മഹാശിവരാത്രി ഭജൻസ് MahaShivarathri Bhajans - 2021 - Brahmakumaris Keralam

Описание к видео മഹാശിവരാത്രി ഭജൻസ് MahaShivarathri Bhajans - 2021 - Brahmakumaris Keralam

00:00 -1 ആത്മബോധ സാഗരത്തിൽ
06:35 -2 ഓംശിവായ നമഃശിവായ
12:50 -3 മധുര മനോഹര ഗീതകൾ
16:36 -4 ഹേ സഹസ്രനാമാ നാഥാ
21:38 -5 ശിവം ബീജരൂപം
30:26 -6 പരമാനന്ദ സ്വരൂപ
41:03 -7 പാടുന്നു ഞാനും
46:09 -8 സർവലോക രക്ഷകം (male)
51:41 -9 സർവലോക രക്ഷകം (female)

1 ആത്മബോധ സാഗരത്തിലാഴ്ന്നിറങ്ങിടാം
ബ്രഹ്മലോകവാസി ശിവനിൽ മനസ്സലിഞ്ഞിടാം
ശാന്തി സാഗരത്തിൽ മുങ്ങി ധന്യരായിടാം
അതിമധുര മഹാദേവ പ്രഭയിൽ മുങ്ങിടാം
ജന്മ ജന്മ ദാഹമിന്നു തീർത്തുവന്നിടാം
ബിന്ദുവായി നാം പ്രേമ സിന്ധുവിലലിയാം

2 ഓം ശിവായ നമ ശിവായ ഓം ശിവായ ഓം ....(4
പ്രണവരുപനാം ശിവന്‍ ശാന്തി ദായകന്‍ മുലബ്രഹ്മ ജ്യോതിയാം മുക്തി ദായകന്‍
സര്‍വ്വലോക നാഥനാം ശക്തി ദായകന്‍ സത്യമാം ശിവന്‍ സുര്യ തേജസുന്ദരന്‍
പരമ ജ്യോതിയാം ശിവന്‍ പ്രാണനായകന്‍ പതിതപാവനന്‍ ശിവന്‍ ദേവ വന്ദിതന്‍
പ്രകൃതി നാഥനാം ശിവന്‍ കാല നായകന്‍ പരമ പുജിതന്‍ ശിവന്‍ ശോക നാശകന്‍
ഓം ശിവായ നമരിവായ ഓം രിവായ ഓം ....(4
ധര്‍മ്മരക്ഷകന്‍ ശിവന്‍ ദൈത്യ നാശകന്‍ കര്‍മ്മശിക്ഷകന്‍ ശിവന്‍ കാമ നാശകന്‍
സ്വർഗ്ഗ ദായകന്‍ ശിവന്‍ നരകനാശകന്‍ ബ്രഹ്മവാസിയാം ശിവന്‍ ഭുവന രക്ഷകന്‍
പരമ കാരണന്‍ ശിവന്‍ ജഗതധീശ്വരന്‍ പ്രബല നായകന്‍ ശിവന്‍ ഭൂത നായകന്‍
അമരനാഥനാം ശിവന്‍ അമൃതദായകന്‍ വിശ്വ ജ്യോതിയാം ശിവന്‍ വിഷവിനാശകന്‍
ഓം ശിവായ നമശിവായ ഓം ശിവായ ഓം ....(4
പശുപതീശ്വരൻ ശിവന്‍ പാപനാശകന്‍ സോമസുന്ദരന്‍ ശിവന്‍ സുഖ പ്രദായകന്‍
ഹൃദയ മോഹിതന്‍ ശിവന്‍ മോഹനാശകന്‍ ആത്മനാഥനാം ശിവന്‍ അഭയ ദായകന്‍
സര്‍വ്വശക്തനാം ശിവന്‍ ശക്തി സാഗരന്‍ പരമ ശാന്തനാം ശിവന്‍ ശാന്തി സാഗരന്‍
കലിവിനാശകന്‍ ശിവന്‍ കരുണസാഗരന്‍ ലോക വന്ദിതന്‍ ശിവന്‍ യോഗ ദായകന്‍
ഓം ശിവായ നമശിവായ ഓം ശിവായ ഓം ....(4
പ്രണവരുപനാം ശിവന്‍ ശാന്തി ദായകന്‍ മുലബ്രഹ്മ ജ്യോതിയാം മുക്തി ദായകന്‍
സര്‍വ്വലോക നാഥനാം ശക്തി ദായകന്‍ സത്യമാം ശിവന്‍ സുര്യ തേജസുന്ദരന്‍
പരമ ജ്യോതിയാം ശിവന്‍ പ്രാണനായകന്‍ പതിതപാവനന്‍ ശിവന്‍ ദേവ വന്ദിതന്‍
പ്രകൃതി നാഥനാം ശിവന്‍ കാല നായകന്‍ പരമ പുജിതന്‍ ശിവന്‍ ശോക നാശകന്‍
ഓം ശിവായ നമശിവായ ഓം ശിവായ ഓം ....(4

