെയ്യുന്ന സേനയുമെന്ന് പാശ്ചാത്യ ചാര ഏജൻസികൾ വിശേഷിപ്പിക്കുന്നതുമായ SFC യെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വീഡിയോ ,ഒപ്പം ഈ അതിമാരക സൈന്യത്തെ രൂപീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച മറ്റു സാഹചര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം..

May 12, 2020 at 8 PM
Two IL-76 aircraft of the Indian Air Force from the Palam Air Force Station, southwest of India's capital city of New Delhi, were waiting for a military unit to take off with soldiers to Chabua Air Base in Assam, one of the northeastern states of the country. .The car was parked in the technical area. The journey of these Illusion planes to Chabua had many dimensions as it was not many days after the Galwan conflict in which India clashed with China in Jammu and Kashmir's Ladakh. While it was believed that these planes had some of the latest equipment and weapons needed by the Indian Army and Air Force deployed in the North East region, Garuda Commandos, an Air Force commando unit, provided heavy security for them in anticipation of the said situation. Suddenly a group of soldiers in four olive green colored military buses entered the tarmac at Palam Air Base and quickly got out of these vehicles and marched with their weapons to the said aircraft parked at the taxi bay. Most of the officials at the Palam Air Base still did not know that under the guise of conventional weapons and advanced equipment, they had sent India's tactical nuclear warheads and a special army to handle them. It was only later that they came to know that it was for the full deployment of the army. The spearhead of New Delhi's nuclear defense against its adversaries was India's nuclear force, the Strategic Nuclear Command, the SFC, which Western intelligence agencies describe as the custodian of India's nuclear arsenal and secretly handling a vast stockpile of more than 1,000 nuclear weapons new video And let's know more about the other circumstances that prompted India to form this deadly army.

Комментарии

Информация по комментариям в разработке