ഇനിയൊന്നു തിരികെ നടക്കണം (Iniyonnu thirike nadakkanam) by Salil Valiparambil

Описание к видео ഇനിയൊന്നു തിരികെ നടക്കണം (Iniyonnu thirike nadakkanam) by Salil Valiparambil

തിരക്കിൻ്റെ ഗോപുരമുകളിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്. മറഞ്ഞ കാഴ്ചകളും ചൂടാതെ പോയ കാട്ടുപൂക്കളും ഒരു വട്ടം നാം തിരിച്ചെത്തുമെന്ന് കാത്തിരിപ്പുണ്ടെങ്കിലോ .... സലിൽ വാലിപ്പറമ്പലിൻ്റെ കവിത പ്രിയ ഗായകൻ അഭിലാഷ് നാരങ്ങാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നു: ദൃശ്യഭംഗി നൽകിയത് ആർഷയും ആർശ്രീയുമാണ് - ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക... നന്ദി ❤

Lyrics:-
ഇനിയൊന്നു തിരികെ നടക്കണം,
വന്നവഴി ഓർത്തോർത്ത് പോകണം
മുള്ളു പതിച്ചൊരാ, വേവിന്റെ ചൂടുള്ള
പെരുവഴിയിലൂടെ തിരിക്കണം
ഇനിയൊന്നു തിരികെ... നടക്കണം.

കണ്ടതെല്ലാമൊന്ന് കാണണം
കണ്ടതിൻ വാസ്തവമെന്തെന്നറിയണം
ആരാണ് നേരെന്നറിയണം
നേരിന്റെ വിലയറിഞ്ഞൊരുവാക്കുരയ്ക്കണം

പാൽപ്പുഞ്ചിരിപ്പിച്ചവച്ചൂവളർന്നോരാ
ബാല്യത്തിലൂടെ നടക്കണം
നന്മതൻ വിത്തുകൾ പാകീമുളപ്പിച്ച
തൊടികളിലൂടെനടക്കണം

സായന്തനങ്ങളിൽ ആലിൻചുവട്ടിലാ
തണവുള്ള കാറ്റേറ്റിരിക്കണം
വയലേല കതിർചൂടിയാടും വരമ്പിലൂ
ടിളവെയിലേറ്റു നടക്കണം

പശിയടങ്ങാതേ കരയുന്നൊരുണ്ണിക്ക്
ഇലയിലോരോണം വിളമ്പണം
വളരുവാനവസരമില്ലാത്തൊരുണ്ണിക്ക്
അറിവിൻ വെളിച്ചം തെളിക്കണം

പൊരുതും സഖാവിൻ്റെ സിരയിൽ
ജ്വലിക്കും തീപ്പന്തമായിച്ചുവക്കണം
പുന്നാരമക്കൾ തെരുവിലുപേക്ഷിച്ച
നെടുവീർപ്പുകൾക്കു കാതോർക്കണം

കയ്പുനീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ
മധുരമായ് മാറിയെന്നറിയിക്കണം
തോൽപ്പിച്ചു വാശി പകർന്നോരാ മിത്രത്തെ
കണ്ടൊന്നു നന്ദീയറിയിക്കണം

നോവുമ്പഴും പുഞ്ചിരിക്കും മുഖങ്ങളെ
വേറിട്ടു തന്നേയറിയണം
നീറും മുറിവിലേയുപ്പാകണം
മുറിപ്പാടുകൾ മായ്ക്കും മരുന്നാകണം

ഇനിയൊന്നു തിരികെ... നടക്കണം
വന്നവഴി ഓർത്തോർത്ത് പോകണം

Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on YouTube

Some Popular Poems by Salil Valiparambil
1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം :    • ഇനിയൊന്നു തിരികെ നടക്കണം (Iniyonnu th...  
2. Ente Bhasha Ammayenikku Thanna Malayalam :    • എന്റെ അമ്മ - Ente Amma by Salil Valip...  
3. Ormmakal "Thalarumbozhum thakarumbozhum :    • Ormakal Kavitha By Salil Valiparambil  
4. Kankal Niranju, Manamuruki Ozhukukayanoru kadalu :    • ഭക്ത്യാഞ്ജലി : വാലിപ്പറമ്പിൽ അന്നപൂർണ...  
5. Mazhaye Pranayikkumoru chanku pennine :    • കവിത: ജന്മനാ അവൾ മഴയായിരുന്നു (Kavith...  
6. Oru Kalamundayirunnu, Annu pookkale priyamayirunnu :    • കവിത : ഒരു കാലമുണ്ടായിരുന്നു ( Poem :...  
7. Paryathe thanne nee parayum sakhe, parayatholippichathellam :    • പറയാതെ പറയുന്നത് (Parayathe parayunna...  
8. Nattilethave Pookkarindippozhum Nattumullakal Pathayorangalil :    • കവിത : നാട്ടുമാവ് - സലിൽ വാലിപ്പറമ്പി...  
9. Ellaruminnente Koodeyundenkilum Arorumillatha pole :    • Ellaruminnente Koodeyundenkilum By Sa...  
10. Ethra Janmangalil Asichirikkanam Onnakuvanoru Janmam :    • Ethra Janmangalil Asichirikkanam - Ka...  
11. Udayam Varaykkunnu Sooryan :    • Udayam Varaykkunnu Sooryan.. Poem by ...  
12. Neramayille Sakhee :    • Neramayille01 size3 4  
13. Orkkathirikkam :    • Orkkathirkkam.. Kavitha (ഓര്‍ക്കാതിരി...  
14. Poo Vilikkathe :    • Poovilikkathe - Onappattu (പൂ വിളിക്ക...  
15. Ennittum Porathe :    • Ennittum Porathe.. Kavitha by Salil V...  
16. Orikkal nee :    • Orikkal Nee - by Salil Valiparambil |...  
17. Junile Mazha :    • Junile Mazha by Salil Valiparambil (ജ...  
18. Thikki Thirakki :    • Thikki Thirakki - Malayala Kavitha - ...  
19. Ee Vazhi Pokum Kattinum :    • Ee Vazhi Pokum Kattinum.. Malayalam K...  
20. Enniloodoru puzha :    • എന്നിലൂടൊരു പുഴ - മലയാള കവിത | Ennilo...  
21. Neeyurange Ninnoram :    • നീയുറങ്ങേ നിന്നോരം ..  by Salil Valip...  
22. Ottayal Veedu :    • Ottayal Veedu - Malayalam Kavitha by ...  
23. Njanahankari :    • Njanahankari Malayala Kavitha by Sali...  
24. College Campus :    • കോളേജ് കാമ്പസ് - കവിത - സലില്‍ വാലിപ്...  
25. Doore Doore Vidoorathayil :    • Doore Doore Vidoorathayil (ദൂരെ ദൂരെ ...  
26. Ezhuthumee Variyilen :    • എഴുതുമീ വരിയിലെന്‍ കവിത  Ezhuthumee V...  
27. Pookkalullil olippichu vachu nee :    • Pookkalullil olippichu vachu nee (പൂക...  
28. Iniyoru puzhayum :    • Iniyoru Puzhayum Kavitha by Salil Val...  
29. Ennum Nee Enkoode :    • Ennum Nee Enkoode ( എന്നും നീയെന്‍ കൂ...  
30. Oro Mizhithumbilum :    • ഓരോ മിഴിത്തുമ്പിലും - കവിത Oro Mizhit...  
31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) :    • ഒരു കണ്ണടച്ചു കാണാനും – കവിത Oru Kann...  

Please subscribe

Комментарии

Информация по комментариям в разработке