WADI HANIFA LAKE RIYADH

Описание к видео WADI HANIFA LAKE RIYADH

WADI HANIFA LAKE RIYADH #saleemasajid #saleesvlog #riyadh #wadihanifa #family #tour #outdoors

ഇതൊരു വീണ്ടെടുപ്പിന്റെ കഥയാണ്.ഒപ്പം അതിജീവനത്തിന്റെയും.
കഥ റിയാദിൽ നിന്ന്. ഒരൊറ്റ പുഴ പോലുമില്ലാത്ത ഒരു നാട്.
വെള്ളത്തിന് പെട്രോളിനെക്കാളും വിലയും മൂല്യവുമുള്ള രാജ്യം.
ആ നാട്ടിൽ ഒരു തോട്‌.അതും സ്ഥിരമല്ല.വെറും വിരുന്നുകാരൻ.
എന്നാൽ ആ വിരുന്നുകാരനെ വീട്ടുകാരനാക്കി മാറ്റിയിരിക്കുന്നു നാടിനെ സ്നേഹിക്കുന്ന ഒരു ഭരണകൂടം.
.
ഇത് വാദി ഹനീഫ.കോടതിയിലെ വാദിയല്ല കേട്ടോ. അറബിയിൽ വാദിക്ക് താഴ് വര എന്നർത്ഥം.
ചുട്ടുപൊള്ളുന്ന നഗര ഹൃദയത്തിൽ നിന്ന് അല്പം അകലെ പച്ചപ്പിനും തണുപ്പിനും ഒരു കൂടാരം.
120 കിലോമീറ്റർ നീളത്തിൽ റിയാദിന്റെ വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ട് ഒരു താഴ് വര.
അതിന് പാദസരമിട്ട് ഒരു കൊച്ചരുവി. പട്ടണത്തിന് നടുവിൽ ഒരു പിക്നിക് സ്പോട്ട്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ഇത്തിരി നേരം ഒഴിഞ്ഞിരിക്കാൻ പറ്റിയ ഒരിടം.
അലിവോടെ അരുവി. നോക്കിയിരിക്കേ ജീവനുണ്ടെന്ന് തോന്നും.
കുഞ്ഞോളങ്ങളിൽ കാറ്റ് കുസൃതി കാട്ടുമ്പോൾ
കാറ്റിന് നേരെ കയ്യോങ്ങി പുഴ തലയിലെ കസവുതട്ടം നേരയാക്കുന്നു.
പെങ്ങളുട്ടിപുഴയ്ക്ക് കാവലായ് ഇരുവശത്തും ഏട്ടന്മാർ ചുണ്ണാമ്പ് പാറകൾ.
പഴയ കാലത്തിനും പുതിയ കാലത്തിനും ഒരോർമ്മകുറിപ്പായി പുഴയ്ക്ക് കുറുകെ ഒരു യമണ്ടൻ പാലം.
അരുവിയിൽ നോക്കി സായാഹ്ന സൂര്യൻ മുഖം മിനുക്കുന്നു.
അപ്പോൾ കൈയിൽ നിന്ന് വീണുപോയ കുങ്കുമച്ചെപ്പ് വെള്ളത്തിൽ വീണ് പുഴയുടെ മുഖം തുടുത്തു.
പുഴയോരത്ത് പുളയ്ക്കുന്ന പരലുകളും കണ്ണാംചൂട്ടികളും.
സന്ദർശകർ വാരി വിതറുന്ന ഭക്ഷണം
അവർക്ക് മുൻപേ ചാടി വീണ് ചുണ്ടിലാക്കുന്ന വിരുതന്മാർ ഏട്ടന്മാർ.
കയ്യൂക്കിനുണ്ടോ കരയെന്നും കടലെന്നും വ്യത്യാസം.
ഇവർക്കിടയിൽ പാവങ്ങൾ ഹംസങ്ങൾ പുഴയിൽ കുളിച്ചും കരയിൽ കളിച്ചും നേരം പോക്കുന്നു.
വെറും കാഴ്ച മാത്രമല്ല ഈ അരുവിയും താഴ് വരയും.
ചരിത്രം ഇവിടെ ഉറങ്ങുകയല്ല.
ഉണർന്നിരുന്ന് ഒരുപാട് പാഠങ്ങൾ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കാലം ഇവിടെ തളംകെട്ടി നിൽക്കുകയല്ല.
തിരിച്ചറിവിന്റെ, അതിജീവനത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ്.
പുതിയ റിയാദിന്റെ പഴയ പേര് ഹജർ.
ചേല് പോലെ തന്നെ കോലം.
കല്ല് എന്ന് പറഞ്ഞാൽ പോരാ ഇംഗ്ലീഷിലെ റോക്ക് തന്നെ.
നാനാജാതി കല്ലുകളുടെ കലവറയാണ് ഈ നഗരം.
മണൽ ഇഷ്ടികയും ചുണ്ണാമ്പ് കല്ലുമടക്കം ചെറുതും വലുതുമായ
കല്ലുകളുടെ ഫാഷൻ പരേഡ് വീഥികളിൽ നമ്മെ കാത്തിരിക്കുന്നു.
അതിവിശാലമായ റോഡിന് ഇരുവശത്തും കുടിയൊഴിപ്പിക്കപ്പെട്ട കല്ലുകൾ
ഇരകളെപ്പോലെ കൊടിപിടിച്ചു നിൽക്കുന്നു.
പലയിടത്തും റോഡ് കടന്നുപോകുന്ന വഴികൾ ചുണ്ണാമ്പ്പാറകൾ നെടുകെ പിളർത്തി വെട്ടിയെടുത്തതാണ്.
കൈയും കാലും തലയും വെട്ടിമാറ്റിയ നിലയിൽ ചോരയൊലിപ്പിച്ചു കൊണ്ട് അവ നിശബ്ദം നിലവിളിക്കുന്നു.

