കടമറ്റത്ത് കത്തനാർ | Episode 5 | Animated Series | Malayalam Web Series | Aithihyamala |

Описание к видео കടമറ്റത്ത് കത്തനാർ | Episode 5 | Animated Series | Malayalam Web Series | Aithihyamala |

തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. യഥാർത്ഥ പേര് പൗലോസ് എന്നായിരുന്നു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. അദ്ദേഹത്തിന് നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം സ്വയം പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. ഒരു ദിവസം, കത്തനാർ കാട്ടിൽ വഴിതെറ്റിപ്പോയി. തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം കൂടുതൽ കാട്ടിൻ അകത്തേക്ക് കടന്നുപോയി. അവസാനം വഴിതെറ്റി ഒരു വലിയ ഗുഹയുടെ മുന്നിൽ എത്തിയ ശെമ്മാശ്ശനെ അതി ഭയങ്കര മൂർത്തിയായ ഒരാൾ പിടിച്ചെടുത്തുകൊണ്ട് ആ ഗുഹക്ക് അകത്തേക്ക് പോയി. അത് മലയരയന്മാർ വസിച്ചിരുന്ന ഒരു ഇടം ആയിരുന്നു. അവിടെ എത്തിയ ശെമ്മാശനെ അവിടെ ആക്കൂട്ടരുടെ തലവനായ മലയരയൻ അദ്ദേഹത്തെ തന്റെ ശിഷ്യനാക്കി. ശെമ്മാശൻ ആ
ഗുരുവിൽ നിന്ന് അനേകം മന്ത്രങ്ങൾ പഠിച്ചു. കുറച്ച് കാലത്തിന് ശേഷം അവിടെ നിന്ന് പോകണം എന്ന ആശ കലശാലവുകയും അത് ആ മലയരയൻ മനസിലാക്കുകയും ശെമ്മാശ്ശനോട് അവിടെ നിന്ന് പോകാൻ അനുവാദം കൊടുക്കുകയും ചെയ്യ്തു.ഗുഹയിൽ നിന്നും പുറത്ത് ഇറങ്ങിയ ശെമ്മാശൻ ആ കാട്ടിലൂടെ വേഗത്തിൽ നടന്ന് തുടങ്ങി, അവസാനം നടന്ന് നടന്ന് നേരം വെളുത്തപ്പോഴേക്കും അദ്ദേഹം മനുഷ്യസഞ്ചാരം ഉള്ള ഒരു ദിക്കിൽ എത്തി അവിടെ നിന്നും ചോദിച്ചു ചോദിച് അവസാനം കടമറ്റം പള്ളിയിൽ എത്തി.

Watch and enjoy the series now!

#KathanarAnimated #KathanarWebseries #KadamattathuKathanar #Aithihyamala #MalayalamWebSeries

Комментарии

Информация по комментариям в разработке