WORLD CANCER DAY SPEECH MALAYALAM | 04 FEB 2022 | ലോക അർബുദ ദിനം | anvarpianokitchens&vlogs

Описание к видео WORLD CANCER DAY SPEECH MALAYALAM | 04 FEB 2022 | ലോക അർബുദ ദിനം | anvarpianokitchens&vlogs

#anvarpianokitchens&vlogs
#WORLDCANCERDAY
#SPEECHMALAYALAM
#04FEB2022
#ലോകഅർബുദദിനം
#anvarpianokitchens&vlogs

=======================================

   / anvarpianokitchens  

  / anvarpianokitchens  

Gmail: [email protected]

Name: Anvar Abdulrahuman

Channel: anvar piano kitchens

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കാന്‍സര്‍ അഥവാ അര്‍ബുദ രോഗത്തെ ഭീതിയോടെയോ ആശങ്കയോടെയോ ആണ് സമൂഹം ഇന്നും കാണുന്നത്. എന്നാല്‍ ഇത്തരം വെല്ലുവിളികളെയും ഒറ്റപ്പെടലുകളെയും കൂട്ടായി നേരിടാനാണ് ലോകമൊന്നാകെ ഒരുമിച്ച് ഈ ദിനം ആചരിക്കുന്നത്. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

We can, I can എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ലോകം ഈ വര്‍ഷം കാന്‍സര്‍ ദിനം ആചരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും കാന്‍സറിനെതിരെ പൊരുതാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു ഈ മുദ്രാവാക്യം.

ഇന്ന് ഫെബ്രുവരി 4. ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. അസാധാരണമായ കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഡിഎന്‍എ- ആര്‍എന്‍എ വ്യവസ്ഥിതി എന്ന സങ്കീര്‍ണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളര്‍ച്ചയും വികാസവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.

കാന്‍സര്‍ എന്ന പേര് ഉത്ഭവിച്ചത് എങ്ങനെ?
ഗ്രീക്ക് ഭാഷയില്‍ ഞണ്ട് എന്ന അര്‍ത്ഥം വരുന്ന കാര്‍സിനോസ് എന്ന പദത്തില്‍ നിന്നുമാണ് കാന്‍സര്‍ എന്ന പദം ഉത്ഭവിച്ചത്. കാര്‍ന്നുതിന്നുന്ന വൃണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടില്‍ ഇത് ഉപയോഗിച്ചത്.
ശരീരത്തില്‍ കാന്‍സര്‍ ബാധിക്കുന്നത് ഏതൊക്കെ അവയവങ്ങളെ?
ശരീരത്തിലെ ഏത് അവയവത്തെയും കാന്‍സര്‍ ബാധിക്കാം. എങ്കിലും അതിവേഗം വിഭജിക്കുന്ന കോശങ്ങളില്‍ പൊതുവെ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാറില്ല അതിനാല്‍ ഇവയില്‍ കാന്‍സര്‍ സാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു.
കാന്‍സര്‍ എത്ര തരം?
കാന്‍സര്‍ രോഗങ്ങളെ പൊതുവായി രണ്ടായി തരംതിരിക്കാം. ഖര (ദൃഢ) കാന്‍സറുകളും ദ്രവകാന്‍സറുകളും. സ്തനങ്ങള്‍, ശ്വാസകോശം, വൃക്ക, കുടല്‍, കരള്‍ മുതലായ ദൃഢകലകളില്‍ നിന്നാണു മിക്ക കാന്‍സറുകളും പിറക്കുന്നത്. എന്നാല്‍ രക്താര്‍ബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവകലകളില്‍ നിന്നും ഉടലെടുക്കുന്നവയാകയാല്‍ അവയെ ദ്രവകാന്‍സര്‍ എന്നു വിളിച്ചുവരുന്നു. ശൈശവ കാന്‍സറുകള്‍ പൊതുവെ വിഭിന്ന സ്വഭാവം പുലര്‍ത്തുന്നവ ആകയാല്‍ അവയെ ഉള്‍പ്പെടുത്തി മൂന്നാമത് ഒരു വിഭാഗം കൂടി ഉള്ളതായി കാണാം.
കാന്‍സര്‍ രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ എന്തൊക്കെ?
അർബുദത്തിന്‍റെ മുന്നോടിയായി ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു. ഇവ അന്തിമമായി അർബുദത്തിലേക്കുതന്നെ നീങ്ങിക്കൊള്ളണമെന്ന് നിർബന്ധമില്ലെങ്കിലും, അവയും അർബുദവും തമ്മിലുള്ള ബന്ധം സാധാരണയിൽ കവിഞ്ഞതാണ്. അതുകൊണ്ട്, ഈ അവസ്ഥകളെ 'പ്രീ കാൻസർ രോഗങ്ങൾ' എന്നും വിളിക്കാറുണ്ട്. കവിളിലും നാവിലും കാണാറുള്ള വെളുത്ത നിറത്തിലുള്ള തടിപ്പും കല്ലിപ്പും leukoplakia വായിലെ അർബുദത്തിന്റെ ഒരു മുന്നോടിയാണ
പ്രായഭേദമന്യേ, ദരിദ്ര സമ്പന്ന വ്യത്യാസമില്ലാതെ കാന്‍സര്‍ പിടിപെടാം , നമ്മുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേല്‍ വീഴുന്ന കാന്‍സര്‍ രോഗത്തെ ഒരുമിച്ച് ചെറുക്കാം ,
*************************************************

5K Subscribers reached@anvarpianokitchens
Thanks for all supporting.....Dear friends.............
Once again
Thank you so much
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠

Комментарии

Информация по комментариям в разработке