സ്വലാത്ത് അധികരിപ്പിക്കുക _ اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ. ഹുസൈൻ സലഫി__

Описание к видео സ്വലാത്ത് അധികരിപ്പിക്കുക _ اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ. ഹുസൈൻ സലഫി__

لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ

💚 സ്വലാത്ത് അധികരിപ്പിക്കുക

🎙️ഹുസൈൻ സലഫി
⏰05:04 മിനുട്ട്

〰️〰️〰️〰️〰️〰️〰️
اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ

💚മുഹമ്മദ്‌ നബി (സ്വ)യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ,

📜വിഷയം: നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍3️⃣6️⃣
📕ഗ്രന്ഥം:മനഃപാഠമാക്കാൻ 100 ഹദീസുകൾ

📕عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا
◼️അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ( മുസ്ലിം: 408)📚
📖ഇബാദത്തിന്റെ _ഭാഗമാണ് സ്വലാത്ത് അധികരിപ്പിക്കുക എന്നത്_.
അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്
_▪നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്_.

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

▪തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (സൂ: 33/56)📚
_📕സ്വലാത്ത്’ എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി(സ്വ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്_.

_🔻മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (റ) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ *എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍*_, _അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു_.’
_(തിർമുദി)📚_.

_▪നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബിയും (സ്വ) നി൪ദ്ദേശിച്ചിട്ടുണ്ട്_.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
_👉നബി (സ്വ) അരുളി : എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്_.

(അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ

_🏮നബി (സ്വ) അരുളി : അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്_.

_(നസാഇ :1282 അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)_📚

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ

_▪നബി (സ്വ) അരുളി: വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്_. _(അബൂദാവൂദ് :2041 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)_📚

*തിരുമേനി (സ) സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ പ്രിയങ്കരനാവണം*.

💡സ്വന്തം താല്‍പര്യങ്ങളേക്കാള്‍ തിരുമേനിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണനം നല്‍കണം. സ്വന്തം അവകാശത്തേക്കാള്‍ തിരുമേനിയുടെ അവകാശം വകവെച്ചുകൊടുക്കണം. സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ _തിരുമേനിയെക്കുറിച്ച ഉത്കണ്ഠ അവര്‍ക്കുണ്ടാവണം. സന്നിഗ്ദഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനു വേണ്ടി ബലി നല്‍കാനും അവര്‍ തയ്യാറാവണം.’അപ്പോഴാണ് റസൂലിനെ നാം യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നത്_.’
_പ്രവാചകന്‍(സ) പഠിപ്പിച്ചു: ”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.” എന്നെ കഴിച്ച് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ)നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ പ്രവാചകനെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്_.
_അല്ലാഹു പറയുന്നു_:

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ

Комментарии

Информация по комментариям в разработке