അഭൗമരൂപികൾ നമ്മോട് പറയുന്നത് l Voices from Other Worlds l Mohanji l ആത്മീയദാരിദ്ര്യം എങ്ങനെ മാറ്റാംl

Описание к видео അഭൗമരൂപികൾ നമ്മോട് പറയുന്നത് l Voices from Other Worlds l Mohanji l ആത്മീയദാരിദ്ര്യം എങ്ങനെ മാറ്റാംl

#inspiration #motivation #മോഹൻജി

മോഹൻജി!
ഒരു സാധാരണ മനുഷ്യൻ!
ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
പലർക്കും വഴികാട്ടി!
ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.

ഇതെല്ലാം ആരംഭിച്ചത്
ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.

2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.

പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!

അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!

ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.

വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!

അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.

ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.

അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
അദ്ദേഹം ഇത് കണ്ടുപിടിച്ചു.
''നിങ്ങൾ നിങ്ങളായിരിക്കുക!''

തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.

സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!

ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.

അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.

മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.

ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.

Комментарии

Информация по комментариям в разработке