വിവാഹ ജീവിതം അത്ര എളുപ്പമല്ല തുറന്നു പറഞ്ഞ് കുശുബു

Описание к видео വിവാഹ ജീവിതം അത്ര എളുപ്പമല്ല തുറന്നു പറഞ്ഞ് കുശുബു

അമ്മായിയമ്മയുമായി വലിയ വഴക്കുണ്ടായിട്ടുണ്ട്; വിവാഹ ജീവിതം എളുപ്പമല്ല; തുറന്ന് പറഞ്ഞ് ഖുശ്ബു


തെന്നിന്ത്യൻ സിനിമാ രംഗത്ത് വൻ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായിക നടിയാണ് ഖുശ്ബു. സിനിമയുടെ തിരക്ക് കുറച്ച് രാഷ്ട്രീയത്തിലേക്കാണ് ഖുശ്ബു ഇന്ന് ശ്രദ്ധ നൽകുന്നത്. എൺപതുകളിൽ സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഖുശ്ബു വളരെ പെട്ടെന്ന് താരമായി മാറി. ഹിന്ദി സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞതോടെയാണ് ഖുശ്‌ബു തമിഴകത്തേക്ക് കടക്കുന്നത്. തമിഴകത്തെ താര റാണിയായി ഖുശ്ബുവിന് മാറാൻ കഴിഞ്ഞു. നടിക്ക് വേണ്ടി ആരാധകർ ക്ഷേത്രം വരെ പണിയുകയുണ്ടായി.

ഖുശ്ബു എന്ന പേരിൽ ഭക്ഷണ സാധനങ്ങൾ വരെ അക്കാലത്ത് അറിയപ്പെട്ടിരുന്നു. കരിയറിനൊപ്പം സ്വന്തം ജീവിതവും നടി കെട്ടിപ്പടുത്തത് ചെന്നൈയിലാണ്. രണ്ട് വിവാഹങ്ങൾ ഖുശ്ബുവിന്റെ ജീവിതത്തിലുണ്ടായി. നടൻ പ്രഭുവായിരുന്നു ആദ്യ ഭർത്താവ്. 1993 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. വീട്ടുകാരുടെ കടുത്ത എതിർപ്പ് ബന്ധത്തിനുണ്ടായിരുന്നു. പിന്നീട് സംവിധായകൻ സുന്ദർ സിയാണ് ഖുശ്ബുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക അനന്തിത എന്നിവരാണ് മക്കൾ. വിവാഹ ജീവിതത്തിന്റെ തുടക്ക നാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബുവിപ്പോൾ. പുതിയൊരു കുടുംബത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണം. കോംപ്രമൈസ് എന്ന് ഞാൻ പറയില്ല. വിവാഹ ജീവിതത്തിൽ കോംപ്രമൈസ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.

കാരണം അവർക്ക് വേണ്ടിയാണ് ഇത് ചെയ്ത‌തെന്ന് നിങ്ങൾക്ക് തോന്നും. അത് പറയാൻ എന്നെങ്കിലും ദേഷ്യം വരുമ്പോൾ തോന്നും. എന്നാൽ അഡ്‌ജസ്റ്റമെന്റ്റ് ചെയ്യുന്നത് സാഹ ചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി. 'സിനിമാ ലോകവുമായി ബന്ധമില്ലാത്ത വീട്ടിലേക്ക് വന്നപ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമ്മായിയമ്മയെ മനസിലാക്കാൻ പ്രയാസപ്പെട്ടു. അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായി'

ഞാൻ അമ്മായിയമ്മയോട് വഴക്കിട്ടില്ല എന്ന് പറയാൻ പറ്റില്ല. വലിയ വഴക്കുണ്ടായിട്ടുണ്ട്. അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും. ഒരു ദിവസം സംസാരിക്കാതിരിക്കും. അടുത്ത ദിവസം പോയി സംസാരിക്കും. വല്ലാതെ ജാഡ കാണിച്ചാൽ, പേര് വിളിച്ച് ദേവയാനി, ഒരുപാട് ജാഡ കാണിക്കരുത് വാടീയെന്ന് പറയും,' ഖുശ്ബു പറഞ്ഞു. അടുത്തിടെ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇതേക്കുറിച്ച് സംസാരിച്ചത്.

ഭർത്താവ് സുന്ദർ സിയെക്കുറിച്ച് നേരത്തെ ഖുശ്‌ബു സംസാരിച്ചിട്ടുണ്ട്. ഭർത്താവിന് തന്റേതായ സ്പേസ് ആവശ്യമാണെന്ന് ഖുശ്ബു വ്യക്തമാക്കി.

365 ദിവസവും അദ്ദേഹത്തെ ചുറ്റി അദൃശ്യമായ ഒരു മതിലുണ്ടാവും. അത് തകർക്കാൻ ആർക്കും പറ്റില്ല. അദ്ദേഹം മനസ് വെച്ച് അതിന്റെ കതക് തുറന്ന് ഒരാളെ അകത്ത് കയറ്റുമെന്നല്ലാതെ ആ മതിലിനപ്പുറത്തേക്ക് ആർക്കും എത്താൻ പറ്റില്ല. അദ്ദേഹത്തിന് ആ സ്പേസ് ആവശ്യമാണെന്നും ഖുശ്ബു അന്ന് വ്യക്തമാക്കി.
#kushbu
#tamilnadu

Комментарии

Информация по комментариям в разработке