"സമദാനി അറിവി൯ പൗ൪ണ്ണമി"

Описание к видео "സമദാനി അറിവി൯ പൗ൪ണ്ണമി"

അലറി വരും കടലല പോലും
നിലച്ചു നിൽക്കും തിരുമൊഴി കേട്ടാൽ
സമദാനീ...പൊന്നാനിക്കൊരു സൗഭാഗ്യം തന്നേ....(2)

അറിവിന്റെ പൗ൪ണ്ണമിയാണ്
ബഹുമുഖ പ്രതിഭയും പണ്ഡിതനാണ്
വരവേൽക്കാം സ്വാഗതമോതാം
പ്രിയരേ...സ്നേഹിതരേ...
( അലറി )
എതിരില്ല സകലരും
അറിയുന്ന നാമം
എതിരാളി പോലും
തല കുനിച്ചിടും ഭാവം
വിനയം വിരിയും ചുണ്ടിൽ
സൗഹൃദത്തി൯ മന്ത്രം
വെളിച്ചം വിതറും വിധം
ഒളിയുന്ന വദനം ( 2 )

മത വൈരം മാറ്റിയെടുക്കാ൯
മാനവരാശിയെ
കൂട്ടിയിണക്കാ൯
സ്നേഹത്തി൯
മധുരിത ഗീതം
പാടും പൂങ്കുയില്
(അലറി )

അതിശയം ജനിപ്പിക്കും
അനുഗ്രഹമികവ്
ബഹു ഭാഷ അറിയുന്ന
അനുപമ കഴിവ്
വിവരിക്കാ൯ കഴിയില്ല
അറിവിന്റെ ബഹറ്
തുളുമ്പാത്ത നിറകുടം
ഒഴുകും തേനാറ് ( 2 )

ച൪ച്ചുകളിൽ അമ്പല നടയിൽ
പള്ളികളിൽ പല വേദിയിലെന്നും
ഐക്യത്തി൯ മന്ത്രം ചൊല്ലും
സുകൃതമീ തേനരുവീ...
(അലറി )

മതവെറി പരത്തുന്ന
ഗതി കെട്ട കാലം
മനുഷ്യരെ വിഭജിക്കും
നെറി കെട്ട ഭരണം
ഇനി മതി തുരത്തണം
സമദാനി വരണം
അതിനായി വോട്ടുകൾ
കോണിക്ക് തരണം ( 2 )

വോട്ടെല്ലാം പൊന്നടയാളം
കോണിയിലാവണം
പ്രിയ സോദരരേ
നല്ലവരാം വോട്ട൪മാ൪ക്കിത
നേരുന്നഭിവാദ്യം
( അലറി )

Комментарии

Информация по комментариям в разработке