3 മധുര മനോഹര ഗീതകൾ മൊഴിയും ജ്ഞാന പ്രകാശമേ
ധർമ്മയുഗത്തിൻ ശംഖു മുഴക്കും പരമ പ്രകാശമേ
ജ്ഞാന പ്രകാശമേ ധർമ്മ പ്രകാശമേ
ദിവ്യ പ്രകാശമേ പരമ പ്രകാശമേ
ആശാ പാശ ശതങ്ങളെ നീക്കും ആത്മ പ്രകാശമേ
മായാ പീഡകളാകെ യൊഴിക്കും അമര പ്രകാശമേ
അമരപ്രകാശമേ
മധുര മനോഹര ഗീതകൾ മൊഴിയും ജ്ഞാന പ്രകാശമേ
ധർമ്മയുഗത്തിൻ ശംഖു മുഴക്കും പരമ പ്രകാശമേ
ജ്ഞാന പ്രകാശമേ ധർമ്മ പ്രകാശമേ
ദിവ്യ പ്രകാശമേ പരമ പ്രകാശമേ
സുകൃതികൾ ഞങ്ങളിൽ അമൃതം ചൊരിയും
പ്രണവ പ്രകാശമേ
വിഷയ വികാര വിഷങ്ങളെ നീക്കും
വിമല പ്രകാശമേ

4 ഹേ സഹസ്ര നാമാ നാഥാ പരമാ പരമാത്മാ
വേറെയാരുണ്ടുലകില്‍ എന്‍ കദനകഥകള്‍ കേള്‍ക്കാന്‍
മുല ബ്രഹ്മനിവാസാ നാഥാ പ്രണവാമൃതഹൃദയാ
ദേവലോകാധാരാ നാഥാ ദീനദയാമനസാ
പ്രേമരുപാ പാവന ഹൃദയാ വിമല ലളിത ചരിതാ
ഹേ നിരാകാരാ നാഥാ ജനിമൃതി രഹിതാ ശിവാ
ശോകരോഗ വിനാശാ നാഥാ ആത്മാനന്ദ ശിവാ
ഹേ ശിവ പരമപിതാ നാഥാ ശിവകര ശാന്തിമയാ
രാജയോഗ ഗുരോ ശിവബാബാ ഉലകിന്‍ ഗുരുനാഥാ
വേറെയാരുണ്ടുലകില്‍ എന്‍ കദനകഥകള്‍ കേള്‍ക്കാന്‍

5 ശിവം ബീജരൂപം സദാനന്ദ രൂപം
നിരാകാര ചൈതന്യംഓംകാര സാരം
ശിവം ശാന്തി ദീപം നിജാനന്ദ രൂപം
സത്യം ശിവം സുന്ദരം ബിന്ദു രൂപം

അജൻമം അഭോക്തം അനാദി സ്വരൂപം
ആദ്യന്ത്യ ഹീനം അനുശാസിതാരം
അകാലം അമേയം ആദിത്യവർണ്ണം
മഹാകാല കാലാന്തകം ബിന്ദുരൂപം

പരബ്രഹ്മ ദീപം പരമം പുരാണം
പ്രഭും വിശ്വനാഥം പ്രശാന്താത്മ ഭാവം
മഹാ പ്രാണ ദീപം സദാ ജ്ഞാന ദീപം
യുഗം സംഗമേ സംഭവാമി ത്വ കർമ്മം

