ശുദ്ധീകരണസ്ഥലത്തിലെ സ്നേഹിതർക്ക് സമർപ്പണം *Purgatory to Heaven*November 19

Описание к видео ശുദ്ധീകരണസ്ഥലത്തിലെ സ്നേഹിതർക്ക് സമർപ്പണം *Purgatory to Heaven*November 19

കത്തോലിക്കാ വിശ്വാസപ്രകാരം “തിരഞ്ഞെടുക്കപ്പെട്ടവരുടെ അവസാന ശുദ്ധീകരണം” നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. “ദൈവത്തിന്റെ കൃപയിലും സൗഹൃദത്തിലും ജീവിച്ച് മരിക്കുന്നവർ സമ്പൂർണ്ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം, അവർക്ക് അത്യന്തിക മോക്ഷം ഉറപ്പാണെങ്കിലും, മരണശേഷം സ്വർഗത്തിന്റെ ആനന്ദത്തിന് അനുയോജ്യമായ വിശുദ്ധി കൈവരിക്കുന്നതിന് അവർ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരസഹായം നാം ഇപ്പോള്‍ ഈ ആത്മാക്കള്‍‍ക്ക് ചെയ്തു കൊടുക്കുന്നതിന്‍റെ തോതനുസരിച്ചേ ലഭിക്കുകയുള്ളൂ.
എല്ലാ ആദ്യകാല ക്രിസ്തീയ സഭകളും മരിച്ചവർക്കുവേണ്ടി, അവർ സമീപസ്ഥരാണെന്ന വിശ്വാസത്തിൽ, പ്രാർത്ഥിച്ചുപോന്നു.
സമർപ്പണം
ഐ.ജോൺ എബാനിസർ
(വിമൽ) & TEAM
AVE MARIA PRAYER MINISTRY(AMPM)
TRIVANDRUM

Комментарии

Информация по комментариям в разработке