ടിപ്പുവിന്റെ ആക്രമണത്തിൽ കൊട്ടാരവും രാജ്യവും വിട്ട് ആലപ്പുഴയിൽ എത്തിയവർ...

Описание к видео ടിപ്പുവിന്റെ ആക്രമണത്തിൽ കൊട്ടാരവും രാജ്യവും വിട്ട് ആലപ്പുഴയിൽ എത്തിയവർ...

#ananthapurampalace #alappuzha #haripad

" കേരള കാളിദാസൻ " എന്ന അപരനാമധേയം ഉള്ള കേരളവർമ്മ വലിയകോയി തമ്പുരാൻ മയൂരസന്ദേശം രചിച്ചത് ഈ കൊട്ടാരത്തിൽ വച്ചാണ് ... കേരള വർമ്മ വലിയകോയി തമ്പുരാൻ്റെ മൂത്ത സഹോദരൻ ആണ് ഈ കൊട്ടാരം പണികഴിപ്പിക്കുന്നത് .. ആയില്യം തിരുനാൾ മഹാരാജാവിൻ്റെ കാലത്തായിരുന്നു ഇത്.. ആദ്യമൊക്കെ കേരളവർമ്മ വലിയകോയി തമ്പുരാൻ ആയില്യം തിരുനാൾ മഹാരാജാവുമായി നല്ല ബന്ധത്തിലായിരുന്നു.. പിന്നീട്‌ കേരളവർമ്മ വലിയകോയി തമ്പുരാൻ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമാവുകയും, രാജ്യദ്രോഹ കുറ്റം ചുമത്തി, തടവിൽ പാർപ്പിക്കുകയും ചെയ്തു.. എങ്കിലും, ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം അനുവദിച്ചിരുന്നു.. അവിടെ വച്ച് മയിലിനെ കണ്ടതാണ് മയൂരസന്ദേശം എഴുതാൻ പ്രചോദനം ആയത് ... കേരളവർമ്മ വലിയകോയി തമ്പുരാനെ പാർപ്പിച്ച ജയിലിൻ്റെ (ഡാണാവ്)പടിപ്പുര നിന്ന ഭാഗമാണ് ഡാണാപ്പടി എന്ന് പറയുന്നത് .. ശ്രീ വിശാഖം തിരുനാൾ മഹാരാജാവ് അധികാരത്തിൽ വന്നശേഷം കേരള വർമ്മ വലിയകോയി തമ്പുരാൻ ജയിൽ മോചിതൻ ആവുകയും, പെരുന്താന്നിയിലെ സരസ്വതി വിലാസം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം പൂർത്തിയാക്കുകയും ചെയ്തു.. 2 നിലകളിലായാണ് ഹരിപ്പാട് അനന്തപുരം കൊട്ടാരം..
ഒരു ചെറിയ നിലവറയുമുണ്ട്...വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏

Follow...

Instagram

https://www.instagram.com/invites/con...

Facebook

https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке