FR. BOBBY JOSE KATTIKAD | നമസ്തേ | ഫാദര്‍ ബോബി ജോസ് കട്ടിക്കാട് | ജൈവ മനുഷ്യന്‍ | KATTIKKAD ACHEN

Описание к видео FR. BOBBY JOSE KATTIKAD | നമസ്തേ | ഫാദര്‍ ബോബി ജോസ് കട്ടിക്കാട് | ജൈവ മനുഷ്യന്‍ | KATTIKKAD ACHEN

#BOBBY_JOSE_ACHEN #BOBBY_JOSE_KATTIKKAD #ബോബി_അച്ചന്‍ #കട്ടിക്കാട്_അച്ചന്‍ #Fr_Bobby_Jose_Capuchin #BOBBY_JOSE_KATTIKKAD #BOBBY_ACHEN #KATTIKKAD #MESSEGE_BOBY_ACHEN #Man_and_God #GURUCHARANAM #ANCHAPPAM #അഞ്ചപ്പം #ബോബിഅച്ചന്‍

ധൈര്യം ഒരു കനത്ത കവചമാണ് ഒറ്റയക്ക് യാത്ര ചെയ്യാന്‍ തയ്യാറുള്ളവരെ കാത്ത് മലമുകളില്‍ ചില ദൈവാനുഭവങ്ങളൊക്കെ ഉണ്ട്.......

ഫാദര്‍ ബോബി ജോസ് കട്ടിക്കാട് ...........
ഇദ്ദേഹം നടന്നുപോകുമ്പോൾ പുല്ല് അറിയില്ല ഇങ്ങനൊരാൾ തന്റെ മുകളിൽ കൂടി നടക്കുന്നുവെന്ന്, കുളിച്ചുകയറുമ്പോൾ പുഴയറിയില്ല തന്നിൽ ഒരാൾ ഉണ്ടായിരുന്നുവെന്ന്. അത്രയും സൗമ്യനാണ്‌. തന്റെ കാലത്തെ അച്ചൻ സ്വാധീനിക്കുന്നത് പക്ഷികൾ തടാകത്തിന്റെ മീതേ പറന്നു തടാകത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു പോലെ. യാതൊരു സമ്മർദ്ധവുമില്ലാതെ.. എന്നാൽ പറയുന്നതും എഴുതുന്നതുമായ ഓരോ വാക്കും ഹൃദയത്തിന്റെ ആഴത്തിലോട്ടു കടന്നുചെല്ലും. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരുമെന്ന് മാക്സിം ഗോർക്കി പറഞ്ഞിട്ടില്ലേ, അച്ചന്റെ വാക്കുകൾ സംഗീതം തന്നെ. പർവ്വതം സമതലത്തോടു സംസാരിക്കുന്നതുപോലെയാണ് അച്ചന്റെ പ്രഭാഷണം. പ്രീയ അച്ചനു പരിപൂർണ്ണ ആരോഗ്യവും, ദീർഖായുസ്സും, ആനന്ദപൂർണ്ണമായ ജീവിതവും ഉണ്ടാകട്ടെയെന്ന് നേർന്നും, പ്രാർഥിച്ചുംകൊണ്ട്.

ജീവിതം നമ്മുടെതായ ഒരു ക്രമീകരണത്തിനും വിധേയമാവില്ല. ഒരു കെട്ടിടം പണിയുന്നത്‌പോലെ ജീവിതവും ചിട്ടപ്പെടുത്തിയ ഒരു ബ്ലൂപ്രിന്റില്‍ കെട്ടിയുയര്‍ത്താനാവുമെന്ന് നമ്മള്‍ ഉറച്ചു വിശ്വോസിക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മുഴുവന്‍ പോവുന്നത് അങ്ങനെ ആണല്ലോ. കൃത്യമായ കണക്കുക്കൂട്ടലുകള്‍ ആണ് എല്ലാവര്‍ക്കും. എന്നിട്ടോ മുഴുവന്‍ കണക്കുക്കൂട്ടലുകളെയും തെറ്റിച്ച് ചില നേരങ്ങളില്‍ ജീവിതത്തിന്റെ വീഞ്ഞില്ലാതെ പോവുന്നു. അങ്ങനെ ജീവിതം മുഴുനീള വിരസമാവുകയോ ഒരു നീണ്ട ബോറടിയാവുകയോ ആടിതീര്‍ക്കേണ്ട ഒരു അരങ്ങാവുകയോ കപടതയുടെ ആവരണത്താല്‍ തീര്‍ക്കേണ്ട ഒരു അഭിനയമോ ഒക്കെ ആവുന്നു. മത്സരത്തിനാവട്ടെ ഒരു കുറവുമില്ല.

