നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്.?

Описание к видео നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്.?

സ്വന്തം പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിന്റെയെല്ലാം മൂലകാരണം എന്നു മനസ്സിലാക്കുക.
പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടപ്പെടുന്നതെന്തെന്നു അവരറിയുന്നില്ല. എന്നുവച്ച് പടിഞ്ഞാറിന്റെതായ് എല്ലാം മോശം എന്ന് ഞാൻ ഒരിക്കലും പറയില്ല.ഏതെല്ലാമാണ് സ്വീകരിക്കേണ്ടത് എന്തെല്ലാമാണ് തിരസ്കരിക്കേണ്ടത് എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. അതില്ലാതെ പോകുന്നതാണ് നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്.

നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്.?

മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ് നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും എന്നാൽ നമ്മളെ മനസ്സിലാക്കുന്നവർ വളരെ ചുരുക്കം ആൾക്കാർ മാത്രമേ കാണൂ..

മൂന്നുതരം ആളുകൾ ആണ് ഭൂമിയിലുള്ളത്..

*പറയാതെ മനസ്സിലാക്കുന്നവർ
*പറഞ്ഞാൽ മനസ്സിലാക്കുന്നവർ *പറഞ്ഞാലും മനസ്സിലാക്കാത്തവർ

പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനുള്ള തന്റേടവും മനക്കരുത്തും ആർജിക്കുക എളുപ്പമല്ല മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രമേ കുട്ടികളെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുകയുള്ളു.
ഇന്ന് നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ വ്യക്തിത്വവികാസത്തിന് അപര്യാപ്തമാണെന്ന് അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ആത്മഹത്യയാണ് പല കുട്ടികളും പരിഹാരമായി കാണുന്നത്. പരീക്ഷയിൽ തോല്‌ക്കുമ്പോഴും പ്രണയബന്ധങ്ങൾ പരാജയപ്പെടുമ്പോഴും അധ്യാപകർ ശകാരിക്കുമ്പോഴുമൊക്കെ ആത്മഹത്യയിൽ അഭയം തേടുന്നവരുണ്ട് വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടുക മൂലം എത്രയെത്ര കുട്ടികളുടെ ജീവനാണ് വർഷംതോറും പുഴയിലും കടലിലും ഒടുങ്ങുന്നത്.പ്രണയനൈരാശ്യംപ്രതികാരത്തിന് വഴിവച്ച എത്രയെത്ര സംഭവങ്ങൾക്കാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചത്! പ്രണയിനിയെ കഴുത്തറുത്ത് കൊന്നതും പെട്രോളൊഴിച്ചു കത്തിച്ചതും ഒക്കെ വിദ്യാർത്ഥികളായിരുന്നില്ലേ..? മാനസിക പിരിമുറുക്കങ്ങളും ഉത്കണ്ഠയും താങ്ങാനാവാതെ ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം അനുദിനം ഏറിയേറി വരുന്നത് നിസാരമായി നോക്കി നിസ്സഹായരായി നോക്കി നില്ക്കാനേ നമുക്കാവുന്നുള്ളൂ.

മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തം..!

വിദ്യാഭ്യാസം ഒരു ജീവനോപാധികൂടിയാണ് എന്ന വാസ്തവം കുട്ടികൾ ചെറുപ്രായത്തിൽതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഏകാഗ്രത. മനഃസംയമനം,മനോബലം, ആത്മവിശ്വാസം, തുടങ്ങിയ ഗുണങ്ങൾ സ്വായത്തമാക്കാൻ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുന്നു. ഓർമ്മശക്തി വർധിപ്പിക്കുന്നതും വിദ്യ തന്നെ.! അറിവ് കുട്ടികളിൽ വ്യക്തമായ ദിശാബോധം വളർത്തും...

അറിവുനേടുക മാത്രമല്ല, വ്യക്തിത്വവികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്

കണ്ണൊന്നു തെറ്റിയാൽ ഇപ്പോഴത്തെ കുട്ടികൾ പ്രണയകുരുക്കുകളിലും ലഹരി മാഫിയയുടെ നീരാളിപിടുത്തത്തിലും പെട്ടുപോകുന്നു. കുട്ടികൾക്ക് വേണ്ടുന്ന വിധത്തിൽ വേണ്ടുന്നതായ മാർഗനിർദ്ദേശങ്ങൾ നൽകാനറിയാതെ പകച്ചു നില്ക്കുകയാണ് പല മാതാപിതാക്കളും..!

