Chijjada Chinthanam - 01 | Sivagiri TV

Описание к видео Chijjada Chinthanam - 01 | Sivagiri TV

ഗുരുകൃതി വ്യാഖ്യാനം - ചിജ്ജഡചിന്തനം - EP -01

'The interpretation of 'CHIJJADACHINTHANAM', a spiritual work by SreeNarayana Guru, given by Sreemadh Siva Swaroopananda Swami, Secretary , Advaithashramam, Aluva.

ഗുരുദേവ കൃതിയായ 'ചിജ്ജഡചിന്തനം' ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.

ചിജ്ജഡചിന്തനം

ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.

ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളർന്നു വരുന്നൊരു നിൻ
വടിവെന്നുമിരുന്നു വിളങ്ങിടണം. 1

ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നൽകുക നിൻ
നിലയിന്നിതുതന്നെ നമുക്കു മതി. 3

മതി തൊട്ടു മണം മുതലഞ്ചുമുണർ-
ന്നരുളോളവുമുള്ളതു ചിൻമയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം. 4

അഖിലർക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണ്ടു മയങ്ങി മനം
നില വിട്ടു നിവർന്നലയാതരുളേ. 6

അരുളേ, തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ,യിടയേ, പൊതുവേ,
കരളേ, കരളിങ്കലിരിക്കുമരും-
പൊരുളേ, പുരി മൂന്നുമെരിച്ചവനേ! 7

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരി തന്നിലിരുന്നു പുരം പൊരിചെയ്-
തരുളുന്നതു തന്നെയൊരദ്ഭുതമാം. 8

പുതുമാങ്കനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞിടുമെൻ
പതിയേ, പദപങ്കജമേ, ഗതിയേ! 9

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുട ചാർത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരു ജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ! 10

WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV

#Sivagiri #News #Guru #Siva

Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Комментарии

Информация по комментариям в разработке