#trending

Описание к видео #trending

kathakali, ettumanoor utsavam 2024 | kerala traditional artfoms | kerala customs | kathakali performance live | kathakali performance on stage | kathakali ettumanoor | ettumanoor temple utsavam 2024 | stage performance |
#kerala #trending #youtube #india #art #dance #artforms #skills #traditional #asia #culture #photography #videography #video #videoediting

   • #trending Ettumanoor Temple Utsavam -...  
..................................................
കഥകളി
കഥ :ഊർമിള
രചന,സംവിധാനംപ്രൊഫ.ഇ.എൻ.കേരള വർമ
രംഗത്ത്
ലക്ഷ്മണൻ:ഫാക്ട് മോഹനൻ
ഊർമിള:കുടമാളൂർ മുരളീകൃഷ്ണൻ
സഖി:കലാമണ്ഡലം അരവിന്ദ്
സംഗീതം:പാലനാട് ദിവാകരൻ,
ആർ.എൽ.വി. സന്ദീപ്
ചെണ്ട:കുറൂർ വാസുദേവൻ നമ്പൂതിരി
മദ്ദളം:കലാമണ്ഡലം ഹരികുമാർ
ഇടയ്ക്ക:കലാമണ്ഡലം അശോകൻ
ചുട്ടി:കലാനിലയം സജി
ചമയം:കൃഷ്ണപ്രിയം, കൈപ്പട്ടൂർ
എറണാകുളം

അവതരണം:
സ്വാതിക്ഷേത്രം
കഥകളി റിസേർച്ച് ഫൗണ്ടഷൻ അയ്മനം,കോട്ടയം
ഫോൺ 9447124893

തിരശ്ശീല നീങ്ങുമ്പോൾ ഉദ്യാനത്തിൽ ലക്ഷ്മണനും ഊർമിളയും.

ജ്യേഷ്ഠനായ ശ്രീരാമചന്ദ്രനോടൊപ്പം വനവാസത്തിനു പോകുന്ന കാര്യമറിയിക്കാൻ ഉദ്യാനത്തിൽ എത്തിയ ലക്ഷമണൻ, ചിരവിരഹത്തിൻ്റെ തീക്ഷ്ണത അനുഭവിക്കുന്നു. ആദ്യപദത്തിൽ അതാണ് വിവരിക്കുന്നത്.

വന വാസത്തിൻ്റെ കാര്യം ചിന്തിച്ച്,വരാനിരിക്കുന്ന വേർപാടിനെക്കുറിച്ചോർത്ത് ലക്ഷ്മണൻ അസ്വസ്ഥനാകുന്നു. ഉദ്യാന ശോഭ തനിക്കൊട്ടും ആനന്ദമേകുന്നില്ലെന്നു ഊർമിളയോടു പറയുന്നു . രതിക്രീഡയിലഴിഞ്ഞ ഭവതിയുടെ കാർകൂന്തൽ ശോഭ കണ്ട് മയിലുകൾ ആട്ടമാടുന്നില്ല.
കാമനുടെ വന്ദികളായ , കാട്ടിൽ കൂവീടുന്ന മയിലുകൾ പെട്ടെന്ന് മൗനികളാകുന്നു.

ഊർമിള ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു. രാമണീയകലോല, അങ്ങ് എൻ്റെയടുത്ത് അല്പ നേരമിരുന്നാലും. കണ്ണുകൾക്കു ഭാഗ്യമാണ്. അങ്ങയുടെ ഭാര്യയായതു കൊണ്ട് ഞാൻ ലോക പ്രസിദ്ധയാണ്. പക്ഷേ, എൻ്റെ ജന്മം ദുഃഖാകുലമാകുമെന്നൊരു സ്വപ്നം താനെന്നും കാണുന്നുണ്ടെന്ന് അവൾ ലക്ഷ്മണനോടു പറയുന്നു.

ലക്ഷ്മണൻ അഭിഷേക വിഘ്നത്തിൻ്റെ കാര്യം ഊർമിളയെ അറിയിക്കുന്നു. ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലമെന്നുപദേശിച്ച ജ്യേഷ്ഠനോടൊപ്പം ഭർത്താവും വനവാസത്തിനു പോവുകയാണെന്ന വാർത്ത ഊർമിളക്ക് സഹിക്കാനാവുന്നില്ല.

