എണ്ണക്കത്രിക്കായ കഴിച്ചിട്ടുണ്ടോ | Special Brinjal Curry Recipe

Описание к видео എണ്ണക്കത്രിക്കായ കഴിച്ചിട്ടുണ്ടോ | Special Brinjal Curry Recipe

Ruchi, a visual travelouge by Yadu Pazhayidom.

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  


എണ്ണ കത്രിക്ക

ചേരുവകൾ

കത്രിക്ക : 5 എണ്ണം
വെളുത്ത എള്ള് : 10 ഗ്രാം
നിലക്കടല തൊലി കളഞ്ഞത് : 10 ഗ്രാം
കടലപ്പരിപ്പ് : 20 ഗ്രാം
മല്ലിപ്പൊടി : 1 ടീ സ്പൂൺ
മുളകുപൊടി : 1/2 ടീ സ്പൂൺ
കായം കട്ട : 10 ഗ്രാം
മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
വറ്റൽ മുളക് : 5 എണ്ണം
നാളികേരം ചിരവിയത് : 1 ബൗൾ
( അര മുറി നാളികേരം )
വാളൻ പുളി : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കത്രിക്ക നന്നായി കഴുകി മുറിഞ്ഞു പോവാത്ത നിലയിൽ നാലായി കീറിയെടുത്തു വയ്ക്കുക. അടുപ്പിൽ ഒരു പാൻ വച്ചു എള്ള് നന്നായി ചൂടാക്കുക. അതിലേക്ക് നിലക്കടലയും ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. വീണ്ടും പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടലപ്പരിപ്പും വറ്റൽ മുളകും ചേർത്ത് വഴറ്റുക. നല്ല ചുവപ്പ് നിറം വരുമ്പോൾ ചിരവി വച്ചിരിക്കുന്ന നാളികേരവും ചേർക്കുക. അതിലേക്ക് കായകട്ടയും ഒരു ടീ സ്പൂൺ മല്ലിപ്പൊടിയും ഒരു ടീ സ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം എല്ലാം കൂടി എടുത്തു വച്ചിരിക്കുന്ന മിക്സിയുടെ ജാറിൽ സ്വൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഈ അരപ്പിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു ടീ സ്പൂൺ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിയും ചേർത്ത് നന്നായി ഇളക്കുക. നടുവേ വരഞ്ഞു വച്ചിരിക്കുന്ന കത്രിക്കയിൽ ഈ ചേരുവ നന്നായി ഫിൽ ചെയ്യുക.
ഒരു പാനിൽ എണ്ണ (കൂടുതൽ അളവ് എടുക്കണം) ചൂടാക്കി അതിലേക്ക് ഈ കത്രിക്ക വച്ച് അടച്ചു വച്ചു നന്നായി വേവിച്ചെടുക്കുക. മിച്ചം അരപ്പ് വരുകയാണെങ്കിൽ അതും കത്രിക്കയ്ക്ക് ഒപ്പം ചേർത്ത് ഒഴിച്ച് വേവിച്ചു എടുക്കാം.
വെറൈറ്റി എണ്ണ കത്രിക്ക റെഡി....!!

എല്ലാവർക്കും ഇഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട....!!!

ഒരു ടിപ്പ് തരട്ടെ, പദ്മാസ് ടിപ്പ് ആണ്

വാളൻ പുളി കേട് കൂടാതെ ഇരിക്കുവാൻ വേണ്ടി പുളി കുരു കളഞ്ഞു ഉരുളകളാക്കി മൂന്നിൽ ഒന്ന് വെള്ളവും ചേർത്ത് തിളപ്പിചെടുക്കുക. ശേഷം ചൂടാറി കഴിഞ്ഞാൽ നന്നായി അരിച്ചെടുത്ത ശേഷം വീണ്ടും ഇതേ പടി തിളപ്പിച്ച്‌ ചൂടാറി കഴിഞ്ഞാൽ ഒരു ബോട്ടിലിൽ അടച്ചു സൂക്ഷിക്കാം, രുചിയും മണവും നിൽക്കുമെന്ന് മാത്രമല്ല മാസങ്ങളോളം കേടു കൂടാതെ ഇരിക്കുകയും ചെയ്യും



Location : Padma Subrahmaniam's Residence, Kalady
Direction : Reji Ramapuram
DOP : Harish R Krishna
Lights: Akshay

Padma's Cuisines Channel Link
   / @padmascuisineparadisemedia8516  


Thank You !!!

Комментарии

Информация по комментариям в разработке