പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song

Описание к видео പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song

ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ

കേൾക്കുന്നില്ലേ കേൾക്കുന്നില്ല
കേൾക്കുന്നില്ലേലുടൻ കേൾപ്പിക്കാം
ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ
കാടിൻ്റെ മന്ത്രിയും ഡാമിൻ്റെ മന്ത്രിയും കരണ്ടിൻ്റെ മന്ത്രിയും കേട്ടാലും
ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ

കൃഷിക്കായി തമിഴൻ ആശ്രയിക്കുന്നൊരീ
ജലമല്ലേ അത് തടയല്ലേ
നമുക്കായി നിത്യവും വിഭവം തരുന്നത്
അവരല്ലേ നിനക്കറിയില്ലേ
കരിങ്കൽ പാളികൾ അടുക്കി തീർത്തൊരു
ഡാമല്ലേ അത് ഉറപ്പല്ലേ
ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ
ലോലമാം ഭൂമിക, ഭൂകമ്പ സാധ്യത, കാലപ്പഴക്കമോ നൂറല്ലേ
ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ

കല്ലിൻ്റെ മൂലയിൽ
കല്ലിൻ്റെ മൂലയിൽ സായിപ്പ് തേച്ചൊരു
സുർക്കിയിലാകവേ വിടവ് വീണു 2
ഇതിലും പുതിയതായ് പണിയിച്ച ഡാമുകൾ 2
പല പ്രദേശത്തും തകർന്നല്ലോ -2

ഡാമിൻ്റെ താഴത്തെ ടൗണിൽ നിന്നും
പ്രതിഷേധ വായ്ത്താരി കേൾക്കുന്നില്ലേ
വരവായി സമരാഗ്നി തരുമോ നീ തരുമോ
പഴയ ഡാമിൻ താഴെ പുതിയൊരു ഡാം നീ തരുമോ നീ തരുമോ
കേരളമുണരുന്നു ചേട്ടാ മാനവരുണരുന്നു ചേട്ടാ കേരളമുണരുന്നു...

Комментарии

Информация по комментариям в разработке