100 ദിവസംകൊണ്ട് 3716 ലീറ്റർ പാൽ; തീറ്റയ്ക്ക് 726 രൂപ; റെക്കോർഡിലേക്കു കുതിക്കുന്ന 22–ാം നമ്പർ പശു

Описание к видео 100 ദിവസംകൊണ്ട് 3716 ലീറ്റർ പാൽ; തീറ്റയ്ക്ക് 726 രൂപ; റെക്കോർഡിലേക്കു കുതിക്കുന്ന 22–ാം നമ്പർ പശു

പ്രസവിച്ച് നൂറു ദിവസംകൊണ്ട് ഉൽപാദിപ്പിച്ചത് 3716 ലീറ്റർ പാൽ. അത് ഇത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അതേയെന്നു തന്നെ പറയേണ്ടിവരും. കാരണം മികച്ച പാലുൽപാദനമുള്ള പശുക്കൾ ഒട്ടേറെ കർഷകരുടെ കൈവശമുണ്ടെങ്കിലും ഓരോ ദിവസത്തെ കറവയുടെയും കൃത്യമായ റെക്കോർഡ് സൂക്ഷിച്ച് പാലുൽപാദനത്തെക്കുറിച്ച് പറയാൻ കഴിയുന്ന കർഷകർ വിരലിൽ എണ്ണാനുള്ളവരേ കാണൂ. അതുകൊണ്ടുതന്നെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീധരീയം ഗ്രൂപ്പിന്റെ ഡെയറി ഫാമിലെ 22-ാം പശു അൽപം വ്യത്യസ്തമാണെന്നുതന്നെ പറയാം. പ്രസവിച്ച് 54-ാം ദിവസം ഈ സുന്ദരിപ്പശു തന്റെ ഏറ്റവും മികച്ച പാലുൽപാദനം കാഴ്ചവച്ചു. അതായത് ഒരു ദിവസത്തെ ഉൽപാദനം 42.7 ലീറ്റർ. ദിവസം മൂന്നു നേരമാണ് കറവ. രാവിലെ നാലും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമാണ് കറവ നടക്കുക. ഓരോ തവണയും കറവയ്ക്കു ശേഷം പാൽ കൃത്യമായി തൂക്കം നോക്കി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്.

Комментарии

Информация по комментариям в разработке