മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും

Описание к видео മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും

മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും#jamsheeralineerad #madavoorcmvaliyullahi
ഈ അടുത്ത കാലത്ത് ജീവിച്ച ഒരു വലിയ മഹാനാണ് മടവൂര്‍ സി.എം വലിയുല്ലാഹി എന്നവര്‍.
സി എം വലിയ്യുല്ലാഹി. സി എം മടവൂർ. മടവൂർ വലിയ്യ് എന്ന ചുരുക്ക പേരിൽ സാധാരണയായി പറയപ്പെടുന്നു.
ഹിജ്റഃ വർഷ० 1348 മഹത്തായ റബീഉൽ അവൽ 12 ന് മടവൂരിലാണ് ജനനം
പിതാവ് മടവൂർ പള്ളിയിലെ ഉസ്താദും വാഇളുമായ മര്‍ഹൂം കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ എന്നവരാണ്.
പിതാന്റെ പിതാവായ കുഞ്ഞി മാഹീൻ മുസ്ലിയാർ എന്നവരുമാണ്.
ഈ പിതാമഹൻ നടന്ന് കൊണ്ട് രണ്ട് പ്രാവശ്യം പരിശുദ്ധ ഹജ്ജ് ചെയ്തവരാണ്.
സി എം വലിയ്യുല്ലാഹി |റ| വിനെ ഗർഭമുളളപോൾ പിതാവ് കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ |റ| പരിശുദ്ധ ഹറമിൽ വെച്ച് നിങ്ങളുടെ ഭാര്യയുടെ ഈ ഗർഭത്തിൽ നിങ്ങൾക് ജനിക്കുന്ന കുട്ടി ഔലിയാകളിൽ പെട്ട ഒരു മഹാനാണന്ന് സ്വപ്നം കാണുകയുണ്ടായി.
ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ഒരു ദിവസം വഅ്ളിന് പോയ സ്ഥലത്ത് നിന്ന് ഒരു മഹാൻ പിതാവിനോട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു വലിയ്യിന്റെ പിതാവായിരികുന്നു.
ഹറമിൽ നിന്നുമുണ്ടായ സ്വപ്നം കൂടി ഓർത് വേഗം വീട്ടിൽ വന്നപോൾ ഭാര്യ ഒരു ആൺകുട്ടിക് ജന്മം നൽകിയിരികുന്നു.

ഈ സന്തോഷ വാര്‍ത്ത മഹാനായ ഞ്ഞെൻടാഡി ശൈഖ് മുഹമമദ് അബൂബക്കർ എന്നവരെ അറിയിക്കാൻ ചെന്നപോൾ കുട്ടിക്ക് മുഹമ്മദ് അബൂബക്കർ എന്ന് പേരിടാൻ നിർദേശിചു.

ഹറമിലെ സ്വപ്‌നത്തിലും ഈ പേരിടാൻ നിർദേശിചിരുന്നു.

ചെറുപ്പം മുതലേ നല്ല തഖവയിൽ ജീവിച്ചായിരുന്നു മഹാൻ വളർന്നത്.

പളളി ദർസിലെ പഠന ശേഷം വെല്ലൂർ ബാഖിയാതിൽ പോകുകയും അവിടെ നിന്നും വന്നതിനുശേഷം 1957 ൽ മടവൂരിൽ മുദരിസായി.

പിതാവും പിതാമഹനുമെല്ലാം സേവനം ചെയ്ത നാട്ടിലെ മഹല്ല് പളളിയിൽ തന്നെയാണ് മുദരിസായി മഹാൻ സേവനം ചെയ്തത്.

മഹാനായ സി എം വലിയ്യ് നല്ല വഅ്ള് പറയുന്ന ആരാധനയുളള പണ്ഡിതനായിരുന്നു.

1962 ൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും ദറസ് സേവനം തുടർന്നു. അതിന് ശേഷം കൂടതൽ കൂടുതുൽ ആരാധനകളിൽ മുഴുകി.