പട്ടം പറപ്പിക്കുന്ന കുഞ്ഞിന്റെ അഹന്തയാണ് നമ്മുക്ക്. നമ്മളാണീ വര്‍ണ്ണകടലാസിനെനിയന്ത്രിക്കുന്നതെന്നൊരു ശാട്യം. പിന്നീടെപ്പോഴോ ഒരവബോധത്തിന്റെ നിമിഷത്തില്‍ നാമറിയുന്നു നമ്മുടെ ഇശ്ചകളല്ല മറിച്ച് വീശിയടിച്ച കാറ്റാണതിനെ നിയന്ത്രിച്ചതെന്ന്. ദൈവത്തിനു മാത്രം ക്രമീകരിക്കാവുന്ന ചില തലങ്ങളുണ്ട്. ആ അറിവിനു മുന്‍പില്‍ വിനയപൂര്‍വ്വം കൈകൂപ്പി നില്‍ക്കാന്‍ പഠിക്കുക.

എല്ലാവരുടെയും ജീവിതത്തില്‍ നിന്നും ദൈവമെന്ന ലഹരി എന്നേ പടിയിറങ്ങി കഴിഞ്ഞു. ചുറ്റിലും മൃതര്‍ കൂടികൊണ്ടിരിക്കുന്നു. എല്ലാവരും അവരുടെ നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ലഹരി പിടിച്ചു കഴിയുമ്പോള്‍ മോശപ്പെട്ടതും. വിവാഹിതരായ രണ്ടുപെരെയെടുക്കുക. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അവര്‍ പരസ്പരം വിളമ്പുന്നത് നല്ല വീഞ്ഞ് തന്നെ. എന്നാല്‍ പിന്നീട് അവര്‍ മോശപ്പെട്ട വീഞ്ഞ് വിളമ്പുന്നു. അവസാനം വരെ നല്ല വീഞ്ഞ് വിളമ്പുകയാണ് പ്രധാനം.

ദൈവമെന്ന ലഹരിയിലേയ്ക്ക് പ്രവേശിക്കാന്‍ സ്‌നേഹിക്കുക മാത്രമേ വഴിയുള്ളൂ. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍ പോലും സ്‌നേഹത്തിന്റെ ഒരു സാഗരം ഒളിപ്പിച്ചു വെയ്ക്കൂ. കൂടെ ദൈവവും ഉണ്ടെങ്കില്‍ അവസാനം വരെ നിനക്ക് നല്ല വീഞ്ഞ് വിളമ്പാന്‍ സാധിക്കും.

“പ്ളാറ്റ്ഫോമില്‍ ­ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ ­പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ­ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ­ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ­ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ­‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ന്നു നിശ്ചയിച്ച നിങ്ങള്‍ ....?”
― Boby Jose #Kattikad, #Vaathil | #വാതില്‍

“ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും.”
― Boby Jose Kattikad, #Nilathezhuth | #നിലത്തെഴുത്ത്

“ദൈവം
നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ‍ ' നേതി - നേതി ' (ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
ശാ ഠൃങ്ങള് ‍ ദൈവനിന്ദകള് ‍ ആണ്.”
― Boby Jose Kattikad, #Hridayavayal | #ഹൃദയവയല്‍

“ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
― Boby Jose Kattikad

“ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
― Boby Jose Kattikad

FR BOBBY JOSE CAPUCHIN LATEST

Комментарии

Информация по комментариям в разработке