റഷ്യക്ക് മുന്നില്‍ കീഴടങ്ങി യുക്രെയ്ൻ സൈന്യം,വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ | Russia

Описание к видео റഷ്യക്ക് മുന്നില്‍ കീഴടങ്ങി യുക്രെയ്ൻ സൈന്യം,വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ | Russia

യുക്രെയ്ൻ സൈന്യം റഷ്യയുടെ കര്‍സ്‌ക് മേഖലയിലെ 1,250 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങളും 92 സെറ്റില്‍മെന്റുകളും നിയന്ത്രണത്തിലാക്കിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ യുക്രെയ്‌ന്റെ സഖ്യകക്ഷികള്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അനുമതി ലഭിക്കാത്തതാണ് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തെ തടയാന്‍ യുക്രെയ്നു കഴിയാത്തതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ പിടിമുറുക്കിയതോടെ യുക്രൈയിന്‍ സൈന്യം ഇപ്പോള്‍ കൂട്ടത്തോടെയാണ് റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ തോത് വര്‍ദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ കീഴടങ്ങിയ യുക്രൈയിന്‍ സൈനികര്‍ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളും റഷ്യന്‍ സൈന്യത്തിന് മുന്നില്‍ നടത്തിയിട്ടുണ്ട്.യുക്രെയിന്‍ പട്ടാളക്കാരെ അവരുടെ കമാന്‍ഡര്‍മാര്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ഉപേക്ഷിക്കുന്നതായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുദ്ധ മുഖത്ത് നിന്നും വരുന്നത്. റഷ്യന്‍ സൈന്യത്തിന് മുന്നില്‍ ഞായറാഴ്ച കീഴടങ്ങിയ യുക്രൈയിന്‍ സൈനികരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഉക്രേനിയന്‍ സൈനികനും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ അലക്സാണ്ടര്‍ മാക്കീവ്സ്‌കി പറയുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. യുക്രൈയിന്‍ സൈനിക നേതൃത്വത്തിന്റെ സ്വന ക്രൂരമായ മനോഭാവം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിച്ചതിന് ശേഷം റഷ്യന്‍ സേനയ്ക്ക് സ്വമേധയാ കീഴടങ്ങിയതായാണ് ഈ സൈനികന്‍ സംഭാഷണത്തില്‍ പറയുന്നത്.

#ukrainerussiawar #ukrainewar #ukraine

Комментарии

Информация по комментариям в разработке