കല്ലിന്റെ കിസ്സ നിറുത്തി ഇനി നമുക്ക് തോടിന്റെ കഥ പറയാം
.ഇസ്ലാമിന് മുമ്പേ തന്നെ അറേബ്യയിൽ അറിയപ്പെട്ടിരുന്ന പ്രബലമായ ഒരു ഗോത്രമായിരുന്നു ബനു ഹനിഫ.
ഏറെക്കാലം ഇസ്‌ലാമിൽ ചേരാതെ വിട്ടുനിന്ന യുദ്ധവീരർ.
ഒടുവിൽ ചേർന്നെങ്കിലും നബിയുടെ മരണത്തോടെ വന്നപോലെ തിരിച്ചു പോയവർ.
അവരുടെ അന്നത്തെ നേതാവിന്റെ പേര് മുസൈലിമ.
നബിയുടെ കാലത്ത് തന്നെ പ്രവാചകത്വം പ്രഖ്യാപിച്ച വിരുതൻ.അവരുടെ നാട്ടിലാണ് ഈ തോട്‌.
പണ്ട്, പണ്ട് പണ്ട്, ഇവിടം എമ്പാടും പച്ചപ്പായിരുന്നു.
നിറയെ മരങ്ങൾ.നിറഞ്ഞൊഴുകുന്ന നദി.
നൂറ് മേനി വിളയുന്ന കന്നിമണ്ണ്.
കാലാകാലങ്ങളിൽ കണക്കൊപ്പിച്ചു പെയ്ത് കനിവോടെ കാലവർഷം.
സൗഭാഗ്യം ഏറെ കാലം നീണ്ടു നിന്നില്ല.
മനുഷ്യന്റെ വികൃതികൾക്ക് പ്രകൃതി വിലയിട്ടു.
മണ്ണും മനുഷ്യനും ആകെ തവിടുപൊടിയായി.
കാലം മാറിയെങ്കിലും കഥ മാറിയില്ല.
നഗരം വളരാൻ തുടങ്ങിയപ്പോൾ വികസനം കുതിക്കാൻ തുടങ്ങി.
ആ കുതിപ്പിൽ താഴ് വര വീണ്ടും കിതച്ചു.
ശോഷിച്ച നദീ തടങ്ങൾ യൂട്ടിലിറ്റി ലൈനുകൾക്കുള്ള വഴിയായി.
പുഴ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയും.
പുതുതായി തുടങ്ങിയ വ്യവസായങ്ങൾ താഴ് വരയെ തുടച്ചു നീക്കി.
എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്.
മൂന്ന് പതിറ്റാണ്ടിന്റെ നിരന്തര പരിശ്രമം ഫലം കാണാൻ തുടങ്ങിയിരിക്കുന്നു.
ഇന്ന് ഇവിടം സന്ദർശകരുടെ പറുദീസയാണ്.

44 നദികൾ തലങ്ങും വിലങ്ങും ഒഴുകുന്ന,
കാലാവസ്ഥ കാവലായ ഒരു നാടിന് ഇതിൽ നിന്ന് ഒന്നും പഠിക്കാനില്ലേ.

   / @saleemasajid  

   / @saleesdays  

https://www.facebook.com/saleema0707?...

https://www.instagram.com/saleema_saj...

https://twitter.com/SaleesDays?t=Lx4Y...

https://www.threads.net/@saleema_sajid_

https://www.facebook.com/profile.php?...

I am saleemasajid
Counsellor
Motivator
Singer
Writer
Vloger
Cooking, Travaling and Reading are my Passion

Now I Humbly Present Two More Youtube Channels

Saleesdays Music Channel
Saleemasajid Counselling Capsules.
couple travel vlog,

saleemasajid, saleesdays,

I am Saleema Sajid.
Counsellor and Motivator.Music is my passion. I like traveling a lot. Active in social media with singing and writing during last 7 years.
This Vlog YouTube Channel is my third humble attempt in social media.
Look, I am not out of you but one of you. So please hear me. And try to understand yourself. I know that all questions have no answers. As well as no solutions to all problems.
Even though I am sharing my little knowledge and humble experience with you. Not for argue and win. To know and inform only.
I am very glad if this channel gives you little pleasure in your mind. That is proud of my channel. Seeking your kind help and cooperation.May Almighty bless us.
.

Комментарии

Информация по комментариям в разработке