SUBHAYATHRA | Malayalam Short Film | 4K | ശുഭയാത്ര |

Описание к видео SUBHAYATHRA | Malayalam Short Film | 4K | ശുഭയാത്ര |

Kerala Maritime Board ജീവനക്കാരുടെ കൂട്ടായ്മയിൽ ഒരു കലാസ്യഷ്ടി, അതാണ് "ശുഭയാത്ര"..

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പോർട്ട് ഓഫീസുകളിലെ 27 സർക്കാർ ജീവനക്കാർ ആണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്.

ഹൗസ് ബോട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനും ജലാശയങ്ങൾ മാലിന്യ മുക്തമായി സംരക്ഷിക്കപ്പെടുന്നതിനും ഹൗസ് ബോട്ട് യാത്രകൾ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒരു പൊതു അവബോധം നൽകുക എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശ്യം……

1924 ജനുവരി 16 നാണ് കേരളത്തിലെ ആദ്യ ജല ദുരന്തം എന്ന് അറിയപ്പെടുന്ന റെഡിമർ ബോട്ടപകടം നടന്നത്.
മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് അന്ന് മരണപ്പെട്ടത്.
അന്നത്തെ തിരുവിതാംകൂർ രാജഭരണ സർക്കാർ നിയോഗിച്ച
ജസ്റ്റിസ്. പി. ചെറിയാൻ കമ്മീഷൻ ആയിരുന്നു അന്വേഷണ ചുമതല വഹിച്ചത്. അന്വേഷണ റിപ്പോർട്ടിൽ അപകടത്തിന്റെ കാരണവും ഇത്തരം ബോട്ടപകടങ്ങൾ മേലിൽ ഉണ്ടാവാതിരിക്കാനുള്ള നിർദേശവും സമർപ്പിക്കുകയുണ്ടായി..
എന്നിട്ടും ബോട്ടപകടങ്ങൾ ആവർത്തിക്കപ്പെട്ടു..
ആദ്യ ബോട്ടപകടത്തിന്റെ അതേ കാരണം തന്നെയാണ് പിന്നീട് നടന്ന പല ബോട്ടപകടങ്ങൾക്കും കാരണമായിട്ടുള്ളത്.
1980 മാർച്ച് 19..കൊച്ചിയിലെ കണ്ണമ്മല്ലിയിലെ ബോട്ടപകടം,
2002 ജൂലൈ 27 ൽ കുമരകം ബോട്ടപകടം,
2007 ഫെബ്രുവരി 20 ൽ തട്ടേക്കാട് ബോട്ട് അപകടം,
2009 സെപ്റ്റംബർ 30 ന് തേക്കടി ബോട്ടപകടം,
2015 ആഗസ്റ്റ് 27 മട്ടാഞ്ചേരി ബോട്ടപകടം,
മലപ്പുറം, തൂവൽ തീരത്ത് 2023 മെയ് 7 ന് ഉണ്ടായ താനൂർ ദുരന്തം എന്നിവ ആവർത്തിക്കപ്പെട്ട ജല ദുരന്തങ്ങൾ ആണ്.

1924 മുതൽ 2023 വരെ..
പല്ലന മുതൽ താനൂർ വരെ...
100 വർഷമായി ആവർത്തിക്കപ്പെടുന്ന ബോട്ടപകടങ്ങൾ ഒഴിവാക്കുവാൻ.
അപകട രഹിതമായി ജലയാത്ര നടത്തുവാൻ...
******************************************************************************
Written & Directed by : Sreemon Mangalath
Production: Team Nammude Cinema
Music,Orchestration and Mixing: Fasal Ahammed
Singers: Gayathry Rajiv,Ridhin Ahmed,Capt.Hari Achutha Varrier
Camera : Shafeek Ibrahim
Studio : Sreerag Digital.karunagappally
Editing : CS.Satheesh Babu
Special thanks to
Sri.Rajiv Mon.TV,CME (Retd),KMB
Sri.Ratnakumar.A,MME (Retd),KMB
Sri.Chriistos achayan.Knply

Комментарии

Информация по комментариям в разработке