ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടില്ല, ഇത് വിവാഹം-മരുമകള്‍ ഇനാസ് ഹനിയ | Iran | Ismail Haniyeh | Israel

Описание к видео ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടില്ല, ഇത് വിവാഹം-മരുമകള്‍ ഇനാസ് ഹനിയ | Iran | Ismail Haniyeh | Israel

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഇറാനില്‍വെച്ചു കൊല്ലപ്പെട്ടതിനു പിന്നാലെ ഒട്ടേറെ സംഭവ വികാസങ്ങളാണ് ഇറാനില്‍ നടക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിക്കുമ്പോള്‍ അംഗീകരിക്കാനോ തള്ളികളയാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഏതു നിമിഷവും ഇറാന്റെ ആക്രമണത്തിന് ഇസ്രയേല്‍ ഇരയാകാം എന്നതാണ് കരുതേണ്ടത്. അതേസമയം, ഇസ്മായില്‍ ഹനിയയുടെ മരണത്തില്‍ തങ്ങള്‍ക്ക് അഭിമാനമാണെന്ന് മരുമകള്‍ ഇനാസ് ഹനിയ. ഭര്‍തൃപിതാവ് ഒരു മുജാഹിദായി ജനിച്ചു, രക്തസാക്ഷിയായി മരിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇത് ഒരു മരണത്തിന്റെ അനുശോചനമല്ല , വിശ്വാസികളെ സന്തോഷിപ്പിക്കുന്ന ഒരു വിവാഹമാണെന്നും ഉള്ള ഇനാസ് ഹനിയയുടെ വാക്കുകളാണ് ഇപ്പോള്‍ ഇറാനില്‍ അലയടിക്കുന്നത്.

#israelwar #hezbollah #hamas

Комментарии

Информация по комментариям в разработке