ഉളളാൾ മദനീ മസ്ജിന്റെ സമീപ മഖാം സ്ഥിതി ചെയ്യുന്ന മഹാനായ ശൈഖ് മുഹ്യ്യിദധീൻ നഖശബധീ എന്നവരെ ബന്ധപ്പെട്ടതിനു ശേഷം കൂടുതൽ കൂടുതൽ മഹാനായ സി എം മടവൂർ |റ| ആത്മീയ ചിന്തയിൽ ലയിച്ചു.

പിന്നീട് മേൽ പറയപ്പെട്ട ശൈഖിന് കീഴിൽ കോഴിക്കോട് ചില വീടുകളിൽ കടുത്ത രിയാളകളിലായി ആരാധനയിൽ നിരധനായി വർഷങ്ങൾ കഴിഞ്ഞു.

അതിനു ശേഷം മൂന്നു വര്‍ഷം പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു.
അതിൽ പല സ്ഥലങ്ങളിലും സുജൂദ് ചെയ്യുകയും അറിയപ്പെടാത്ത പല മഖാമുകളും ജനങ്ങൾക് അറിയിച്ചു കൊടുക്കുകയും ചെയ്തിട്ടുമുണ്ട്‌.
ചില സ്ഥലങ്ങളിൽ അവിടെ ഭാവിയിൽ വരുന്നതും നടക്കുന്നതും ഉണ്ടാകുന്നതും മഹാൻ പറയുമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മഹാൻ പറഞ്ഞത് അവിടെയെല്ലാം ഉണ്ടാകുകയും നടക്കുകയുമായിരുന്നു.
പരിശുദ്ധ ഹദീസിൽ ഇങ്ങനെ കാണാ०. അല്ലാഹു ഒരു അടിമയെ ഇഷ്ടപെട്ടാൽ ആ അടിയുടെ കൈകാലുകള്‍ക്കും കാഴ്ച്ച കേൾവികൾക്കുമെല്ലാം അസാധാരണ കഴിവ് الله تعالى നൽകുന്നതാണ്.
പിന്നെ മഹാനായ സി എം |റ| കോഴിക്കോട് തിരിച്ചു വന്നു.

നിരവധി ആളുകൾ അവരവരുടെ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും പറഞ്ഞ് സന്ദര്‍ശിച്ചിരുന്നു.
മഹാനവറുകളോട് ആവിശൃങ്ങളും പ്രയാസങ്ങളും പറയുന്നവർക്ക് മഹാനവറുകളുടെ കറാമത്തായി സലാമത്താകുകയും റാഹത്താകുകയുമായിരുന്നു.
അല്ലാഹു തആലയുടെ ഇഷ്ടദാസമാരായ പ്രത്യേകക്കാരായ ചില അടിമകളുടെ വാക്കുകളേ അവൻ നടപ്പാക്കുന്നു.

കറാമത് മുഅ്മിനുകൾക്ക് ഈമാൻ വർധിക്കാനു० നൻമകൾ വർധിപിക്കാനു० കാരണമാകുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ്‌ കഴിഞ്ഞ് പോയ നിരവധി ഔലിയാക്കളുടെ |റ|കറാമതുകൾ നിഷേധിക്കാനും സംശയിക്കാനും സാധിക്കാത്ത അത്രയും പ്രസിദ്ധമായതും അറിയപ്പെടുന്നതും മഹത്തുക്കളുടെ ഗ്രന്ഥങ്ങളിലൂടെയും മറ്റും നാം അറിഞ്ഞിട്ടുണ്ട്.

എന്നാൽ മഹാനായ സി എം വലിയ്യിൻേറത്|റ| അങ്ങിനെയല്ല.

മഹാനവറുകളിൽ നിന്നും എത്രയോ കറാമത്തുകൾ അനുഭവിച്ച നിരവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.

നേരിട്ട് അനുഭവിച്ചവർ നേരിട്ടു പറഞ്ഞറിഞ്ഞവരും ധാരാളം പേർ ഇന്ന് ജീവിച്ചിരുപുണ്ട്.

ഇതെങ്ങനെ നിഷേധിക്കും ഈ ദൃക്ഷാക്ഷ്യങ്ങളോട്‌ എങ്ങനെ കണ്ണടക്കും.

അല്ലാഹു അവൻ ഉദ്ധേശിച്ചവർക് വാരിക്കോരി നൽകുന്നു.

Комментарии

Информация по комментариям в разработке