കുട്ടികളെന്തേ പ്രലോഭനങ്ങൾക്കടിപെട്ട് വഴിതെറ്റിപോകാൻ..?

വിവേകിയുടെ മനസ്സ് സമതുലിതമായിരിക്കുന്നതിനാൽ അയാൾക്ക് ഈ ലോകത്തെ ഒരുമിപ്പിക്കാൻ സാധിക്കും..!

നാം വിവേകത്തോടെ ജീവിക്കുന്നതെങ്ങനെ..?

സംഘർഷഭരിതമായ ഒരു ലോകത്ത് നിരവധി പ്രശ്നങ്ങൾക്കിടയിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്താണ് എപ്പോഴാണ് സംഭവിക്കുക എന്നൊരു ഭീതി എല്ലാവരിലുമുണ്ട്. കൗമാരക്കാരുടെ മാതാപിതാക്കളെയാണ് ഈ ഭീതി വല്ലാതെ ബാധിച്ചിരിക്കുന്നത്..!
രക്ഷകർത്താക്കൾ പ്രത്യേകിച്ച് യുവ ദമ്പതികൾ നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളി സ്വന്തം മക്കളെ സമൂഹത്തിന് സ്വീകാര്യമായ രീതിയിൽ വളർത്തുക എന്നതാണ്.

കാലവും പ്രായവും ഒന്നുമല്ല പ്രശ്നം നമ്മുക്കെന്തും നേടാനാകും.മനസ്സിൽ അതിയായ മോഹം വേണമെന്ന് മാത്രം

ഇന്നത്തെ കുട്ടികളാണ് നാളത്തെ ലോകം സൃഷ്ടിക്കുന്നത്. ഇന്നലത്തെ ലോകവും ഇന്നത്തെ ലോകവും തമ്മിൽ വലിയ അന്തരം ഉണ്ട് ഇന്നത്തെ ലോകം ആവില്ല നാളത്തെ ലോകം. സമൂഹം നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതില്ലാതെ ഒരു സമൂഹത്തിന് വളർച്ച ഉണ്ടാവില്ല മാറ്റങ്ങൾ വികാസത്തിന് വഴി വെക്കുന്നു വ്യക്തിയായാലും സമൂഹമായാലും മാറ്റങ്ങളെ ഉൾക്കൊണ്ടില്ലെങ്കിൽ മുരടിച്ചു പോകും. വികസിത സമൂഹങ്ങളാണ് ഏതൊരു രാഷ്ട്രത്തിന്റെയും കരുത്ത് എങ്കിൽ മാറ്റങ്ങൾ എത്രത്തോളം ആകാം എല്ലാ മാറ്റങ്ങളും നല്ലതിനാണോ എന്നെല്ലാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.

ഏതൊരാളാണോ നമ്മുടെ പൂർവ്വികർ കാണിച്ചുതന്ന മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് കടക്കാനുള്ള വിദ്യകൾ ഉപയോഗിക്കുന്നത് അവർക്ക് ഈ ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അവരുടെ ജീവിതം കൃതാർത്ഥവും ആദരണീയവുമായിരിക്കും. അനവധി മഹാത്മാക്കൾ നമ്മുടെ ലോകത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അവരെല്ലാം മനസ്സ് എന്ന നിധികുംഭത്തെ തുറന്ന് ആ സമ്പത്തിനെ സമൂഹത്തിനും തനിക്കുമായിട്ട് പ്രയോജനപ്പെടുത്തിയവരാണ്. ഒരു ജീവനും പാഴാക്കരുത് ജീവിതം പരാജയപ്പെടാൻ ഉള്ളതല്ല ജീവിതം അനുഗ്രഹീതമാക്കണം അതിനായി നമ്മൾ ഉണ്ടാക്കിയെടുക്കണം

തന്നിൽതന്നെ അന്തർലീനമായ ശക്തിയെയും കഴിവിനെയും നാം അറിയാതെ പോയാൽ ജീവിതം ദുഃഖ ദുരിത പൂർണ്ണമാണ്..

#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии

Информация по комментариям в разработке