വിട പറയുമ്പോൾ/മലയാളം കവിത/ഉണ്ണികൃഷ്ണൻ വാകയാട്ടില്ലം/ ജോൺസ് ജോസ്

Описание к видео വിട പറയുമ്പോൾ/മലയാളം കവിത/ഉണ്ണികൃഷ്ണൻ വാകയാട്ടില്ലം/ ജോൺസ് ജോസ്

WRITTEN BY UNNIKRISHNAN VAKAYATILLAM
MUSIC,ORCHESTRATION AND VOCAL:JOHNS JOSE


തിരികെഞാൻ പോരുമ്പൊ-
ളെൻനേർക്കുനീണ്ട നിൻ-
മിഴിയിലെ ചുടുനീരു പോരേ,

ഇടറുമാകണ്ഠത്തിൽ
നിന്നുമടർന്ന നിൻ-
നനവുള്ള വാക്കുകൾ പോരേ,

പ്രണയിനീ നമ്മൾ വേർ-
പിരിയുമീ നിമിഷത്തി-
ന്നോർമ്മയിൽ ഒരുജൻമം പിടയാൻ..

ഒരുമിച്ചു നാം കണ്ട
നിറമുള്ളസ്വപ്നങ്ങൾ
കരിയുന്നൊരീവഴിവക്കിൽ,

എരിയുന്നനോവിൻ കനൽച്ചീളുകൊണ്ടെന്റെ-
ഹൃദയംമുറിയുന്ന നേരം,

പറയാതെപോയൊരെൻ
പ്രണയാക്ഷരങ്ങൾ നീ-
യറിയാതിരിക്കട്ടെയെന്നും,

കണ്ണീരുകൊണ്ടെന്റെ-
കാഴ്ചമറഞ്ഞതും
കാണാതെപോകട്ടെ സഖി നീ..

അഴകിന്റെ കവിതയാ-
യരികിൽ നീ വന്നൊരാ-
പുലർവേളകൾ ഞാൻ മറക്കാം..!

പ്രണയസല്ലാപത്തിൽ
മുഴുകിയൊരാർദ്രമാം
സായന്തനങ്ങൾ മറക്കാം..,

ഒരുനേർത്ത പുഞ്ചിരി-
ക്കുളിരിൽ നീയലിയിച്ച
പരിഭവപ്പകലും മറക്കാം ..,

ഒരുതുണ്ടു കടലാസിലാദ്യമായ് നീയന്നു
ഹൃദയം തുറന്ന കുറിമാനം,

പ്രിയമോടെ മനസിൽ ഞാ-
നെന്നോ വരച്ചിട്ട
പ്രണയാർദ്രമാം നിന്റെചിത്രം,

പിന്നെയങ്ങൊരുനാളി-
ലാദ്യമായ് നീ തന്ന
ചുടു ചുംബനത്തിന്റെ മധുരം

ഇല്ല,മറക്കില്ല, മായില്ലൊരിക്കലും
മരണം വിളിയ്ക്കും വരേയ്ക്കും

എഴുതിയാൽതീരാത്ത കവിതപോൽ നീയെന്നും
വറ്റാതിരിക്കുമെന്നുള്ളിൽ..

ഒടുവിലീവഴിയിലെ- യൊറ്റമരംപോലെ
തനിയെ ഞാൻ
നിൽക്കുമ്പൊഴന്നും,

നിറവായ് നിലാവായി-
നറുവർണ്ണക്കനവായെ-
ന്നാത്മാവിൽ നീ പൂത്തു നിൽക്കും..

അരികത്തിരിയ്ക്കിലും
അകലെയാണെങ്കിലും
അനുപമേ നീയാണെൻ ലോകം..

അകലെയങ്ങെവിടെയോ
ഒരുസ്നേഹവാടിയ-
ങ്ങഴകേ നിനക്കൊരുങ്ങുമ്പോൾ,

അതിരുകൾ ഭേദിച്ച-
ങ്ങാകാശമോളവും
വളരുവാനാശംസനേരാം..

അകലത്തിരുന്നു കൊണ്ടെന്നും നിനക്കായെൻ ഹൃദയത്തിൽ പ്രാർത്ഥിച്ചിടാം ഞാൻ..

അകലുമ്പൊഴും പ്രിയേ
ആർദ്രമാം പ്രണയത്തിൻ
അലകളിങ്ങാത്മാവിലില്ലേ..

ഒരുജൻമമിനിയും തരുമെങ്കിൽ പ്രിയദേ!..
ഒരുമിച്ചിടാമന്നു തമ്മിൽ..

നൻമകൾമാത്രം നിനക്കു നേർന്നിട്ടിന്നു-
തിരികേനടക്കട്ടെ ഞാനും.
__________________________
ഉണ്ണികൃഷ്ണൻ
വാകയാട്ടില്ലം

Комментарии

Информация по комментариям в разработке