THIRUVATHIRAKALI FOR COMPETITIONS |മത്സരങ്ങൾക്കു വേണ്ടി തിരുവാതിരക്കളി| കൈകൊട്ടിക്കളി

Описание к видео THIRUVATHIRAKALI FOR COMPETITIONS |മത്സരങ്ങൾക്കു വേണ്ടി തിരുവാതിരക്കളി| കൈകൊട്ടിക്കളി

Performed by-Kanippayur kaikottikkali sangham

Idakka-Anoop Vellatanjoor

Editing-Adritha Parameswaran

camera -Anwitha Krishnan and Adithy Krishnan

competition#youthfestival2023#school#schoolproject #kalolsavam #kaloltsavam2023

#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva

ഗണപതി | സരസ്വതി സ്തുതികൾ

: തുമ്പമലർ ചൂടും തമ്പുരാൻ തന്നുടെ
മുൻപിലുണ്ടായ മകനിതാ ഞാൻ
ചുട്ടോരടയും ഇടിയവിലും തരാം വട്ടത്തിൽ വാർത്തുള്ളോരപ്പങ്ങളും
ഇവയെല്ലാം വെച്ചിതാ പൂജ ചെയ്‌തേടുന്നെൻ ഇടപ്പിള്ളി വാഴും ഗണപതിയെ
ശ്രുതി തെല്ലും പിഴയ്ക്കാതെ പാട്ടു പാടീടുവാനായി ആശ്രിതയാമെന്റെ നാവിൽ
ഇരുന്നരുളൂ
പതിവായ് ഞാൻ തവ പാദം വണങ്ങീടാം ഭഗവതീ
കദനങ്ങളൊഴിവാകാൻ തുണയ്ക്ക വേണം
പനച്ചിക്കാട്ടമരുന്ന ദേവി മൂകാംബികേ
അടിയങ്ങളിതാ താണു വണങ്ങിടുന്നെൻ....

പദം

തനയന്റെ കേളെശോദേ ചെയ്‌തീടും സാഹസം
മകനേറ്റം വിരുതനായ് നാണവുമവനൊട്ടു മാനവുമില്ല
ഇരവും പകലുമവനിവിടെ വന്നിരിയ്ക്കും
തൈരും വെണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെ വന്നു കടക്കും
ഉറിയിൽ വെച്ച പാലെല്ലാം ചെരിച്ചവൻ കുടിക്കും (തനയന്റെ )
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേയ്ക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടയ്ക്കും
പറകളും നാഴികളും പരം തച്ചു പൊളിയ്ക്കും
പറവാനരുതു നിന്റെ മകൻ ചെയ്ത ദുരിതം (തനയന്റെ )
പശുക്കളെയെല്ലാമവൻ തെളിച്ചിങ്ങോട്ടയയ്ക്കും
കായ്കനികളെ തിന്മാൻ വിളിച്ചിങ്ങോട്ടയയ്ക്കും
ശിശുക്കളോടൊരുമിച്ചു കളിയ്ക്കും പോരടിയ്ക്കും
മുഷ്കുകളിവയെല്ലാം ആർക്കു സഹിയ്ക്കും (തനയന്റെ )
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ല
തണലിലിരിയ്ക്കും പിള്ളേർ ദാഹമറിയില്ല
നിനക്കു നിൻ മകൻ ദോഷം പറയുമ്പോൾ രസിയ്ക്കില്ല
നുണയല്ല വ്യസനമിതാർക്കു സഹിയ്ക്കും (തനയന്റെ )


വഞ്ചിപ്പാട്ട്

തെച്ചി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി
തെരുവൊക്കെ നടന്നുണ്ണി ഉറിയറുത്തു തതെയ്ത
ഉച്ചനേരം വന്നു തന്റെ മാതാവോടു കേണിടുന്നു
ഊണൊരുങ്ങിട്ടില്യ ഉണ്ണി വെണ്ണയുണ്ണേണോ തതെയ്ത
കാച്ചിയ പാലും പഴോം തരാം വനത്തിൽ പോയ് കളിച്ചെന്നാൽ
കാലികളെ മേച്ചു കൃഷ്ണൻ കുഴലുമൂതി തതെയ്ത
അച്ചുതനെ അമരർ കൈ വണങ്ങുമമ്പലപ്പുഴെ
വിശ്വനാഥൻ കൃഷ്ണനെ ഞാൻ കൈ വണങ്ങുന്നേൻ തതെയ്ത

കുറത്തിപ്പാട്ട്

മണ്ണു തിന്നോ മണ്ണു തിന്നോ മണ്ണു തിന്നോ കണ്ണാ
വെണ്ണ തന്ന മൂക്കോളം ഞാൻ മണ്ണു തിന്ന തെന്തേ
കൂട്ടു തെറ്റി കാട്ടിൽ പോയി കാട്ടിയതെന്തുണ്ണി
കണ്ണുരുട്ടിക്കാണിച്ചപ്പോളുണ്ണി കണ്ണടച്ചു
തിണ്ണമമ്മയശോദയാക്കണ്ണനെപ്പിടിച്ചു
ഉണ്ണിയല്പം പേടിച്ചമ്മേ മണ്ണു ഞാൻ തിന്നില്ല
അമ്മ തന്നെ എന്റെ വായിൽ നല്ലവണ്ണം നോക്കു
വായ കാട്ടി നോക്കിയപ്പോൾ ആയതാക്ഷി ഞെട്ടി
വെല്ക വെല്ക വേണു പാണേ വെല്ക ഉണ്ണിക്കണ്ണാ
ഭാഗ്യമുണ്ടോ എനിയ്ക്കിതു പാടിയാടി വാഴ്ത്താൻ


കുമ്മി

ഘോരഫണിഫണമായിരവും
ക്രൂരൻ വിടർത്തീട്ടൊരുൾകോപവും
പാരമായ് തത്തീ വിഷജ്വാല പാരിൽ പരത്തീ ഹരിയുടെ നേരേയ്ക്കു തത്തീ പുളച്ചുടൻ ചീറിപ്പാഞ്ഞെത്തീ തദാപുണ്യ പേരായിരമുള്ളോരുലകീഴേഴിനു വേരായൊരു നാരായണനും ഫണത്തിൻ മീതെ ചാടി പരാതെ കേറി പണി കൂടാതെ
വൻഫണം തോറും ക്രമത്തിൽ ചാടി
വൻപിച്ചുടൻ കൃഷ്ണൻ നൃത്തമാടി തൻഭംഗി യോലും വലം കയ്യിൽ കൊമ്പും കുഴലും ഇടം കയ്യിൽ പാമ്പിന്റെ വാലും പശു മേപ്പാൻ വമ്പേഴും കോലും
ഈ വണ്ണമങ്ങമ്പോടു തരം പോലെ രസം പൂണ്ട പരം പുരുഷ
നർത്തന രൂപമതെത്ര മോടി കാണ്മാൻ തത്ര ജനങ്ങളുമെത്ര കൂടി

മംഗളം

മാധവാ ഭവാനുതേ മംഗളം ഹരേ കൃഷ്ണ മാധവാ ഭവാനുതേ മംഗളം
ദശരഥ നന്ദന സീതാമനോഹര സീതാമനോഹര ദാനവ സംഹാര ദയാനിധേ രാമാരാഘവ രാജീവലോചന കാമിത വരദാ കരിവരദാ
കൃഷ്ണാ കേശവ അംബുജ ലോചന വഞ്ചിത വരദാ യദു വരദാ മാധവാ...

Комментарии

Информация по комментариям в разработке