Athyunnathan Thante - Tirzah Habeeb | Jolly Antony

Описание к видео Athyunnathan Thante - Tirzah Habeeb | Jolly Antony

Lyrics - Tirzah Habeeb
Music|Vocals- Jolly Antony

contact
Tirzah - [email protected]
Mob - +919847320733

അത്യുന്നതൻ തന്റെ ശുദ്ധനിവാസത്തിൽ
താതനില്ലാത്തോർക്കു നൽപിതാവായ്
വാഴുന്നു, വൈധവ്യദുഃഖം വഹിപ്പോർക്കു
ന്യായപാലകനാം കർത്താവുമായ്

ശൈശവർക്കും ഗതി കാണാതഴലുന്നൊ -
രഗതികൾക്കും നിത്യതാങ്ങായവൻ
തകരുന്ന കരളിന്റെ നൊമ്പരങ്ങൾ നിക്കി
സ്തുതിനാദ നൂലിഴ നെയ്തുചേർക്കും

ദേഹവുമുള്ളിൽ തുടിക്കും ഹൃദയവും
മണ്ണാലുറകൂട്ടി ചെയ്തൊരീശൻ
മണ്ണല്ലാതുള്ളൊരു ചേതനയിൽ വിള്ളൽ
വീഴുന്ന നൊമ്പരം മുന്നറിഞ്ഞോൻ

ചിതറിയുടഞ്ഞൊരു മൺപാത്രച്ചീളോ നീ
തീയിൽ പഴുത്തുള്ള പിച്ചളയോ
ആദിയനാദിക്കും മുന്നേ നിൻ സൗഖ്യത്തിൻ
ലേപമവൻ കാത്തൊരുക്കിവെച്ചു

Lyrics : Tirzah

Комментарии

Информация по комментариям в разработке