6 പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
ആടുന്നു നീ നിൻ്റെ ആനന്ദ ലീല (2
ഞങ്ങളിൽ നീയൊഴുക്കി ഗംഗാ
ഹേ ഭോലേനാഥാ ഞങ്ങളിൽ നീയൊഴുക്കി ഗംഗാ
സുന്ദരാ സങ്കട ഹരണാ
പാരിൽ വന്നോതുന്നു ആ ദിവ്യ ഗീതാ (2
പാടുന്നു ഞങ്ങൾ നിൻ മഹിമാ
സുന്ദരാ സങ്കട ഹരണാ
കാണുന്നു ഞങ്ങൾ നിൻ ആ ദിവ്യ ശോഭ 2
കാരുണ്യം അരുളുന്ന നാഥാ
ഹേ ഭോലേനാഥാ കാരുണ്യം അരുളുന്ന നാഥാ
ആഴിപോലാഴമുള്ള ഹേ ബിന്ദുരൂപാ 2
ആയിരം നാമങ്ങൾക്കുടമ
ഹേ ഭോലേനാഥാ ആയിരം നാമങ്ങൾക്കുടമ
വേദങ്ങൾ വാഴ്ത്തുന്ന ലോകൈക നാഥാ 2
യോഗികൾ മൊഴിയും നിൻ ഗാഥാ
ഹേ ഭോലേനാഥാ യോഗികൾ മൊഴിയും നിൻ ഗാഥാ
ശാന്തി സാഗരമായ ബീജസ്വരൂപ 2
കാന്തിയെഴും കാലഹരണാ
ഹേ ഭോലേനാഥാ കാന്തിയെഴും കാലഹരണാ
ബ്രഹ്‌മാവിനെ രചിച്ച ബ്രഹ്‌മാണ്ഡ നാഥാ 2
ബ്രഹ്‌മാകാശത്തിൽ മിന്നും വരദാ
ഹേ ഭോലേനാഥാബ്രഹ്‌മാകാശത്തിൽ മിന്നും വരദാ
പാവനമാക്കുന്ന ഹേ പരമാത്മാ 2
അപരം അപാരം നിൻ മഹിമ
ഹേ ഭോലേനാഥാ അപരം അപാരം നിൻ മഹിമ

7 പാടുന്നു ഞാനും എത്രയോ രാഗം
എങ്കിലും ദേവ...എൻ മഹാദേവ...
ഏതൊരു പദത്താൽ വർണിക്കാനയിടും
നിൻ സ്നേഹം.... നിർമ്മല സ്നേഹം..

ഉപമകളായിരം തെളിയും എൻ ഓർമ്മയിൽ..
ആദിത്യനല്ലോ നീ വേദങ്ങളിൽ എങ്ങും..
എന്നും നിൻ സ്മൃതിയാലല്ലോ പ്രഭാതം
എന്നും പ്രഭാതം...!!!

അത്മാഗ്നിയിൽ ഹവിസ്സായി വികർമ്മം
നവജന്മമേകും നിൻ സ്മൃതിയിൽ ഞാൻ അലിയും...
ആനന്ദവർഷ ത്തിൻ ഉന്മാദ ലഹരിയിൽ
നിറയുന്നു ഹൃദയം തുളുമ്പുമെൻ നയനം..

8 സർവ്വ ലോക രക്ഷകം ശിവം പ്രശാന്ത സുന്ദരം
സൂര്യ വർണ്ണ ഭാസുരം ഹിരണ്യ ഗർഭ വിഗ്രഹം
ജഗത് പിതാ ജഗത്ഗുരും ജഗത് പ്രഭും സദാശിവം
കൃപാമയം ത്വമേകമാശ്രയം നമാമി സന്തതം

പ്രഭാമയം പ്രകാശിതം സമസ്തകാമ നാശകം
പരം പിതാ ജഗത്ഗുരും സർവ്വ പാപ നാശകം
മുക്തിദായകം മഹാപ്രഭും ത്രിനേത്ര ദായകം
കാലചക്ര നായകം പ്രാണാമ്യഹം സദാശിവം

Main Singers :
Sangeeth Krishnan Thampi, Nilambur
Arun Krishnan, Manjeri
Srilakshmi Sathish, Palakkad
Sreya Saparya, Palakkad
Music : AG Shivaraman, Akash, BK Anilkumar
Lyrics: BK Anilkumar, Saumya Ajith
Flute: Sreekanth KP
Violin: Vaani Ramadas
Keyboard : Arun Krishnan, Manjeri
rythm : AG Shivaraman
Recording and Mixing : Shivajyothi Media, Palakkad

Комментарии

Информация по комментариям в разработке