Nin Maniyarayile... | Malayalam Evergreen Song | CID Nazir | Sreekumaran Thampi - M.K.Arjunan Hits

Описание к видео Nin Maniyarayile... | Malayalam Evergreen Song | CID Nazir | Sreekumaran Thampi - M.K.Arjunan Hits

Song : Nin Maniyarayile...
Movie : CID Nazir [ 1971 ]
Lyrics : Sreekumaran Thampi
Music : M.K. Arjunan
Singer : P. Jayachandran

നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ [ നിന്‍ മണിയറയിലെ ]

പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍ [ പുണ്യവതീ ]
ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം
എന്നുമെന്‍ അധരത്തോടടുക്കുമല്ലോ [ നിന്‍ മണിയറയിലെ ]

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍ [ ഇന്ദുവദനേ ]
ഇന്ദ്രനീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ്
സുന്ദരി അങ്ങനെ ഞാനിണങ്ങുമല്ലോ [ നിന്‍ മണിയറയിലെ ]

Комментарии

Информация по комментариям в разработке