Logo video2dn
  • Сохранить видео с ютуба
  • Категории
    • Музыка
    • Кино и Анимация
    • Автомобили
    • Животные
    • Спорт
    • Путешествия
    • Игры
    • Люди и Блоги
    • Юмор
    • Развлечения
    • Новости и Политика
    • Howto и Стиль
    • Diy своими руками
    • Образование
    • Наука и Технологии
    • Некоммерческие Организации
  • О сайте

Скачать или смотреть " Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24

  • Saravan Maheswer
  • 2024-08-09
  • 179
" Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24
  • ok logo

Скачать " Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24 бесплатно в качестве 4к (2к / 1080p)

У нас вы можете скачать бесплатно " Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24 или посмотреть видео с ютуба в максимальном доступном качестве.

Для скачивания выберите вариант из формы ниже:

  • Информация по загрузке:

Cкачать музыку " Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24 бесплатно в формате MP3:

Если иконки загрузки не отобразились, ПОЖАЛУЙСТА, НАЖМИТЕ ЗДЕСЬ или обновите страницу
Если у вас возникли трудности с загрузкой, пожалуйста, свяжитесь с нами по контактам, указанным в нижней части страницы.
Спасибо за использование сервиса video2dn.com

Описание к видео " Krishnasilayay" - My Words - Saravan Maheswer- Part - 05 - Late. Shri. C. Achutha Menon - 11.08.24

Presented by : Saravan Maheswer
Description Research: Muhammad Sageer Pandarathil
"കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ എന്റെ വാക്കുകൾ - ഭാഗം - 05

സി. അച്യുതമേനോൻ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും സാഹിത്യകാരനും ക്രാന്തദർശിയായ ഭരണാധികാരിയും ആയിരുന്ന സി. അച്യുതമേനോൻ തൃശൂർ പുതുക്കാടുള്ള രാപ്പാളിലെ മഠത്തിൽ വീട്ടിൽ കുട്ടൻ മേനോൻ എന്ന അച്യുത മേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായി 1913 ജനുവരി 13 ആം തിയതിയാണ് ജനിച്ചത്.

നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ച അദ്ദേഹം ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു.

ഉന്നതനിലയിൽ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും മകന്റെ നിർബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർക്കുകയായിരുന്നു.

ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ' കരസ്ഥമാക്കി. സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിന് ഒരു സഹായമാവാനായി അഭിഭാഷകനായി ജോലിക്കു ചേർന്നു.

ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയിൽ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അഭിഭാഷകജോലി അത്ര തൃപ്തി നൽകിയിരുന്നില്ല.

തൃശ്ശൂർ കോടതിയിൽ കുറച്ചുകാലം അഭിഭാഷകനായി ജോലിചെയ്തശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

കൊച്ചിൻ കോൺഗ്രസിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയായും, പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. 1940ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം ഇക്കാലയളവിൽ വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിച്ചു.

അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. പിന്നീടും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഒരു ജയിൽവാസത്തിനിടയിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത്. 1942 ൽ സി.പി.ഐയിൽ അംഗമായ അദ്ദേഹം മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ൽ പാർട്ടി നിരോധിച്ചപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു.

ഒളിവിലിരിക്കേ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ കാലത്താണ് 1952 ൽ തിരുകൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957/1960/70 കൊല്ലങ്ങളിൽ നടന്നb തിരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയിച്ചു.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968 ൽ രാജ്യസഭാംഗമായി.

1969 ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപീകരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി.

പ്രഗൽഭനായ ഭരണാധികാരിയെന്ന നിലയിൽ ഏവരും ആദരിക്കുന്ന നേതാവാണ് അച്യുതമേനോൻ. കേരളത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.

സങ്കുചിത കക്ഷിതാൽപര്യങ്ങൾക്ക് അതീതനായ ഭരണാധികാരിയായിരുന്ന ഇദ്ദേഹം, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപര്യം മാത്രമേ പരിഗണിച്ചുള്ളൂ. എന്നാൽ ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ മാറ്റ് കുറച്ച കാലഘട്ടമാണ് അടിയന്തരാവസ്ഥ കാലം. അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു കേരളത്തിൽ.

കോൺഗ്രസ് നേതാവ് കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. കുപ്രസിദ്ധി ആർജ്ജിച്ച രാജൻ കേസ് ഉണ്ടായത് ഈ കാലഘട്ടത്തിൽ ആണ്. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരന് രാജി വെക്കേണ്ടി വരികയും ചെയ്തു.

അതുപോലെ തന്നെ മുല്ലപ്പെരിയാർ കരാർ പുതുക്കാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്നു. കേരള- തമിഴ്നാട് ബന്ധത്തെത്തന്നെ ബാധിക്കുന്ന രൂക്ഷമായ പ്രശ്നമായി ഇത് പിന്നീട് മാറി.

രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ചുള്ള പതിവു ധാരണകളിൽ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. സാഹിത്യത്തിലും കലകളിലും പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒരു സാഹിത്യ വിമർശകൻ കൂടിയായിരുന്ന അച്യുതമേനോൻ വിവിധ വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ അതി സമർത്ഥനായിരുന്നു അദ്ദേഹം.

തികഞ്ഞ ലാളിത്യം അച്യുതമേനോന്റെ മുഖമുദ്രയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി/തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് സായാഹ്നങ്ങളിൽ സാധാരണക്കാർക്കൊപ്പം നടന്നു നീങ്ങുന്ന/ വീട്ടാവശ്യങ്ങൾക്ക് കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിക്കെട്ടുകൾ കൈകളിലേന്തി നടന്നുപോകുന്ന മുൻമുഖ്യമന്ത്രി ഏവരിലും കൗതുകം ഉണർത്തി.

1991 ആഗസ്റ്റ് 16 ആം തിയതി അദ്ദേഹം അന്തരിച്ചു.

Комментарии

Информация по комментариям в разработке

Похожие видео

  • О нас
  • Контакты
  • Отказ от ответственности - Disclaimer
  • Условия использования сайта - TOS
  • Политика конфиденциальности

video2dn Copyright © 2023 - 2025

Контакты для правообладателей [email protected]