നാറാണത്തു ഭ്രാന്തൻ തപസ്സു ചെയ്ത ഗുഹയും ചങ്ങലയും | Rayiranellur Mala | TravelGunia | Vlog 20

Описание к видео നാറാണത്തു ഭ്രാന്തൻ തപസ്സു ചെയ്ത ഗുഹയും ചങ്ങലയും | Rayiranellur Mala | TravelGunia | Vlog 20

പന്തിരു കുലവും കേരള ചരിത്രവും ഇന്നത്തെ നിലയിൽ കരുപ്പിടിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ചത് ഐതിഹ്യ കഥയാണ്. കഥയും യാഥാർത്ഥ്യവും തമ്മിലുള്ള അകലം വളരെ നേർത്ത് കിടക്കുന്ന ഇൗ വിഷയം പല തലത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
നാറാണത്ത് 'ഭ്രാന്തന്' ഓട്ടിസം അയികൂടെ എന്ന് നിങ്ങളിൽ എത്ര പേര് ചിന്തിച്ചു കാണും?
ഓട്ടിസം ശാസ്ത്രലോകം പഠനവിഷയമായി എടുത്തിട്ട് എഴുപത്തിയഞ്ച് വർഷങ്ങളായി; പക്ഷേ അതിനും നൂറ്റാണ്ടുകൾ മുൻപേ എത്ര പേര് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവും! കേരള സമൂഹത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും എറിഞ്ഞിട്ട നാറാണത്ത് ഒരുപക്ഷേ ഓട്ടിസ്റിക് ആകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ല. അദ്ദേഹത്തിന്റെ പല പ്രവർത്തികളും, ചിന്തകളുമാണ് അതിനു സാക്ഷ്യം. സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും വ്യതിചലിച്ച് സ്വയം ചങ്ങലക്കിട്ട, ആർക്കും മനസിലാവാത്ത ചില കാര്യങ്ങളിൽ നിരന്തരം ചെയ്തുകൊണ്ട് നടന്ന നാറാണത്ത് ഓട്ടിസത്തിന്റെ പല നിർവചനങ്ങളും എത്തിപിടിക്കുന്നുണ്ട്. നാറാണത്ത് തപസ്സു ചെയ്ത ഗുഹയും, സ്വന്തം മനസ്സിനെയും ശരീരത്തെയും ചങ്ങലക്കിട്ട കാഞ്ഞിര മരവും ആ ചങ്ങലയും, ഇന്ന് ഓർമ്മകളുടെ അതിർവരമ്പുകൾ ലംഘിക്കുന്നു.

#RayiranellurMala #BagavathyTemple #Branthachalam #NaranathBranthan

Комментарии

Информация по комментариям в разработке