സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം കിട്ടുമോ? | No liquor will be sold at new duty-free shops

Описание к видео സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം കിട്ടുമോ? | No liquor will be sold at new duty-free shops

നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. എങ്കിലും ഒട്ടേറെ ഇളവുകൾ അടുത്ത കാലത്തായി അധികൃതർ നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. അതിനിടെ, വിദേശികൾ രാജ്യത്തേക്ക് വരുമ്‌ബോൾ മദ്യം ഇല്ലെങ്കിൽ ശരിയാകില്ല എന്ന അഭിപ്രായം പല കോണുകളിൽ നിന്നും ഉയർന്നു. ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ മൽസരം വീക്ഷിക്കാനെത്തുന്നവർക്ക് മദ്യം കിട്ടില്ല എന്ന റിപ്പോർട്ടുകൾ ഏറെ ചർച്ചയായിരുന്നു. എന്നാൽ സൗദിയിലെ പ്രവേശന കവാടങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം കിട്ടുമോ എന്നാണ് പുതിയ ചോദ്യം. ഇതിന് അധികൃതർ ഉടനെ മറുപടി നൽകുകയും ചെയ്തു.
മദ്യനിരോധനം നിലനിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വിനോദ സഞ്ചാര മേഖല പ്രോൽസാഹിപ്പിക്കുമ്‌ബോൾ മദ്യം വിളമ്‌ബേണ്ടി വരുമെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു എങ്കിലും ഭരണകൂടം ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചാണ് ലഹരി പദാർഥങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജിസിസി ഏകീകൃത കസ്റ്റംസ് നിയമ അനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് സൗദി ഭരണകൂടം അനുമതി നൽകിയതുമാണ്. ഇവിടെ മദ്യം ലഭിക്കുമോ എന്ന് സൗദി കസ്റ്റംസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഒരാൾ ചോദ്യം ഉന്നയിച്ചു. ഇതിന് നൽകിയ മറുപടിയാണ് പുതിയ വാർത്ത. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
#saudiarabia #liquor #saudinews

Комментарии

Информация по комментариям в разработке