അല്ലാഹു ആരാണ്? - മഖ്ബൂൽ മൗലവി

Описание к видео അല്ലാഹു ആരാണ്? - മഖ്ബൂൽ മൗലവി

ഖുർആൻ ക്ലാസ്.

സൂറത്ത് ഹദീഥ്. ഭാഗം - 1

സൂറത്തിന്റെ മഹത്വം.

അല്ലാഹുവിന്റെ അധികാരം.

അല്ലാഹുവിന്റെ ഇൽമ്.

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളെക്കുറിച്ച് നാം എങ്ങനെ വിശ്വസിക്കണം?. എപ്പോഴാണ് മനുഷ്യൻ  വഴി തെറ്റിപ്പോകുന്നത്?

ബഹുമാനപ്പെട്ട സ്വഹാബാക്കൾ ദീനിന്റെ കാര്യങ്ങൾ എങ്ങനെ വിശ്വസിച്ചോ, അമൽ ചെയ്തോ നമ്മളും അങ്ങനെ തന്നെ ആകണം. അല്ലെങ്കിൽ ആകാനായി പരിശ്രമിക്കണം.

എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്  അല്ലാഹു മാത്രമാണ്.

അല്ലാഹു സ്രഷ്ടാവാണ്. അല്ലാഹു ഒഴികെ  മറ്റുളളതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. നമ്മൾ ഇപ്പോഴും അല്ലാഹുവിനെ ഒരു മനുഷ്യനെ പോലെയാണ് കരുതുന്നത്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. 

അല്ലാഹുവിനെ ഉപേക്ഷിച്ച് സൃഷ്ടികളെ ആശ്രയിക്കുന്ന മനോഭാവം സമൂഹത്തിൽ  എങ്ങനെ രൂപപ്പെടുന്നു? എങ്ങനെ ഇതിന് മാറ്റം വരുത്താം?

ദുനിയാവിലെ എല്ലാ കാര്യങ്ങളും പഠിച്ചു മനസ്സിലാക്കി ചെയ്യും, ദീനിന്റെ കാര്യങ്ങൾ വരുമ്പോൾ മാത്രം .....?

അല്ലാഹുവിനോട് മാത്രം ചോദിക്കുന്ന ശീലം ഉണ്ടാക്കി എടുക്കണം.

അല്ലാഹു അല്ലാത്തതിലേക്ക് ഒറ്റ തവണ തിരിഞ്ഞാൽ മതി, പിന്നെ എല്ലായ്പ്പോഴും  ആ വഴിയിലേക്ക് താനേ പോയ്ക്കോളും. അതിൽ നിന്നും രക്ഷപ്പെട്ടു വരാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അല്ലാഹു അല്ലാത്തതിലേക്ക് തിരിയരുത്. 

ഈ വിഷയങ്ങളിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം.


അല്ലാഹുവിൽ മാത്രം പ്രതീക്ഷ അർപ്പിച്ച്, അവനോടു മാത്രം ചോദിക്കുന്ന, അവനെ മാത്രം ആശ്രയിക്കുന്ന ഒരു ശീലം നൽകി കാരുണ്യവാനായ അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ.

Комментарии

Информация по комментариям в разработке