മലരുകൾ വിടരുന്നിവിടെ ....

Описание к видео മലരുകൾ വിടരുന്നിവിടെ ....

മലരുകൾ വിടരുന്നിവിടെ
വിടരാൻ വാടാൻ കൊഴിയാനായ്
മനസ്സുകൾ ചേരുന്നിവിടെ
അലിയാൻ അകലാൻ പിരിയാനായ്
കൊഴിയാനല്ലാതിവിടൊരു മലരും വിടരുന്നില്ലല്ലോ
ശിശിരം വന്നാൽ കൊഴിയാതിവിടൊരു
വസന്തവനികയുമില്ലല്ലോ

കൊഴിയാം സഖി ഈ വനികയും ഒരു നാൾ
ഈ നിമിഷം നാം ഒന്നല്ലേ
ഈ നിമിഷത്തിൻ മലർമണ ലഹരികൾ
നമ്മുടെ ലഹരികളല്ലേ - അവ
നമ്മെ വിളിക്കുകയല്ലേ
മനസ്സു നിറയെ പൂത്തുലയാനൊരു
മുല്ലക്കാട് നമുക്കില്ലേ
മുല്ലക്കാടിൻ കൈകളിൽ നിറയെ
പരിമള ലഹരികളല്ലേ

പുഴയുടെ ചുണ്ടിലെ മൂളിപ്പാട്ടിൽ
അനുരാഗത്തിൻ രാഗം
പൂവിൻ നെഞ്ചിൻ ആളും തീയിൽ
മഞ്ഞിൻ കുളിരിൻ മധുരം - ഏതോ
പേരറിയാത്തൊരു ദാഹം
ഞാനും നീയും നമ്മുടെ മനസ്സിൽ
ആരും കാണാ ലോകം
നമുക്കു പാർക്കാനായൊരു ലോകം
നമ്മുടെ മാത്രം ലോകം

Комментарии

Информация по комментариям в разработке