ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവിൽനിന്നും 100 കോടി വിറ്റുവരവിലേക്ക് കുതിക്കുന്ന സംരംഭക | SPARK

Описание к видео ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവിൽനിന്നും 100 കോടി വിറ്റുവരവിലേക്ക് കുതിക്കുന്ന സംരംഭക | SPARK

ഒരു സംരംഭക കുടുംബത്തിൽ ജനനം. പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യുന്നതിന് താല്പര്യപ്പെട്ടിരുന്ന വ്യക്തിയാണ് നൗഷിജ. മാതാവ് രോഗബാധിതയായതോടെ മാനസീകമായി തളർന്ന പിതാവിന്റെ ബിസിനസും അവതാളത്തിലായി. അതോടെ ശാരീരികമായും തളർന്ന പിതാവും കിടപ്പിലായി. രണ്ടുപേരുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത നൗഷിജ ജോലി കണ്ടെത്തി. ICICI പ്രൊഡൻഷ്യലിലായിരുന്നു ആദ്യം. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രമോഷനുകൾ നേടി. എന്നാൽ, സേഫ് സോണിൽനിന്ന് ബിസിനസിലേക്കിറങ്ങാനായിരുന്നു നൗഷിജയുടെ തീരുമാനം.തൃശൂരിൽ ഫാറ്റിസ് എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ന് കേരളത്തിലും കേരളത്തിന് പുറത്തുമായി ഏഴോളം ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. നൂറോളം പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു മരുഭൂമിക്കഥ തുടങ്ങിയ സിനിമകൾക്ക് വസ്ത്രാലങ്കാരവും ചെയ്തു നൗഷിജ. നൗഷിജയുടേയും ഫാറ്റിസ് എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Noushija M.A.
Fatiz Garments and events private Limited
Kaloor Kadavanthra Road
Opposite kavalakkal temple
Kavalakkal Junction
Near fridge House
Kadavanthra 682020
9645643376

Комментарии

Информация по комментариям в разработке