ശ്രീരാമനോടൊപ്പം സീതാദേവിയും പോകുന്നുണ്ടെന്നറിഞ്ഞ് തന്നെയും കൊണ്ടുപോകുമോ എന്നവൾ ചോദിക്കുന്നു. ലക്ഷ്മണൻ നിരസിക്കുന്നു. പെട്ടെന്ന് വെളിയിലൊരു ശബ്ദം കേൾക്കുന്നു. ശ്രീരാമചന്ദ്രൻ്റെ വനവാസ യാത്രയറിഞ്ഞുള്ള അയോദ്ധ്യാവാസികളുടെ വിലാപമാണ് കേൾക്കുന്നത്.

രണ്ടു പേരും ഉദ്യാനത്തിൽ നിന്ന് കൊട്ടാരത്തിലെത്തുന്നു. ലക്ഷ്മണൻ ദേഹശുദ്ധി വരുത്തി രാജകീയ വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് കാവിവസ്ത്രം ധരിച്ച് ഭസ്മക്കുറിയും, രുദ്രാക്ഷമാലയുമണിഞ്ഞ് കൈയിൽ വില്ലും അമ്പുമേന്തി വനവാസത്തിനു പോകാൻ യാത്രയാകുന്നു.

അങ്ങു മടങ്ങി വരുന്നതുവരെ ഏകാന്ത തീവ്രദുഃഖമാണെൻ്റെ തോഴി. ദുഃഖസമുദ്രത്തിലെ തിരയെണ്ണി നാൾ കഴിച്ചോളാം എന്ന് ഊർമിള വേദനയോടെ പറയുന്നു. ലക്ഷമണൻ വികാരാധീനനായി ആലിംഗനത്തിനു മുതിരുമ്പോൾ അങ്ങിപ്പോൾ രാജകുമാരനല്ല, സന്യാസിയാണ് എന്നോർമിപ്പിച്ചു കൊണ്ട് ഊർമിള തടയുന്നു. ലക്ഷ്മണൻ പോയ ശേഷം ധ്യാനലീനയായിരിക്കുന്ന ഊർമിള.

രംഗം 2
പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം യുദ്ധം ജയിച്ചു വിജയശ്രീലാളിതനായി വരുന്ന ലക്ഷ്മണനെ കാത്തിരിക്കുന്ന ഊർമിള കാത്തു കാത്തിരുന്ന് മയക്കത്തിലാണ്ടുപോയ
അവളൊരു സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് വാതായനത്തിലൂടെ നോക്കി,
രാമലക്ഷ്മണന്മാരും, സീതാദേവിയും ഇനിയും വന്നില്ലല്ലോ എന്നോർത്ത് നിരാശയോടെ മഞ്ചത്തിൽ വന്നിരിക്കുന്നു.
ഊർമിളയുടെ വിചാരപ്പദം പ്രാണനാഥനെ കാത്തു ജീവിതം ഒരു പാഴ്ജന്മമായിപ്പോയ തന്നെപ്പോലെ കാലദോഷമുള്ള ഒരുവൾ ഭൂമിയിൽ മറ്റാരുമുണ്ടാവില്ല.

കൊട്ടാരത്തിൽ പ്രഛന്ന രതിക്ക് ആഗ്രഹിക്കുന്നവരുടെ നിഴൽപോലും ഭയപ്പെടുത്തുന്നു. ആരോടാണ് തൻ്റെ സ്വൈരക്കേടുകൾ പറയാനാവുക. ശിവനെ ഭജിച്ച് കാലം കഴിക്കുകയേ
നിർവാഹമുള്ളു. എക്കാലവും പെണ്ണിൻ്റെ ജീവിതാവസ്ഥ അഭിശപ്തമാണ്.ദുഷ്ട സുഖഭോഗങ്ങളുള്ള പുരുഷൻ്റെ അടിമയാണവൾ.

