ഖുനൂത് വിഷയത്തിൽ മുജാഹിദുകളുടെ മൊഴിമാറ്റം - മുഫ്തി അമീൻ അൽഖാസിമി, സഅഫർ സ്വാദിഖ് മദീനി

Описание к видео ഖുനൂത് വിഷയത്തിൽ മുജാഹിദുകളുടെ മൊഴിമാറ്റം - മുഫ്തി അമീൻ അൽഖാസിമി, സഅഫർ സ്വാദിഖ് മദീനി

ഖുനൂത് വിഷയത്തിൽ മുജാഹിദുകളുടെ മൊഴിമാറ്റം

മുജാഹിദ് ബാലുശ്ശേരി, ഫൈസൽ മൗലവി, മുഫ്തി അമീൻ അൽഖാസിമി, സഅഫർ സ്വാദിഖ് മദീനി

പീസ് റേഡിയോയുടെ അൽ ഇജാബ എന്ന പ്രോഗ്രാമിൽ സഅഫർ സ്വാദിഖ് മദീനി 25/02/18 Sunday
ഒരു ചോദ്യത്തിനുള്ള മറുപടിയായി കൊടുത്തത് ഈ വീഡിയോയുടെ 10.34 മുതൽ കേള്കാവുന്നതാണ്

സുബഹിയിലെ ഖുനൂത് ബിദ്അത്ത് ആണെന്നും വ്യഭിചാരത്തെക്കാൾ വലിയ പാപവും ആണെന്ന് വാദിക്കുന്നവർ ശ്രദ്ധിച്ചു കേൾക്കുക...

ഇവർ സുബ്ഹിയിലെ ഖുനൂത്തും ഇത് പോലെയുള്ള അമലുകളും വ്യഭിചാരത്തെകാൾ വലിയ പാപം ആണെന്ന് പറയുമ്പോൾ, ഇത് അമൽ ചെയ്ത സഹാബാക്കളും ഇമാം ശാഫിഈയും അദ്ദേഹത്തിന്റെ മദ്ഹബീ സരണിയിൽ വന്ന ഇമാമീങ്ങളായ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഇമാം നവവി ഇമാം സുയൂതി ഇമാം ശാത്വിബി പോലെയുള്ള പണ്ഡിതന്മാരെയും ഇമാം മാലിക്കും അദ്ദേഹത്തിന്റെ മദ്ഹബീ സരണിയിൽ വന്ന ധാരാളം ഇമാമീങ്ങളെയും ഇബ്നു തൈമിയ പോലെയുള്ള സലഫി പണ്ഡിതന്മാരെയും ആണ് കിതാബുകൾ പഠിക്കാത്തതിന്റെയും അറിവില്ലായ്മയുടെയും പേരിൽ ഇവർ വ്യഭിചാരികാൾ മോശമാക്കിയതും സ്വന്തം അണികളെ കൊണ്ട് അപ്രകാരം ചെയ്യാൻ പ്രേരിപ്പിച്ചതും.

ഈ അറിവു കേടിന്റെ പേരിൽ വന്ന തെറ്റുകൾ അല്ലാഹു ഇവർക്ക് മാപ്പാക്കി കൊടുക്കട്ടെ..

സലഫീ ഇമാം ഇബ്നു തൈമിയ്യ (റ) യുടെ ഏതു ബിദ്‌അത്തുകാരോടാണ് മുബ്തദി എന്ന രീതിയിൽ പെരുമാറേണ്ടത് വിഷയത്തിൽ ഉള്ള ഫത്‍വ:

مَنْ خَالَفَ الْكِتَابَ الْمُسْتَبِينَ وَالسُّنَّةَ الْمُسْتَفِيضَةَ أَوْ مَا أَجْمَعَ عَلَيْهِ سَلَفُ الْأُمَّةِ خِلَافًا لَا يُعْذَرُ فِيهِ فَهَذَا يُعَامَلُ بِمَا يُعَامَلُ بِهِ أَهْلُ الْبِدَعِ ( 24- 172

സലഫീ ഇമാം ഇബ്നു തൈമിയ്യ (റ) യുടെ ഖുനൂത് വിഷയത്തിൽ ഉള്ള ഫത്‍വ:

وقال شيخ الإسلام ابن تيمية رحمه الله : 
" إذا اقتدى المأموم بمن يقنت في الفجر أو الوتر قنت معه ، سواء قنت قبل الركوع أو بعده , وإن كان لا يقنت لم يقنت معه . 
ولو كان الإمام يرى استحباب شيء والمأمومون لا يستحبونه فتركه لأجل الاتفاق والائتلاف كان قد أحسن " انتهى . مجموع الفتاوا (22/268 )

Комментарии

Информация по комментариям в разработке