ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കു ശെരിയാവും | Chicken Biriyani Recipe

Описание к видео ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കു ശെരിയാവും | Chicken Biriyani Recipe

ചിക്കൻ : 1 kg
ഇഞ്ചി വലിയ പീസ്,പച്ചമുളക് 6 എണ്ണം, വെളുത്തുള്ളി 20 അല്ലി : ചതച്ചത്
മഞ്ഞൾപ്പൊടി : ¼ സ്പൂൺ
മുളകുപൊടി : 2 സ്പൂൺ
മല്ലിപ്പൊടി : 1 സ്പൂൺ
ഗരം മസാല : 1 സ്പൂൺ
കുരുമുളകുപൊടി : ½ സ്പൂൺ
തൈര് : 1 സ്പൂൺ
ഉപ്പ് : പാകത്തിന്
നാരങ്ങ : 1 എണ്ണം
വെളിച്ചെണ്ണ : ആവശ്യത്തിന്
കറുവപ്പട്ട : 2 കഷ്ണം
ഏലക്ക : 5 എണ്ണം
ഗ്രാമ്പൂ : 5 എണ്ണം
തക്കോലം : 3/4 അല്ലി
ചുവന്നുള്ളി : 2 എണ്ണം ചതച്ചത്
സവോള : 6 എണ്ണം
നെയ്യ് : 1 സ്പൂൺ
തക്കാളി : 2 എണ്ണം
മല്ലിയില : ചെറുതായി അരിഞ്ഞത് 1 സ്പൂൺ
ബിരിയാണി റൈസ്

ബിരിയാണി അരി : ½ kg
തക്കോലം : 1 എണ്ണം
ഏലക്ക : 6 എണ്ണം
ഗ്രാമ്പൂ : 5/8 എണ്ണം
കറാമ്പട്ട : 3 എണ്ണം
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
സവോള : 1 എണ്ണം
നെയ്യ് : 1 സ്പൂൺ
അണ്ടിപ്പരിപ്പ് : 50 gm
മുന്തിരി : 50 gm
പാകം ചെയ്യുന്ന വിധം

ബിരിയാണിക്ക് ആവശ്യമായ ചിക്കനിലേക്ക് മസാല പുരട്ടി വെക്കാം.
മഞ്ഞൾപൊടി, ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂൺ, ഒരു സ്പൂൺ മുളകുപൊടി ½ സ്പൂൺ മല്ലിപ്പൊടി, ½ സ്പൂൺ ഗരം മസാല, ½ സ്പൂൺ കുരുമുളകുപൊടി, തൈര്, ഉപ്പ്, നാരങ്ങാനീരും ചേർത്ത് പെരട്ടി ½ മണിക്കൂർ വയ്ക്കാം.
എണ്ണ ഒരു പാനിലേക്ക് ഒഴിച്ചുകൊടുത്ത് എണ്ണ ചൂടായി കഴിയുമ്പോൾ 5 ഏലക്ക,കറുവപ്പട്ട, ഗ്രാമ്പു,തക്കോലം, ചുവന്നുള്ളി ചതിച്ചതും ചേർത്തുകൊടുത്ത് ഇളക്കി ബാക്കി വെച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും സവോള അരിഞ്ഞതും ചേർത്ത് ഉപ്പും പാകത്തിന് നന്നായി ഇളക്കി കൊടുക്കാം.
സവാള വാടി വന്ന് 1 സ്പൂൺ നെയ്യ ചേർത്ത് തക്കാളി അരിഞ്ഞതും ചേർത്ത് കുറച്ചു സമയം അടച്ചു വയ്ക്കണം.
1 സ്പൂൺ മുളകുപൊടി, മല്ലിപ്പൊടിയും ഗരംമസാലയും ചേർത്ത് ഇളക്കി ചിക്കൻ ചിക്കൻ ഇട്ടുകൊടുത്ത അടച്ചു വയ്ക്കാം.
ചിക്കൻ പാകമായി കഴിയുമ്പോൾ മല്ലിയില ചേർത്ത് മാറ്റിവയ്ക്കാം.ബിരിയാണി അരി വേവിക്കാനായി ഒരു പാത്രത്തിലേക്ക് അരി വേവാൻ ആവശ്യമായ വെള്ളം, ഉപ്പ്, തക്കോലം,ഏലക്ക, ഗ്രാമ്പൂ,കരാമ്പട്ട,1 സ്പൂൺ എണ്ണയും ചേർത്ത് അടച്ചുവെച്ച് തിളപ്പിച്ച് കുതിർത്തി വെച്ച അരി അതിലേക്ക് ചേർത്തു വേവിക്കാം.
വെന്ത റൈസ് ഊറ്റി മാറ്റിവയ്ക്കാം.ഇനി ബിരിയാണിയിലേക്ക് ചേർത്ത് കൊടുക്കാൻ സവാള വറുത്തുകോരി കുറച്ചു നെയ്യിൽ മുന്തിരി,അണ്ടിപ്പരിപ്പും വറുത്തുകോരി എടുക്കാം.
ഒരു പാത്രത്തിലേക്ക് ചിക്കൻ മാറ്റി അതിന്റെ മുകളിലേക്ക് റൈസ് ഇട്ടു കൊടുത്ത് സവാള വറുത്തതും, അണ്ടിപ്പരിപ്പ്,മുന്തിരി, മല്ലിയിലയും മുകളിൽ ഇട്ടുകൊടുത്ത് വീണ്ടും മുകളിലേക്ക് റൈസ് ഇട്ടുകൊടുത്ത് ബാക്കി സവോള വറുത്തതും അണ്ടിപരുപ്പ്,മുന്തിരിയും മല്ലിയിലയും ഇട്ടുകൊടുത്ത് അടച്ച് വെച്ച് ആവി കേറ്റി എടുക്കാം

Комментарии

Информация по комментариям в разработке