FRESH TO HOME -ന്റെ തുടക്കത്തിന് കാരണം| Mathew Joseph |Josh Talks Malayalam

Описание к видео FRESH TO HOME -ന്റെ തുടക്കത്തിന് കാരണം| Mathew Joseph |Josh Talks Malayalam

#joshtalksmalayalam #freshtohome #fishbusiness
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

ഒരു മത്സ്യ വിൽപ്പനക്കാരന് എങ്ങനെ 300 കോടി സമ്പാദിക്കാൻ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? സ്വന്തം ഓൺലൈൻ ബിസിനസ്സ് തുടങ്ങി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മാത്യു ജോസഫ്. ലോകത്തിൽ തന്നെയുള്ള ഫിഷ് മാർക്കറ്റിൽ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ‪@FreshToHomeOnline‬ എന്ന മാത്യുവിന്റെ ഓൺലൈൻ ബിസിനസ്സ്. ലോകത്തിൽ തന്നെ ആദ്യമാണ് ഇത്തരത്തിൽ ഫ്രഷ് മീനുകൾ ഓൺലൈനിൽ വിൽക്കപ്പെടുന്ന ഒരു ബിസിനസ്സ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ് ‘ഫ്രഷ് ടുഹോം’, ഫ്രഷ് മൽസ്യം, ചിക്കൻ, മറ്റു തരം മാംസം, പച്ചക്കറി, എന്നിവ ഓൺലൈനിൽ വിൽക്കുന്നു. ചേർത്തലയിലെ പള്ളിപ്പുറം സ്വദേശിയായ മാത്യു ജോസഫ് ഫ്രഷ് ടുഹോമിന്റെ COOയും കോ ഫൗണ്ടറും ആണ്. ഒരു സീഫുഡ് എസ്സ്‌പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജീവിതം ആരംഭിച്ച മാത്യു ഉടൻ തന്നെ മത്സ്യങ്ങളോടുള്ള ഇഷ്ടം കാരണം സ്വന്തമായി മറ്റ് ബിസിനസ്സ് പദ്ധതികളുമായി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ ബിസിനസ്സ് ആശയം വിപ്ലവകരമായതിനാൽ വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ഒരേ സമയം വലിയ രീതിയിൽ ഗുണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 1,500 മത്സ്യത്തൊഴിലാളികളിൽ നിന്നും കർഷകരിൽ നിന്നും നേരിട്ട് മത്സ്യവും മറ്റു ഉല്പന്നങ്ങളും സംഭരിക്കുന്നു. ഇവരുമായി നേരിട്ട് ഇടപെടാനായി വളരെ ലളിതമായ ഒരു അപ്ലിക്കേഷൻ വരെ FreshToHome-ന് സ്വന്തമായുണ്ട്.വളരെ സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മാത്യുവിന് തുടക്കം അത്ര എളുപ്പമായിരുന്നില്ല. സംരംഭകത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചെറിയ ചുവടുകളിൽ ഒരുപാട് തോൽവികളും പ്രതിസന്ധികളും അഭിമുഖീകരിച്ചു. ആദ്യ ഘട്ടത്തിൽ നിന്ന് വീണ്ടും അദ്ദേഹത്തിന് പലതും ആരംഭിക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ലോകത്തിൽ തന്നെ ആദ്യമായി വിപ്ലവകരമായ ഇങ്ങനെയൊരു ബിസിനസ്സ് ഓൺലൈനിൽ സജ്ജമാക്കാൻ വഴിയൊരുക്കി. വളർന്നുവരുന്ന എല്ലാ സംരംഭകർക്കും ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും കാണേണ്ട ഒന്നാണ് ഈ പ്രചോദനാത്മക കഥ.

Wondering how a fish seller can earn 300 crores? Mathew Joseph left the world spellbound by starting his online business that turned out to be the first of its kind across the globe. ‪@FreshToHomeOnline‬ , a Bangalore-based e-commerce startup sells fresh vegetables, fish, chicken and other kinds of meat. Mathew Joseph, a native of Pallipuram, Cherthala, is the COO and co-founder of FreshToHome. Mathew started his career as an accountant at a seafood processing company and soon his love for fishes made him come up with other business plans. His business idea was revolutionary and benefitted both the sellers and the consumers. The startup sources vegetables and fish directly from 1,500 fishermen and farmers across the nation. It uses an app to negotiate with farmers and fishermen. Coming from a humble background, the beginning was not so easy for Mathew. His small steps into entrepreneurship also faced backlashes and he had to start from step one. But his determination gave way to set up this successful business online.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#fishexporting #onlinebusiness #business #seafood

Комментарии

Информация по комментариям в разработке