ആകാശപ്പൊക്കങ്ങളിൽ നിന്നും വന്ന അതിശയരൂപങ്ങൾ l Kriyayoga Secrets l Sri.Mudappilavil Vijayan Master 1

Описание к видео ആകാശപ്പൊക്കങ്ങളിൽ നിന്നും വന്ന അതിശയരൂപങ്ങൾ l Kriyayoga Secrets l Sri.Mudappilavil Vijayan Master 1

#kriyayoga #spiritual #inspiration
വിജയൻ മുടപ്പിലാവിൽ

കേരളത്തിലെ വൈദീക താന്ത്രിക ഉപാസനാ മേഖലയിൽ വേറിട്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ കരുവോത്ത് വിജയൻ മാസ്റ്റർ ഇന്ന് അന്യം നിന്നുപോയ പല ഉപാസനാ സമ്പ്രദായങ്ങളിലും നിഷ്‌ണാതനായ വിജയൻ മാസ്റ്റർ ദേശങ്ങളിലും വിദേശങ്ങളിലുമായി നിരവധി ആത്മാനേ ഷികൾക്ക് സാധനാമാർഗ്ഗം ഉപദേശിച്ച് വലിയ ഒരു ശിഷ്യസമ്പത്തിന്നുടമ യായി കഴിയുന്നു. 1952 ഏപ്രിൽ 3 ന് ശങ്കരൻ കൂട്ടി അടിയോടിയുടെയും ലക്ഷമിക്കുട്ടിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപ്പെട്ട മുടപ്പിലാവിൽ ജനിച്ച വിജയൻ മാസ്റ്റർ കേവലം 13 വയസ്സു പ്രായത്തിൽ അച്ഛൻ്റെ സുഹൃത്തും സിദ്ധാശ്രമ സ്ഥാപകനായിരുന്ന ശിവാനന്ദ പരമഹംസരുടെ പ്രഥമ ശിഷ്യ ന്മാരിൽ ഒരാളുമായിരുന്ന ശ്രീ നടക്കൽ ഗോവിന്ദ സ്വാമിയിൽ നിന്ന് സിദ്ധവിദ്യയിൽ ഉപദേശം സ്വീകരിച്ചു കൊണ്ടാണ് തന്റെ അദ്ധ്യാത്മിക സാധനാസപര്യക്ക് സമരംഭം കുറിക്കു ന്നത്. പിന്നീട് മഹാസിദ്ധനായിരുന്ന ചെരണ്ടത്തൂർ കൃഷ്ണസ്വാമിയിൽ നിന്നും പ്രാണായാമത്തോടൊപ്പം ചെയ്യേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയു കയും അദ്ദേഹത്തിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു.

തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് "വസന്തത്തിന്റെ ഇടി മുഴക്കം" സൃഷ്ടിച്ചു കൊണ്ട് ഉത്‌പതിഷ്‌ണുക്കളായ യുവമനസ്സുകളിൽ ആശയും ആവേശവും സൃഷ്ടിച്ച നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. നക്സൽ പ്രവർത്തനം വിദ്യാർത്ഥിയായ വിജയന്റെ ആധ്യാത്മിക സാധ നയെ ഒരു തരത്തിലും ബാധിച്ചില്ല. നക്‌സൽ പ്രസ്ഥാനത്തിൽ അഖിലേന്ത്യാ നേതാവായിരുന്ന സഖാവ് ചാരുമജുംദാറിൻ്റെ കാളീ ഉപാസനയെക്കുറിച്ച് കേട്ടറിഞ്ഞ വിജയന് ആധ്യാത്മിക സാധനയും നക്‌സൽ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ വൈരുദ്ധ്യത്തിൻ്റെ പ്രതിബന്ധം വിലങ്ങു തടിയായില്ല. പ്രീ യൂണി വേഴ്‌സിറ്റി പഠനകാലത്ത് നല്ലവണ്ണം കളരിമുറകൾ പ്രയോഗിക്കാനും പഠിപ്പിക്കാനും അറിയാവുന്ന ചാമുണ്ഡേശ്വരി ഉപാസക നായിരുന്ന കടത്തനാട് കളരി സംഘത്തിലെ മാടോള്ളതിൽ ദാമുഗുരിക്കൾ എന്ന കളരിയാശാനിൽ നിന്ന് കളരി അഭ്യാസമുറകൾ പഠിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ B. Ed പരിശീലനം കഴിഞ്ഞ വിജയൻ 1975 മെയ് മാസത്തിൽ ആറങ്ങോട്ട് മാപ്പിള എൽ.പി.സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ

പ്രവേശിച്ചു. ഇക്കാലത്ത് ശ്രീവിദ്യാസമ്പ്രദായത്തിൽ ദീക്ഷിതനായി. ദുർഘടവും ഗുഹ്യവുമായ ക്രിയായോഗയുടെ ആഴങ്ങളിലേക്ക് മഹാഗുരുക്കന്മാരുടെ അനുഗ്രഹത്താൽ എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട് വിജയൻ മാസ്റ്റർക്ക്. അപൂർവ്വ ക്രിയായോഗ ഇന്ത്യയിൽത്തന്നെ പൊതുവെ അഞ്ചെണ്ണത്തിൽ ഒതുങ്ങുമ്പോൾ 200 ക്രിയകൾ വശമുണ്ട് ഇദ്ദേഹത്തിന്. പ്രാണായാമത്തിലെ 128 വകഭേദങ്ങളും ആയുധമില്ലാതെത്തന്നെ ശത്രുവിനെ തറപറ്റിക്കാനാ കുന്ന വ്യാനകുംഭകം പോലെയുള്ള ആയോധനവിദ്യകളും മാസ്റ്റർക്ക് വഴങ്ങും. ഈ വിദ്യകളൊക്കെ അർഹതയ്ക്കനുസരിച്ച് ശിഷ്യരിലേക്ക് ഇന്നും നിർലോഭം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്നു വിജയൻ മാസ്റ്റർ.

Комментарии

Информация по комментариям в разработке