കേരളത്തിൽ വേറെയില്ല ഇതുപോലൊരു തോട്ടം, ടാപ്പ് ചെയ്യാൻ പൊങ്ങല്യം, പശയ്ക്ക് കിലോയ്ക്ക് 900 രൂപ

Описание к видео കേരളത്തിൽ വേറെയില്ല ഇതുപോലൊരു തോട്ടം, ടാപ്പ് ചെയ്യാൻ പൊങ്ങല്യം, പശയ്ക്ക് കിലോയ്ക്ക് 900 രൂപ

#karshakasree #farming #agriculture
ഒരുകാലത്ത് മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ റബർ ഇന്ന് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയാണ്. വിലയിടിവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, ടാപ്പിങ് ദിനങ്ങളുടെ കുറവ് എന്നിങ്ങനെ റബർ ഉപേക്ഷിക്കപ്പെടാൻ കാരണങ്ങളേറെ. റബറിന് പകരം റംബുട്ടാനും കന്നാരയും പോലുള്ള ഒട്ടേറെ വിളകൾ കൃഷിയിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും എറണാകുളം മണീട് പാമ്പ്ര നെല്ലിക്കുഴിയിൽ മനോജ് എം പോൾ തിരഞ്ഞെടുത്തത് പൊങ്ങല്യം. മട്ടി, പെരുമരം, ധൂപ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന, പാഴ്ത്തടിയായും കുരുമുളകിനു താങ്ങുമരമായുമൊക്കെ കർഷകർ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന പൊങ്ങല്യത്തിന്റെ മറ്റൊരു വിപണിസാധ്യത തിരിച്ചറിഞ്ഞാണ് മനോജിന്റെ ഈ ചുവടുമാറ്റം. അതായത് പൊങ്ങല്യം ടാപ് ചെയ്ത് പശ എടുക്കുക. ഈ പശയ്ക്ക് ഇന്ന് വിപണിയിൽ കിലോയ്ക്ക് 900 രൂപ വിലയുണ്ടത്രേ!

Комментарии

Информация по комментариям в разработке