AGASTHYARKOODAM TREKKING 2024 PART 2 || മഴയും കോടയും നിറഞ്ഞ അതി സാഹസികമായൊരു അ​ഗസ്ത്യാർകൂടം യാത്ര ||

Описание к видео AGASTHYARKOODAM TREKKING 2024 PART 2 || മഴയും കോടയും നിറഞ്ഞ അതി സാഹസികമായൊരു അ​ഗസ്ത്യാർകൂടം യാത്ര ||

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം. പ്രകൃതിജന്യമായ അതിരുകളാൽ ഈ പ്രദേശത്തിന്റെ നാലു ഭാഗവും സംരക്ഷിതമാണ്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ പർവതപ്രദേശത്താണ് അഗസ്ത്യമുടി അഥവാ അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും സുമാർ 1,869 മീറ്റർ ഉയരമുള്ള ഈ പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പർവതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം. ആയുർവേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നിരവധി അപൂർവയിനം ജന്തുക്കളുടെ ആവാസകേന്ദ്രവുമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെയുള്ള ജൈവവൈവിധ്യത്തിന്റെ സമുദ്ധാരണവും അവയുടെ സംരക്ഷണവും ലക്ഷ്യമാക്കി ഭാരതസർക്കാർ ഈ അടുത്തകാലത്തായി അഗസ്ത്യമലയേയും പരിസരപ്രദേശത്തേയും ഉൾപ്പെടുത്തി അഗസ്ത്യവനം ബയോളജിക്കൽ പാർക്കായി പ്രഖ്യാപിക്കുകയുണ്ടായി. 2016 ൽ UNESCO, ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഉൾപ്പെടുത്തി

Комментарии

Информация по комментариям в разработке