1015- CCC 1148, 1149,843. സഭയുടെ ആരാധനാഘോഷം- എങ്ങനെ ആഘോഷിക്കപ്പെടുന്നു?

Описание к видео 1015- CCC 1148, 1149,843. സഭയുടെ ആരാധനാഘോഷം- എങ്ങനെ ആഘോഷിക്കപ്പെടുന്നു?

സഭയുടെ ആരാധനാഘോഷം- എങ്ങനെ ആഘോഷിക്കപ്പെടുന്നു? അടയാളങ്ങളും പ്രതീകങ്ങളും

1148 ഈ ദൃശ്യയാഥാർഥ്യങ്ങൾക്ക്, അവ സൃഷ്ടികളായിരിക്കുന്നിടത്തോളം മനു ഷ്യനെ വിശുദ്ധീകരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തിയെയും ദൈവത്തിന് ആരാധന സമർപ്പിക്കുന്ന മനുഷ്യരുടെ പ്രവൃത്തിയെയും പ്രകാശിപ്പിക്കാനുള്ള വേദികളാകാൻ കഴിയുന്നു. മനുഷ്യന്റെ സാമൂഹികജീവിതത്തിലെ അടയാളങ്ങളെയും പ്രതീകങ്ങ ളെയും സംബന്ധിച്ചും ഇതു ശരിയാണ്. കഴുകലും പൂശലും, അപ്പം മുറിക്കലും പാനപാത്രം പങ്കുവയ്ക്കലും എന്നിവയ്ക്ക്, ദൈവത്തിന്റെ വിശുദ്ധീകരണ സാന്നിധ്യത്തെയും മനുഷ്യനു തന്റെ സ്രഷ്ടാവിനോടുള്ള കൃതജ്ഞതയെയും പ്രകാശിപ്പിക്കാൻ കഴിയും. 1149 മതപരമായ അനുഷ്ഠാനങ്ങളുടെ പ്രാപഞ്ചികവും പ്രതീകാത്മകവുമായ ഈ 843 അർഥത്തിന് മനുഷ്യവംശത്തിന്റെ ചില മതങ്ങൾ, പലപ്പോഴും ആകർഷകമായ വി ധത്തിൽ, സാക്ഷ്യം വഹിക്കുന്നുണ്ട്. സഭയുടെ ആരാധന സൃഷ്ടിയിൽനിന്നും മനു ഷ്യസംസ്കാരത്തിൽനിന്നുമുള്ള ഘടകങ്ങൾ ഉൾക്കൊള്ളുകയും അവയെ ഉദ്ഗ്രഥിക്കു കയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. അവയ്ക്കു കൃപാവരത്തിന്റെ അടയാ ളങ്ങളുടെയും യേശുക്രിസ്തുവിലുള്ള നവീനസൃഷ്ടിയുടെയും മാഹാത്മ്യം നൽകി ക്കൊണ്ട് അപ്രകാരം ചെയ്യുന്നു.
843 അജ്ഞാതനെങ്കിലും, ജീവനും ശ്വാസവും മറ്റെല്ലാം നൽകിക്കൊണ്ട് സമീപ 28 സ്ഥനായിരിക്കുകയും എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനുവേണ്ടി മറ്റുമതങ്ങൾ നിഴലുകളിലും പ്രതീകങ്ങളിലും നടത്തുന്ന അന്വേഷണം കത്തോലിക്കാസഭ അംഗീകരിക്കുന്നു. അങ്ങനെ, ആ മതങ്ങളിൽ കാണപ്പെടുന്ന എല്ലാ നൻമകളും സത്യവും “സുവിശേഷത്തിന് ഒരുക്കമായും, അവസാനം എല്ലാവർക്കും ജീവനുണ്ടാകുന്നതിന് എല്ലാവരെയും പ്രകാശിപ്പിക്കുന്നവനാൽ നൽകപ്പെട്ടതാ യും”സഭ പരിഗണിക്കുന്നു.

Комментарии

Информация по комментариям в разработке