ഊർമിളയെ അണിയിച്ചൊരുക്കുവാനുള്ള ആടയാഭരണങ്ങളും, കുറിക്കൂട്ടുമായി സഖി പ്രവേശിക്കുന്നു.
അവൾ ഊർമിളയെ സമാശ്വസിപ്പിക്കുന്നു.

ആടയാഭരണങ്ങളും മാലയുമണിഞ്ഞ് ഊർമിള ഉന്മേഷവതിയാകുന്നു. കൊട്ടാരത്തിൽ താനനുഭവിച്ച കഷ്ടപ്പാടുകൾ അവൾ സഖിയോടു പറയുന്നു. ഉപജാപക സംഘങ്ങളും ,ഒളിസേവ ആഗ്രഹിക്കുന്ന പുരുഷന്മാരുമുള്ള കൊട്ടാരത്തിൽ ഓരോ ദിവസവും തള്ളിനീക്കിയത് എങ്ങനെയെന്ന് ദൈവത്തിനു മാത്രമേ അറിയു. ഒരു രാജകുമാരിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീ തൻ്റെ പാതിവ്രത്യം കാത്തുസൂക്ഷിക്കാൻ എത്ര മാത്രം ജാഗ്രതയുള്ളവളാവണമെന്ന് അവൾ ആകുലപ്പെടുന്നു.

അയോധ്യയിലെ കൊട്ടാരത്തിൽ പ്രച്ഛന്നരതി ആഗ്രഹിക്കുന്ന പുരുഷന്മാരുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചപ്പോൾ അഭിഷേകം മുടക്കാൻ ഒരു മന്ഥരയുണ്ടായിരുന്നില്ലേ അപ്പോൾ മറ്റുള്ളവരും കാണുമെന്നായിരുന്നു ഊർമിളയുടെ മറുപടി. തന്നിലെ പെണ്ണ് ഒരു പുരുഷൻ്റെ ചൂടിനു വേണ്ടി കൊതിച്ചിട്ടുണ്ടെന്നും അവൾ സഖിയോടു പറയുന്നു.കാമ വൈരിയായ കൈലാസേശ്വരനെ ഭജിച്ചിരിക്കുമ്പോഴൊക്കെ കൊട്ടാരത്തിലുള്ള ചേടിമാർ ഈ രാജകുമാരിക്കെന്തു പറ്റിയെന്നു തമ്മിൽ പറഞ്ഞ് അടക്കി ച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.
.................
...................
...............
നിത്യവിരഹത്തിൻ്റെ ആഴങ്ങളിലേക്കാണ്ടുപോകുന്ന ഊർമിള പെട്ടെന്ന് ക്രുദ്ധയായി അണിഞ്ഞിരുന്ന പൂമാലയും, ആടയാഭരണങ്ങളും പൊട്ടിച്ചെറിയുന്നു. കൂട്ടത്തിൽ താലിമാലയും പൊട്ടിവീഴുന്നു അതെടുത്ത് കോപത്തോടെ അവൾ പുലമ്പുന്നു.
ഞാൻ യാത്രയാവുകയാണ്. ആൺ തുണയില്ലാത്ത ഒരു കാലത്തിൻ്റെ യാഥാർത്യങ്ങളിൽ ഞാൻ പുനർജനിക്കും അനവധി ഊർമിളമാർക്ക് ജന്മം നൽകും.
ലക്ഷ്മണൻ പോയ ഭാഗത്തേക്കു നോക്കി കോപത്തോടെയും , കൈയിൽ പിടിച്ചിരിക്കുന്ന താലിനോക്കി നിസ്സഹായത
നിരാശ,ദുഃഖം എന്നിവ നടിച്ചും ഊർമിള രംഗം വിടുന്നതോടെ കഥ പൂർണമാകുന്നു.
(Nb.ചില സാങ്കേതിക കാരണങ്ങളാൽ കഥയുടെ രണ്ടാം ഭാഗം ഈ ദൃശ്യാവിഷ്കാര ത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല )
.........................................................
PLEASE LIKE, SHARE & SUBSCRIBE

Комментарии

Информация по комментариям в разработке